»   » മമ്മുട്ടിയെയും ലാലിനെയും വളര്‍ത്തിയ ശശിയേട്ടന്‍

മമ്മുട്ടിയെയും ലാലിനെയും വളര്‍ത്തിയ ശശിയേട്ടന്‍

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിലെ താരരാജാക്കന്‍മാരായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വളര്‍ത്തിയെടുത്തത് പ്രമുഖ സംവിധായകനായ ഐ.വി.ശശിയായിരുന്നു. ഇന്ന് ഐ.വി.ശശിക്ക് സിനിമയൊന്നുമില്ലെങ്കിലും ഈ രണ്ടുപേരുടെ വളര്‍ച്ചയിലും ഐ.വി.ശശിക്കുള്ള പങ്ക് രണ്ടുപേരും നിഷേധിക്കില്ല. അവരുമായുള്ള സൗഹൃദത്തെ ഐ.വി.ശശി തന്നെ പറയുന്നതിങ്ങനെയാണ്.

തൃഷ്ണ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഐ.വി.ശശി മമ്മൂട്ടിയെ ആദ്യമായി കാണുന്നത്. മറ്റൊരു നടനുവച്ചിരുന്ന കഥാപാത്രം അയാളുടെ അഭിനയം ശരിയാകാത്തതിനെ തുടര്‍ന്ന് മമ്മൂട്ടിക്കു നല്‍കുകയായിരുന്നു. രതീഷായിരുന്നു മമ്മൂട്ടിയുടെ പേരു നിര്‍ദേശിച്ചത്. പടയോട്ടം എന്ന നവോദയ ചിത്രത്തില്‍ ചെറിയൊരു വേഷത്തില്‍ അഭിനയിക്കുകയായിരുന്നു അന്ന് മമ്മൂുട്ടി. ശ്രുതിയില്‍ നിന്നുയരും എന്ന പാട്ട് പാടികൊണ്ടാണ് മമ്മൂട്ടി ശശിയുടെ ചിത്രത്തില്‍ ആദ്യം അഭിനയിക്കുന്നത്.

IV Sasi

ഈ ചിത്രത്തില്‍ അവസരം കിട്ടുന്നതിനും മുന്‍പ് ഐ.വി.ശശിയുടെ അടുത്ത് മമ്മൂട്ടി നിരവധി തവണ അവസരം തേടിയെത്തിയിരുന്നു. തൃഷ്ണയിലെ അഭിനയത്തോടെമമ്മൂട്ടി വളരുന്ന നടനായി തെളിയിച്ചു. പിന്നീട് മമ്മൂട്ടിക്കു തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഐ.വി.ശശിയുടെ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ നായകനായി.

ശശിയോടൊപ്പം അഹിംസയിലാണ് ലാല്‍ ആദ്യമായി അഭിനയിക്കുന്നത്. കേള്‍ക്കാത്ത ശബ്ദം എന്ന ചിത്രത്തില്‍ ഡബ് ചെയ്യാന്‍ മദ്രാസിലെത്തിയപ്പോളാണ് ലാല്‍ സംവിധായകനെ പരിചയപ്പെടുന്നത്. അങ്ങനെയാണ് അഹിംസയിലേക്കു ക്ഷണിക്കുന്നത്. ജീപ്പ് നിര്‍ത്തി സാഹസികമായി പുറത്തിറങ്ങുന്ന സീനായിരുന്നു ആദ്യം ചെയ്തത്. ആദ്യസീനില്‍ തന്നെ സംവിധാകന് ഇഷ്ടമായി.

പിന്നീട് ദേവാസുരം വരെ നിരവധി ഹിറ്റ്ചിത്രങ്ങള്‍.

പക്ഷേ ഐ.വി.ശശിയുടെ നല്ലകാലം അസ്തമിച്ചപ്പോള്‍ ഡേറ്റുനല്‍കാന്‍ അദ്ദേഹം വളര്‍ത്തിയ പല താരങ്ങളും തയ്യാറായില്ല എന്നതൊരു വാസ്തവമാണ്. ഇപ്പോള്‍ ശശി വീണ്ടുമൊരു തിരിച്ചുവരവിലാണ്. സഞ്ജയ്-ബോബി ടീമിന്റെ തിരക്കഥയായിരിക്കും ആദ്യം ചെയ്യുക. ടി. ദാമോദരന്‍ എഴുതിയ തിരക്കഥയും സിനിമയാക്കാന്‍ പദ്ധതിയുണ്ട്.

English summary
Is IV Sasi the godfather of Mammootty and Mohanlal?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam