»   » താരങ്ങള്‍ കുടുംബസമേതം....

താരങ്ങള്‍ കുടുംബസമേതം....

Posted By:
Subscribe to Filmibeat Malayalam

താരങ്ങളുടെ വാര്‍ത്തകള്‍ മാത്രമല്ല അവരുടെ കുടുംബവിശേഷങ്ങളും അറിയാന്‍ ആകാംക്ഷയുള്ളവരാണ് മലയാള സിനിമാപ്രേക്ഷകര്‍. ഈ വിശേഷങ്ങള്‍ അറിയാനും മറ്റുള്ളവരോട് പറയാനും പ്രേക്ഷകര്‍ക്ക് പ്രത്യേക താത്പര്യം തന്നെയുണ്ട്.

മമ്മൂക്കയുടെ ഭാര്യ സുല്‍ഫിത്താണെന്നും ദുല്‍ഖര്‍ മകനും സുറുമി മകളുമാണെന്നൊക്കെ ഇവിടുത്ത പ്രേക്ഷകര്‍ക്ക് നന്നായറിയാം. അതുപോലെ ലാല്‍ കുടുംബത്തിന്റെ വിശേഷങ്ങളും നാട്ടുകാര്‍ക്ക് മനപാഠം. മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലെ താരമായി കഴിഞ്ഞു. ഇനി മോഹന്‍ലാലിന്റെ മകന്‍ പ്രണവ് സിനിമയിലെത്തുന്നതും കാത്തിരിയ്ക്കുകയാണ് നാട്ടുകാര്‍.

താരകുടുംബങ്ങളില്‍ നടക്കുന്ന വിശേഷങ്ങളും അവരുടെ ചിത്രങ്ങളും ഇന്നറിയാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. വിശേഷദിനങ്ങൡ ചാനലുകളില്‍ കുടുംബസമേതം വന്നുപോകാത്ത താരകുടുംബങ്ങള്‍ ഇന്ന് ഇല്ലെന്ന് തന്നെ പറയാം. എന്നാല്‍ മുന്‍കാലങ്ങളില്‍ ഇതൊന്നുമായിരുന്നില്ല സ്ഥി. സിനിമമാഗസിനുകളില്‍ ഓണം ക്രിസ്മസ് പതിപ്പുകളില്‍ വരുന്ന അഭിമുഖങ്ങളും ഫോട്ടോഷൂട്ടുകളും മറ്റുമായിരുന്നു പ്രേക്ഷകരുടെ ഏക ആശ്രയം. അതും തന്നെ വലപ്പോഴുമായിരുന്നു.

എന്തായാലും മലയാളത്തിന്റെ വെള്ളിത്തിരയില്‍ മിന്നിനില്‍ക്കുന്ന താരങ്ങളുടെ പഴയകുടുംബചിത്രങ്ങള്‍ ചികഞ്ഞെടുക്കുകയാണ് ഞങ്ങള്‍.

താരങ്ങള്‍....കുടുംബസമേതം

ചാനല്‍പ്പരിപാടിയിലൂടെ ട്യൂണ്‍ ചെയ്താണ് ജീവിതപങ്കാളിയായ സരിതയെ ജയസൂര്യ കണ്ടെത്തിയത്.

താരങ്ങള്‍....കുടുംബസമേതം

അഭിനയരംഗത്തുണ്ടായിരുന്നെങ്കിലും ഇന്ദ്രജിത്ത് പൂര്‍ണിമ ദമ്പതിമാരുടേത് പ്രണയവിവാഹമായിരുന്നില്ല. ഇന്ദ്രജിത്തിന്റെ അമ്മ മല്ലികാ സുകുമാരന്‍ പെയ്തൊഴിയാതെ എന്ന സീരിയലില്‍ പൂര്‍ണിമയും അഭിനയിച്ചിരുന്നു. ആ സെറ്റില്‍ വച്ചാണ് ഇന്ദ്രജിത്ത് പൂര്‍ണിമയെ കാണുന്നത്. പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ ഇവര്‍ വിവാഹിതരായി

താരങ്ങള്‍....കുടുംബസമേതം

ഞങ്ങള്‍ പ്രണയത്തിലാണെന്ന് മാധ്യമങ്ങള്‍ പറഞ്ഞുതുടങ്ങിയ കാലത്ത് സത്യത്തില്‍ ഞങ്ങള്‍ പ്രണയിച്ചിരുന്നില്ല. പക്ഷേ, ആ ഒരു പ്രായത്തില്‍ ആരെങ്കിലും ഇങ്ങനെ തള്ളിക്കൊടുക്കാനുണ്ടായാല്‍ അറിയാതെ തന്നെ നമ്മള്‍ പ്രണയിച്ചുപോവില്ലേ. അതാണ് സംഭവിച്ചത്. പ്രണയത്തെക്കുറിച്ച് സംയുക്ത പിന്നീട് വെളിപ്പെടുത്തിയത്....

താരങ്ങള്‍....കുടുംബസമേതം

കുമാരിമാരുടെ പ്രിയ നായകനായി വിലസുന്ന കാലത്താണ് ചാക്കോച്ചന്‍ തന്റെ 'പ്രിയ' പ്രണയം വെളിപ്പെടുത്തിയതും വിവാഹിതനായതും.

താരങ്ങള്‍....കുടുംബസമേതം

ദിലീപ-മഞ്ജു പ്രണയവും വിവാഹവും കൂടുതല്‍ വിശദീകരിയ്ക്കേണ്ട ആവശ്യമില്ല. വര്‍ഷം പതിനാലു കഴിഞ്ഞും എല്ലാം ഇന്നലെ സംഭവിച്ചതു പോലെ ആരാധകര്‍ ഓര്‍ത്തിരിക്കുന്നു...മകള്‍ മീനാക്ഷി

താരങ്ങള്‍....കുടുംബസമേതം

കഴിഞ്ഞ പോയ വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ വിവാഹം.. ആരുമറിയാതെ മനസ്സില്‍ സൂക്ഷിച്ച പ്രണയിനിയെ ഒരുനാള്‍ പെട്ടെന്ന് സ്വന്തമാക്കിയപ്പോള്‍ പലര്‍ക്കുമത് ദഹിയ്ക്കാനായില്ലെന്നത് സത്യം..

താരങ്ങള്‍....കുടുംബസമേതം

മോളിവുഡ് സൂപ്പര്‍താരങ്ങളിലെ ഏറ്റവും വലിയ സന്തുഷ്ട കുടുംബം...സുരേഷ് ഗോപി രാധിക ദമ്പതിമാര്‍ക്ക് നാല് മക്കള്‍.. ലക്ഷ്മിയെന്ന മകള്‍ മരണമടഞ്ഞത് ഇന്നും ഇവരുടെ തീരാദുഖം.

താരങ്ങള്‍....കുടുംബസമേതം

സിനിമാസ്റ്റൈല്‍ പ്രണയം, വിവാഹം..ചലച്ചിത്രരംഗത്തെ സുഹൃത്തുക്കളാണ് ജയറാം പാര്‍വതി ദമ്പതിമാര്‍ക്ക് എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തത്. കാളിദാസന്‍, മാളവികയും ഇവരുടെ മക്കള്‍..

താരങ്ങള്‍....കുടുംബസമേതം

മലയാള സിനിമയിലെ ശ്രീരാമനെന്നാണ് മമ്മൂട്ടിയെ വിശേഷിപ്പിക്കുന്നത് തന്നെ. സുല്‍ഫിത്തിനെ ജീവിത സഖിയാക്കിയതിന് ശേഷമാണ് ഈ മാതൃകാഗൃഹനാഥന്‍ സിനിമയിലെത്തിപ്പെടുന്നതും വിജയം കൊയ്യുന്നതും. മകള്‍ സുറുമി..മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ബാപ്പയുടെ വഴി പന്തുടര്‍ന്ന് മോളിവുഡിലെ പുതിയ താരമായി മാറിക്കഴിഞ്ഞു..

താരങ്ങള്‍....കുടുംബസമേതം

ലാലേട്ടനെ പ്രിയതമനായി ലഭിക്കണമെന്ന് ഒരുകാലത്ത് ഈ നാട്ടിലെ പെണ്ണുങ്ങളെല്ലാം മോഹിച്ചിരുന്നുവെന്ന് പറയുന്നതില്‍ തെറ്റില്ല. അവരെയെല്ലാം നിരാശരാക്കിയാണ് സുചിത്രയുടെ കഴുത്തില്‍ ലാല്‍ മിന്നുകെട്ടിയത്. പ്രണവും വിസ്മയയും ഇവരുടെ മക്കള്‍..

English summary
Malayalam Actors with their Family

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam