»   » വിവാഹത്തിന് തിടുക്കപ്പെടേണ്ടായിരുന്നുവെന്ന് മഞ്ജു

വിവാഹത്തിന് തിടുക്കപ്പെടേണ്ടായിരുന്നുവെന്ന് മഞ്ജു

Posted By:
Subscribe to Filmibeat Malayalam
Manju Warrier
ദിലീപുമായുള്ള വിവാഹം തിടുക്കപ്പെട്ട് നടത്തേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നിയിരുന്നതായി മഞ്ജു വാര്യര്‍. സ്റ്റാര്‍ ആന്റ് സ്‌റ്റൈല്‍ എന്ന സിനിമാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു തന്റെ ഒളിച്ചോട്ടത്തെയും വിവാഹത്തെയും കുറിച്ച് പറഞ്ഞത്.

കുറച്ചുകൂടി പക്വത വിവാഹക്കാര്യത്തില്‍ കാണിക്കേണ്ടിയിരുന്നുവെന്നും എന്നാല്‍ എടുത്തുചാടി വിവാഹം ചെയ്തതുകൊണ്ട് ഇതുവരെ കുഴപ്പങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും മഞ്ജു വ്യക്തമാക്കി.

അഭിമുഖത്തിനിടെ ദിലീപ്-കാവ്യ കെമിസ്ട്രി കാണുമ്പോള്‍ അസൂയ തോന്നാറുണ്ടോ എന്ന ചോദ്യത്തിന് മഞ്ജു താനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രം ചോദിച്ചാല്‍ മതിയെന്ന മറുപടിയാണ് നല്‍കിയത്.

ദിലീപിന്റെയും മഞ്ജു വാര്യരുടെയും കുടുംബ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടെന്നും ഇരുവരും വിവാഹമോചനത്തിന്റെ വക്കിലാണെന്നും മറ്റുമുള്ള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നതിനിടെയാണ് കാവ്യയെക്കുറിച്ചുള്ള ചോദ്യത്തിന് മഞ്ജു ഇത്തരത്തില്‍ പ്രതികരിക്കുകയും വിവാഹം എടുത്തുചാട്ടമായിരുന്നുവെന്ന് പ്രതികരിക്കുകയും ചെയ്തിരിക്കുന്നത്.

English summary
Manju Varrier irked after a interviewer asked a question about Kavya-Dileep screen chemistry.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam