twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയറാമിന് മമ്മൂട്ടിയുടെ പിറന്നാളാശംസകള്‍

    By Aswathi
    |

    ഡിസംബര്‍ പത്ത്, ഇന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ജയറാമിന്റെ ജന്മദിനമാണ്. ജയറാം അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കിയിരിക്കുന്നു. ജയറമിന് പിറന്നാല്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് മെഗാസ്റ്റാര്‍ മമ്മൂട്ടി ഫേസ്ബുക്കില്‍ സ്റ്റാറ്റസിട്ടു. യുവനടന്‍ ആസിഫ് അലിയും ജയറാമിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

    പിറന്നാള്‍ ദിനമായ ഇന്ന്, തനിക്ക് കിട്ടിയ ഏറ്റവും വലിയ സന്തോഷം മകനില്‍ നിന്നാണെന്ന് ജയറാം സ്റ്റാറ്റസിട്ടു. കാളിദാസ് ജയറാമിന്റെ ആദ്യ ഷൂട്ടിങ് ദിവസമാണ് പോലും ഇന്ന്. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും ജയറാം ആവശ്യപ്പെടുന്നു.

    ജനനം

    ജയറാമിന് മമ്മൂട്ടിയുടെ പിറന്നാളാശംസകള്‍

    1964 ല്‍ എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍, ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലാണ് ജയറാമിന്റെ ജനനം.

    കലാപരമായ തുടക്കം

    ജയറാമിന് മമ്മൂട്ടിയുടെ പിറന്നാളാശംസകള്‍

    കാലടിയുലുള്ള ശ്രീശങ്കര കോളേജിലാണ് തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കോളേജ് കാലത്ത് തന്നെ മിമിക്രിയില്‍, ജില്ലാതലത്തില്‍ ധാരാളം പുരസ്‌കാരങ്ങള്‍ ജയറാമിന് ലഭിച്ചിട്ടുണ്ട്. ഇവയെല്ലാം തന്നെ കലാജീവിതത്തില്‍ സജീവമാകാന്‍ അദ്ദേഹത്തെ പ്രേരിതനാക്കി.

    കലാഭവനിലേക്ക്

    ജയറാമിന് മമ്മൂട്ടിയുടെ പിറന്നാളാശംസകള്‍

    കോളേജ് വിദ്യാഭ്യാസത്തിന് ശേഷമാണ് ജയറാം കലാഭവനിലേക്ക് എത്തുന്നത്. നിരവധി സ്‌റ്റേജ് പരിപാടികളില്‍ നസീറിനെയും മധുവിനെയുമൊക്കെ അനുകരിച്ച് ശ്രദ്ധേയനായി.

    അപരനിലൂടെ സിനിമയിലേക്ക്

    ജയറാമിന് മമ്മൂട്ടിയുടെ പിറന്നാളാശംസകള്‍

    കലാഭവനില്‍ വച്ചാണ് പത്മരാജന്‍ ജയറാമിനെ പരിചയപ്പെടുന്നത്. അങ്ങനെ തന്റെ അപരന്‍ എന്ന ചിത്രത്തില്‍ ജയറാമിനെ അദ്ദേഹം ക്ഷണിച്ചു. 1988 ല്‍ അപരന്‍ എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെ ജയറാം സിനിമയിലെത്തി. പിന്നീട് പത്മരാജനൊപ്പം ഒത്തിരി ചിത്രങ്ങള്‍ ചെയ്തു.

    കുടുംബ പ്രേക്ഷകര്‍ക്ക് സ്വന്തം

    ജയറാമിന് മമ്മൂട്ടിയുടെ പിറന്നാളാശംസകള്‍

    തുടക്കത്തില്‍ തന്നെ ധാരാളം കലാമൂല്യമുള്ളതും, ജനശ്രദ്ധയാകര്‍ഷിച്ചതുമായ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ജയറാമിന് കഴിഞ്ഞു. മൂന്നാം പക്കം(1988), മഴവില്‍ക്കാവടി(1989), കേളി(1991). തുടങ്ങിയ ചിത്രങ്ങള്‍ ഇതിനുദാഹരണങ്ങളാണ്.

    ശ്രദ്ധേയനായത്

    ജയറാമിന് മമ്മൂട്ടിയുടെ പിറന്നാളാശംസകള്‍

    സത്യന്‍ അന്തിക്കാട്, രാജസേനന്‍ തുടങ്ങിയ പ്രശസ്ത മലയാളചലച്ചിത്ര സംവിധായകരുടെ ധാരാളം ചിത്രങ്ങളില്‍ ജയറാം അഭിനയിച്ചിട്ടുണ്ട്. ഇവയില്‍ മിക്കവയും ഉന്നത വിജയം കൈവരിച്ച ചിത്രങ്ങളായിരുന്നു. വീണ്ടും ചില വീട്ടുകാര്യങ്ങള്‍, സന്ദേശം, മേലേപ്പറമ്പില്‍ ആണ്‍വീട് തുടങ്ങിയ ചിത്രങ്ങള്‍ ഇവയില്‍ ചിലതു മാത്രമാണ്.

    തമിഴ് സിനിമയിലേക്ക്

    ജയറാമിന് മമ്മൂട്ടിയുടെ പിറന്നാളാശംസകള്‍

    ധാരാളം തമിഴ് ചലച്ചിത്രങ്ങളിലും ജയറാം അഭിനയിച്ചിട്ടുണ്ട്. ഗോകുലം, പുരുഷലക്ഷണം, കോലങ്ങള്‍, തെനാലി, പഞ്ചതന്ത്രം, തുടങ്ങിയ ചിത്രങ്ങള്‍ ജയറാമിന്റെ തമിഴ് ചിത്രങ്ങളില്‍ ചിലതാണ്

    കമല്‍ ഹസനുമായുള്ള സൗഹൃദം

    ജയറാമിന് മമ്മൂട്ടിയുടെ പിറന്നാളാശംസകള്‍

    കമലഹാസനുമായി നല്ല സൗഹൃദം പുലര്‍ത്തുന്ന ജയറാം, അദ്ദേഹത്തിന്റെ കൂടെയും തമിഴില്‍ അഭിനയിച്ചിട്ടുണ്ട്. കമലഹാസന്റെ കൂടെ അഭിനയിച്ച തെനാലി എന്ന ചിത്രം ജയറാമിന്റെ തമിഴ് ചിത്രങ്ങളില്‍ ജനശ്രദ്ധയാകര്‍ഷിച്ച ചിത്രങ്ങളില്‍ ഒന്നാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് ജയറാമിന് തമിഴ്‌നാട് സര്‍ക്കാറിന്റെ മികച്ച സഹനടനുള്ള പുരസ്‌കാരവും ലഭിച്ചു.

    ചെണ്ടവിദ്വാന്‍, ആനപ്രേമി

    ജയറാമിന് മമ്മൂട്ടിയുടെ പിറന്നാളാശംസകള്‍

    ഇത് രണ്ടും പറയാതെ ജയറാം എന്ന കലാകാരന്റെ ജീവിത രേഖ പൂര്‍ണമാകുന്നില്ല. ജയറാമിന്റെ കണ്ണന്‍ എന്ന് പേരുള്ള ആന ഈ വര്‍ഷമാണ് ചരിഞ്ഞത്.

    കുടുംബം

    ജയറാമിന് മമ്മൂട്ടിയുടെ പിറന്നാളാശംസകള്‍

    ഒരു കാലത്ത് മലയാളചലച്ചിത്രരംഗത്തെ മുന്‍നിര നായികയായിരുന്ന പാര്‍വ്വതിയാണ് ജയറാമിന്റെ ഭാര്യ. മകന്‍ കാളിദാസനും ബാലതാരമായി രണ്ടു ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മാളവിക എന്നാണ് ജയറാമിന്റെ മകളുടെ പേര്.

    പിന്നണി ഗായകന്‍

    ജയറാമിന് മമ്മൂട്ടിയുടെ പിറന്നാളാശംസകള്‍

    മയിലാട്ടം, എന്റെ വീട് അപ്പൂന്റെയും, കഥാനായകന്‍ എന്നീ ചിത്രങ്ങളിലൂടെ ജയറാം ഒരു പിന്നണി ഗായകനുമായി.

    അനായാസ അഭിനയം

    ജയറാമിന് മമ്മൂട്ടിയുടെ പിറന്നാളാശംസകള്‍

    അനായാസമായി കൈകാര്യം ചെയ്യുന്ന ഹാസ്യകഥാപാത്രങ്ങള്‍ ജയറാമിനെ കൂടുതല്‍ ജനശ്രദ്ധേയനാക്കി

    ജയറാമിന് കിട്ടാത്ത പുരസ്‌കാരം

    ജയറാമിന് മമ്മൂട്ടിയുടെ പിറന്നാളാശംസകള്‍

    ജയറാം ഏകദേശം 200ഓളം ചലച്ചിത്രങ്ങളില്‍ അഭിനയിക്കുകയുണ്ടായി. പക്ഷേ ഇദ്ദേഹത്തിന് ഇതുവരെയും മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡോ, ദേശീയ അവാര്‍ഡോ ലഭിച്ചിട്ടില്ല. എന്നാല്‍, മകന്‍ കാളിദാസിന് ഈ രണ്ട് അവാര്‍ഡും ലഭിച്ചിട്ടുണ്ട് (മികച്ച ബാലതാരമായി). 2011 ല്‍ ജയറാം പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹനായി.

    ജയറാം എന്ന പ്രേം നസീര്‍

    ജയറാമിന് മമ്മൂട്ടിയുടെ പിറന്നാളാശംസകള്‍

    മികച്ച ഒരു മിമിക്രി കലാകാരനായ ജയറാം പ്രശസ്ത മലയാളചലച്ചിത്ര നടന്‍ പ്രേം നസീറിന്റെ ശബ്ദം അനുകരിക്കുന്നതില്‍ പ്രഗല്‍ഭനാണ്.

    English summary
    Mammootty wishes Happy Birth day to Jayaram
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X