»   » നടിമാര്‍ അന്ന് അങ്ങനെ...ഇന്ന് ഇങ്ങനെ

നടിമാര്‍ അന്ന് അങ്ങനെ...ഇന്ന് ഇങ്ങനെ

Posted By:
Subscribe to Filmibeat Malayalam
Archana Kavi,
മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ച ശാലീന സുന്ദരിമാരില്‍ പലരും പിന്നീട് അന്യഭാഷകളിലേയ്ക്ക് ചേക്കേറി. ഗ്ലാമര്‍ റോളുകള്‍ വേണ്ടേ വേണ്ട എന്ന പാടി നടന്നിരുന്ന ഇവരില്‍ മിക്കവരും അന്യഭാഷകളിലെത്തിയപ്പോള്‍ വാക്കുമാറ്റി.

മനസ്സിനക്കരെ എന്ന ചിത്രത്തിലേയ്ക്ക് സത്യന്‍ അന്തിക്കാട് വിളിച്ചപ്പോള്‍ സിനിമയിലൊക്കെ അഭിനയിച്ചാല്‍ ശരിയാവുമോ എന്നായിരുന്നു തിരുവല്ലക്കാരിയായ ഡയാന കുര്യന്റെ പേടി.നമ്മള്‍ എന്ന കമല്‍ചിത്രത്തിലെ കറുമ്പിപ്പെണ്ണിന് മലയാളത്തിലെ പ്രമുഖ താരങ്ങളുടെ കൂടെയെല്ലാം അഭിനയിക്കാനായി.

മനസ്സിനക്കരെ എന്ന ചിത്രത്തിലേയ്ക്ക് സത്യന്‍ അന്തിക്കാട് വിളിച്ചപ്പോള്‍ സിനിമയിലൊക്കെ അഭിനയിച്ചാല്‍ ശരിയാവുമോ എന്നായിരുന്നു തിരുവല്ലക്കാരിയായ ഡയാന കുര്യന്റെ പേടി. പിന്നീട് തമിഴകത്തേയ്ക്ക് ചേക്കേറിയ നയന്‍സ് തെന്നിന്ത്യയിലെ ഗ്ലാമര്‍ റാണിയായി മാറിയത് പിന്നീടുള്ള കഥ

നമ്മള്‍ എന്ന കമല്‍ചിത്രത്തിലെ കറുമ്പിപ്പെണ്ണിന് മലയാളത്തിലെ പ്രമുഖ താരങ്ങളുടെ കൂടെയെല്ലാം അഭിനയിക്കാനായി. എന്നാല്‍ അധികം വൈകാതെ അന്യഭാഷകളില്‍ ചുവടുറപ്പിച്ച നടി മോളിവുഡില്‍ സെലക്ടീവായി മാത്രം ചിത്രങ്ങള്‍ ചെയ്താല്‍ മതിയെന്ന തീരുമാനത്തിലാണ്.

ടെലിവിഷന്‍ അവതാരകയായി ക്യാമറയ്ക്ക് മുന്നിലെത്തിയ രമ്യ ആനച്ചന്തം എന്ന ജയറാം ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടി. നാടന്‍ വേഷങ്ങള്‍ മാത്രമല്ല മോഡേണ്‍ വേഷങ്ങളും തനിക്കിണങ്ങുമെന്ന് രമ്യ തെളിയിച്ചത് അന്യഭാഷകളിലൂടെയാണ്.

സത്യന്‍ അന്തിക്കാടിന്റെ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച അസിനെ തേടി മലയാളത്തില്‍ നിന്ന് മികച്ച അവസരങ്ങളൊന്നും എത്തിയില്ല. 2005ല്‍ പുറത്തിറങ്ങിയ ഗജിനിയാണ് അസിന്റെ ജാതകം തിരുത്തിക്കുറിച്ചത്. പിന്നീട് ബി ടൗണില്‍ എത്തിപ്പെട്ട നടിയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

ലോഹിതദാസിന്റെ നിവേദ്യത്തിലൂടെ അരങ്ങേറ്റം കുറിച്ച ഭാമയെ ഇപ്പോള്‍ മലയാളത്തില്‍ കാണാറേയില്ല. കന്നഡ സിനിമകളില്‍ സജീവമായ ഭാമ അടുത്തിടെ തമിഴകം തന്നെ അവഗണിയ്ക്കുകയാണെന്നൊരു പരാതിയും ഉന്നയിച്ചിരുന്നു.

ലാല്‍ ജോസിന്റെ നീലത്താമരയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ അര്‍ച്ചന കവിയും ഇപ്പോള്‍ അന്യഭാഷാചിത്രങ്ങള്‍ ചെയ്യുന്ന തിരക്കിലാണ്. നീലത്താമരയിലെ കുഞ്ഞിമാളുവിനെ അവതരിപ്പിച്ച നടി തന്റെ നാടന്‍ ഇമേജ് പൊളിച്ചെഴുതാനുള്ള ശ്രമത്തിലാണ്.

English summary

 Malayalam actress like Nayantara, Asin are not acting in malayalam movies. Why is a popular actress like them not sought after by filmmakers of their homeland?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam