7 വയസിലെ മോഹന്‍ലാലിൻ്റെ കുസൃതി; ലാൽ ചെറുപ്പത്തിൽ ഉണ്ടായിരുന്നത് പോലെയാണ് പൃഥ്വിയുടെ മകളുമെന്ന് മല്ലിക

നടന്മാരായ ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും അമ്മ എന്നതിലുപരി മലയാള സിനിമയിലെ പ്രമുഖ നടിമാരില്‍ ഒരാളാണ് മല്ലിക സുകുമാരന്‍. മക്കളെ പോലെ തന്നെ നിലാപടുകളുടെയും സ്വന്തം തീരുമാനത്തിലും ഉറച്ച് നില്‍ക്കുന്ന ശക്തയായ സ്ത്രീ കൂടിയാണ് നടി. ഇപ്പോഴിതാ കാന്‍ ചാനല്‍സ് മീഡിയ എന്ന യൂട്യൂബ് ചാനലിലൂടെ തന്റെ ചില വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് മല്ലിക സുകുമാരന്‍. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ ചെറുപ്പക്കാലത്ത് നോക്കിയിരുന്നതടക്കമുള്ള കഥകളാണ് മല്ലിക പറഞ്ഞത്. വിശദമായി വായിക്കാം...

മക്കളെ ഒരു കാര്യത്തിലും ഭരിക്കാറില്ല

മക്കളെ ഒരു കാര്യത്തിലും അതിര് വിട്ട് ഭരിക്കാനോ അഭിപ്രായം പറയാനോ ഞാന്‍ പോവാറില്ല. ഒരു പ്രായം കഴിഞ്ഞാല്‍ പിന്നെ അവരുടേതായ ചിന്താഗതിയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിവുണ്ട്. എവിടെയെങ്കിലും പിഴവ് വരുമ്പോള്‍ മോനെ അവിടെ ശ്രദ്ധിക്കണം കേട്ടോ എന്നേ പറയാറുള്ളു. ഇവിടെ വരുമ്പോള്‍ വലിയ സിനിമാ ചര്‍ച്ചയോ ഭയങ്കരമായി ആലോചിച്ച് പറയേണ്ട ചോദ്യങ്ങളോ ഉണ്ടാവാറില്ല. എല്ലാവരും കൂടി സന്തോഷമായിട്ടങ്ങ് പോവും. തനിക്കിപ്പോള്‍ അറുപത്തിയേഴ് വയസായെന്ന് മല്ലിക പറയുന്നു.

മോഹൻലാലിൻ്റെ ചെറുപ്പം

തിരുവനന്തപുരത്ത് താമസിക്കാന്‍ വരുമ്പോള്‍ ലാലുവിന്റെ അച്ഛന്‍ സെക്രട്ടറിയേറ്റിലെ ലോ ഡിപ്പാര്‍ട്ട്‌മെന്റില്‍ ആണ്. പെട്ടെന്ന് ഒരു അത്യാവശ്യം വരുമ്പോള്‍ അവര്‍ ഒരു ദിവസത്തേക്ക് ഒക്കെ പത്തനംതിട്ടയിലേക്ക് ഒക്കെ പോയി വരും. ആ സമയത്ത് ലാലുവിനെ എന്റെ വീട്ടില്‍ കൊണ്ട് വിടും. എന്റെ ചേട്ടനുമായിട്ടാണ് ലാലു കൂടുതല്‍ അടുപ്പം. പക്ഷേ ചേട്ടന്‍ എംബിബിഎസിന് പഠിക്കുകയാണ്. അവന്റെ പുറകേ ഓടി നടക്കാന്‍ അദ്ദേഹത്തിന് പറ്റില്ല. ചേട്ടന്‍ വരുന്നത് വരെ ഞാന്‍ നോക്കണം. മോളേ നന്നായി നോക്കിക്കോണേ, നല്ല കുസൃതിയാണെന്ന് പറഞ്ഞ് ലാലിനെ തരും. അവന്‍ ഭൂമിയില്‍ നിന്നാല്‍ അല്ലേ നമുക്ക് പിടിച്ച് നിര്‍ത്താന്‍ പറ്റുകയുള്ളു. അന്ന് ലാലുവിന് ഏകദേശം ഏഴ് വയസും എനിക്ക് പന്ത്രണ്ട് വയസും കാണും.

എൻ്റെ അച്ഛനായിരുന്നു പേടി മുഴുവൻ

എന്റെ അച്ഛന് പേടി ലാലിന്റെ കുസൃതികളില്‍ ആയിരുന്നില്ല. വിശ്വനാഥന്‍ ചേട്ടന്‍ വരുമ്പോള്‍ ലാലിന്റെ കൈയ്യോ കാലോ നെറ്റിയോ മുറിഞ്ഞ് ഇരിക്കാന്‍ പാടിലല്ലോ. ആരും അവനെ നോക്കിയില്ലെന്നല്ലേ പറയുകയുള്ളു. അത്രയ്ക്ക് സ്‌നേഹമായിരുന്നു അച്ഛന്മാര്‍ തമ്മില്‍. ഒരു ദിവസം അച്ഛന്‍ ചായ കുടിച്ച് കൊണ്ടിരിക്കുകയാണ്. അന്നൊക്കെ സ്റ്റെയര്‍കേസിന്റെ കൈവരി സിമന്റില്‍ കെട്ടിയതാണ്. അച്ഛന്‍ നോക്കുമ്പോള്‍ ഇതിന്റെ മുകളില്‍ നിന്നും ലാലു ഊര്‍ന്ന് ഇറങ്ങി വരികയാണ്. എന്റെ അമ്മയെ തങ്കമ്മേ.. എന്നൊരു വിളി വിളിച്ചത് മാത്രമേ കേട്ടുള്ളു.

അത്രയ്ക്കും കുസൃതിയായിരുന്നു ലാൽ

എനിക്കൊരു കാര്യമേ പറയാനുള്ളു. വിശ്വനാഥന്‍ നായര്‍ വരുമ്പോള്‍ ഒരു കുഴപ്പവും കൂടാതെ ഈ കുഞ്ഞിനെ തിരിച്ച് കൊടുക്കണം. അല്ലെങ്കില്‍ അവരോട് കാണിക്കുന്ന നന്ദിക്കേട് ആയിരിക്കുമെന്നോക്കെ പറഞ്ഞ് അമ്മയെ വഴക്ക് പറഞ്ഞു. അമ്മയ്ക്ക് ലാലു ഇങ്ങനൊക്കെ ചെയ്യുമെന്ന് അറിയാം. എങ്കിലും അവസാനം എന്റെ ഡ്യൂട്ടി ലാല്‍ എവിടെയൊക്കെ കേറുന്നുണ്ടോ, അവിടെയെല്ലാം പുറകേ നടക്കലായി. ചേട്ടന്‍ വരുന്നത് വരെ ലാലു കുസൃതി കാണിക്കാതെ ഇരുത്തുക എന്നത് എന്റെ ഡ്യൂട്ടിയായിരുന്നു. അന്ന് കണ്ട ലാലുവിനോടുള്ള വാത്സല്യം ഇന്നും ഉണ്ട്. എന്ത് പരിപാടി ഉണ്ടെങ്കിലും ലാല്‍ എന്നെ വിളിക്കും. നിവൃത്തി ഉണ്ടെങ്കില്‍ ഞാന്‍ പോവുകയും ചെയ്യും.

Recommended Video

അമ്മയേയും എക്കാലത്തെയും മികച്ച നടനെയും ഒരുമിച്ച് ക്യാമറയ്ക്ക് മുന്നിൽ എത്തിച്ച് പൃഥ്വിരാജ്
അലംകൃതയും അങ്ങനെയാണ്

പല കാര്യങ്ങളും നിങ്ങള്‍ മറക്കും. പക്ഷേ ലാലേട്ടനെ നോക്ക്. അദ്ദേഹം ഒന്നും മറക്കില്ലെന്ന് മക്കളോട് ഞാന്‍ പറയുമെന്ന് മല്ലിക സൂചിപ്പിച്ചു. ഞാനൊരു താമശയ്ക്ക് പറഞ്ഞതല്ല. മോഹന്‍ലാലിനെ പോലൊരു കുസൃതിക്കുടുക്കയെ ഞാന്‍ ആ പ്രായത്തില്‍ കണ്ടിട്ടില്ല. കാരണം ഒരു സ്ഥലത്ത് പോലും അടങ്ങി ഇരിക്കത്തില്ല. ഏതാണ്ട് അതിന്റെയൊരു ചെറിയ രൂപമാണ് പൃഥ്വിരാജിന്റെ മകള്‍ അലംകൃത. ഒരു സെക്കന്‍ഡ് അവള്‍ എവിടെയെങ്കിലും ഇരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ഇങ്ങനെ പമ്പരം പോലെ കറങ്ങി നടക്കും. കൊച്ചിനെ ഞാന്‍ നോക്കാമെന്ന് രാജുവിനോട് പറഞ്ഞാല്‍ വൈകുന്നേരത്തിനുള്ളില്‍ അമ്മ അവളെ ഇവിടെ കൊണ്ട് വരുമെന്ന് അവന്‍ പറയും. അത്ര കുസൃതിയാണെന്നും മല്ലിക പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X