twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ ഭാഷാന്തരങ്ങള്‍

    By Nisha Bose
    |

    ഒരു കഥാപാത്രത്തെ അതിന്റെ പൂര്‍ണ്ണതയോടെ വെള്ളിത്തിരയിലെത്തിയ്ക്കാന്‍ കഠിനാധ്വാനം ചെയ്യുന്ന നടനാണ് മമ്മൂട്ടി. കഥാപാത്രത്തിന്റെ മാനറിസറങ്ങള്‍ പഠിച്ചെടുക്കുമ്പോള്‍ മമ്മൂട്ടി കാണിക്കാറുള്ള സൂക്ഷ്മതയെ കുറിച്ച് പല സംവിധായകരും വാചാലരാവാറുണ്ട്. ഓരോ ദേശക്കാരായ ആളുകളെ അവതരിപ്പിക്കുമ്പോള്‍ കഥാപാത്രത്തിനനുസരിച്ച് മമ്മൂട്ടിയുടെ ഭാഷയും മാറും. ഇത്തരം ഭാഷാവ്യത്യാസങ്ങള്‍ അനായാസേന അവതരിപ്പിക്കാന്‍ കഴിയുന്നുവെന്നത് മമ്മൂട്ടിയുടെ പ്രത്യേകതയാണ്.

    1989ല്‍ കേരളത്തിലെ തീയേറ്ററുകളില്‍ അലയടിച്ച വികാര തീവ്രമായ സംഭാഷണശകലങ്ങളാണിവ. മധ്യകാലഘട്ടത്തിലെ മലയാള ഭാഷ അതിന്റേതായ എല്ലാ പൂര്‍ണ്ണതയോടും കൂടി പ്രേക്ഷകരിലെത്തിയ്ക്കാന്‍ കഴിഞ്ഞുവെന്നതാണ് മമ്മൂട്ടിയുടെ വിജയം.

    മമ്മൂട്ടിയുടെ ഭാഷാന്തരങ്ങള്‍

    ഇരുമ്പാണി തട്ടി മുളയാണി വച്ച് പൊന്‍കാരം കൊണ്ട് ചുരിക വിളയ്ക്കാന്‍ കൊല്ലന് പതിനാറ് പണം കൊടുത്തവന്‍ ചന്തു...മാറ്റങ്കച്ചുരിക ചോദിച്ചപ്പോള്‍ മറന്ന് പോയെന്ന് കളവ് പറഞ്ഞവന്‍ ചന്തു..1989ല്‍ കേരളത്തിലെ തീയേറ്ററുകളില്‍ അലയടിച്ച വികാര തീവ്രമായ സംഭാഷണശകലങ്ങളാണിവ. മധ്യകാലഘട്ടത്തിലെ മലയാള ഭാഷ അതിന്റേതായ എല്ലാ പൂര്‍ണ്ണതയോടും കൂടി പ്രേക്ഷകരിലെത്തിയ്ക്കാന്‍ കഴിഞ്ഞുവെന്നതാണ് മമ്മൂട്ടിയുടെ വിജയം

    മമ്മൂട്ടിയുടെ ഭാഷാന്തരങ്ങള്‍

    എല്ലാവരും എത്തീട്ടുണ്ടല്ലോ , ചേട്ടത്തി ഇന്നാ ഇിച്ചിരി മീനാ , ലാഭത്തിനു കിട്ടിയപ്പോ മേടിച്ചതാ ഇവരീ കിഴക്കംമലേല്‍ ഒണക്കമീനൊക്കെ തിന്നു കിടക്കുവല്ലിയോ, പുളിയിട്ടു വെച്ചാട്ടേ, ചെറുക്കനെന്തിയേ ? നമ്മുടെ മോളികുട്ടീടെ ചെറുക്കന്‍.എന്നെ അറിയാവല്ലോ, കേട്ടു കാണുവല്ലോ, കോട്ടയം കുഞ്ഞച്ചന്‍ ഇവിടെ വാടയ്ക്കൂ താമസിക്കുവാ ...ഇങ്ങനെ പോകുന്നു കുഞ്ഞച്ചന്റെ ഡയലോഗുകള്‍.

    മമ്മൂട്ടിയുടെ ഭാഷാന്തരങ്ങള്‍

    നീ വയറുനിറച്ചു കുടിയടാ അച്ചൂനിപ്പെന്നും ഓണമാണല്ലോ, തിരുവോണം . കടലമ്മ കൈനിറയെ തരണൊണ്ട്. കായ് കെട്ടി പൊതിഞ്ഞ് വെച്ചിട്ടെന്തിനാണ് , ചത്തു പോകുന്‌പോ കൊണ്ടുപോകാനോ, കുഴിവെട്ടാന് വരെ കാശു വേണ്ട.അതും കടലമ്മ കൊണ്ടുപോയ്‌ക്കോളുമല്ലോ. കടാപ്പുറത്തെ ഒരു സാധാരണക്കാരന്റെ ഹൃദയവികാരങ്ങള്‍ അതിന്റേതായ തീവ്രതയോടെ പ്രേക്ഷകരിലേയ്ക്ക് പകര്‍ന്നു നല്‍കുന്നതില്‍ മമ്മൂട്ടി വിജയിച്ചു.

    മമ്മൂട്ടിയുടെ ഭാഷാന്തരങ്ങള്‍

    യെവന്‍ ആള് പുലിയാണ് കെട്ടാ...2005ല്‍ പുറത്തിറങ്ങിയ രാജമാണിക്യം എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ഈ ഡയലോഗ് ഉരുവിടാത്ത മലയാളികള്‍ ചുരുക്കം.

    മമ്മൂട്ടിയുടെ ഭാഷാന്തരങ്ങള്‍

    ഒറങ്ങുവാരുന്നോ, ഒറങ്ങുവാണേ ഒറങ്ങിക്കോ ഞാന്‍ ശല്യപ്പെടുത്തുന്നില്ല. എന്നാ മുടിഞ്ഞാ ചൂടാ. തോപ്രാംകൂടീന്ന് വെളുപ്പിനേ കാലു കൊടുത്താതാ മോണിങ്ങ് സ്റ്റാറിന്. നല്ല പിടിപ്പീരാരുന്നു. ഏഴു മണിയായപ്പോ മൂവാറ്റുപ്പുഴ സ്റ്റാന്‍ഡ് പിടിച്ചു...ലൗഡ് സ്പീക്കറിലെ ഉച്ചത്തില്‍ സംസാരിക്കുന്ന മൈക്ക് ഗോപാലനെ മലയാളത്തിന്റെ സൂപ്പര്‍താരം അതിഗംഭീരമാക്കി.

    മമ്മൂട്ടിയുടെ ഭാഷാന്തരങ്ങള്‍

    നല്ല കളറ് കിണ്ണം കാഴ്ച, സിനിമ പോലത്തെ കാഴ്ചള്, അതും മനുഷന്‍മാര് കാണാത്ത ടൈപ്പ് കാഴ്ചള് പച്ചയക്ക് നിന്ന കാണണ ആളാണ് ഞാന് , അതോണ്ട് ചോദിച്ചതാ കാത്ത് കാത്ത് ഒരു പുണ്യാളനെ കിട്ടീട്ട് ഈ ഗത്യായല്ലോ കര്‍ത്താവേ...പുണ്യാളനോട് അസ്സല്‍ തൃശ്ശൂര്‍ ഭാഷയിലുള്ള മമ്മൂട്ടിയുടെ ഡയലോഗ്.

    മമ്മൂട്ടിയുടെ ഭാഷാന്തരങ്ങള്‍

    ഇനി പ്രേക്ഷകര്‍ കേള്‍ക്കാനിരിക്കുന്നത് മമ്മൂട്ടിയുടെ കണ്ണൂര്‍ ഭാഷയിലുള്ള ഡയലോഗാണ്. സലിം അഹമ്മദിന്റെ 'കുഞ്ഞനന്തന്റെ കടയി'ലൂടെയാണ് മമ്മൂട്ടി കണ്ണൂര്‍ ഭാഷയുമായെത്തുന്നത്.

    English summary
    This time, Mammotty, whose various dialects of the language from Thiruvananthpuram to Thrissur were instantaneous hits, will speak the Kannur slang, in the role of Kunjananthan, a grocery shop owner.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X