»   »  മലയാള സിനിമയ്ക്ക് നഷ്ടമായ മഞ്ജു വസന്തം

മലയാള സിനിമയ്ക്ക് നഷ്ടമായ മഞ്ജു വസന്തം

Posted By:
Subscribe to Filmibeat Malayalam

ഇഷ്ടപ്പെട്ട നടി? പുതുതലമുറയിലെ നായികമാരുമായുള്ള അഭിമുഖങ്ങള്‍ക്കിടയില്‍ കടന്നു വരാറുള്ള ഒരു ചോദ്യം. മലയാളികള്‍ ഒരിക്കലും മറക്കാത്ത ഒരുപിടി കഥാപാത്രങ്ങള്‍ വെള്ളിത്തിരയിലെത്തിച്ച മഞ്ജുവാര്യരെ ആണ് എനിക്കിഷ്ടം എന്നു പറയുന്നവര്‍ ഏറെയുണ്ട്. അഭിനയരംഗത്ത് നിന്ന് മാറിനില്‍ക്കുമ്പോഴും മഞ്ജുവിന് ലഭിക്കുന്ന അംഗീകാരമാണ് ഈ വാക്കുകള്‍.

സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ പ്രതിഭ തെളിയിച്ച മഞ്ജു കേരള സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ രണ്ടു തവണ കലാതിലക പട്ടം ചൂടി. തന്റെ പതിനെട്ടാമത്തെ വയസ്സില്‍ സല്ലാപം എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടി.

സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ പ്രതിഭ തെളിയിച്ച മഞ്ജു കേരള സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ രണ്ടു തവണ കലാതിലക പട്ടം ചൂടി. തന്റെ പതിനെട്ടാമത്തെ വയസ്സില്‍ സല്ലാപം എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടി

ആറാം തമ്പുരാന്‍ എന്ന സിനിമയില്‍ എന്നേക്കാള്‍ ഒരുപക്ഷേ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാവുക മഞ്ജു അവതരിപ്പിച്ച ഉണ്ണിമായയെയാവും-മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ പല അഭിമുഖങ്ങളിലും ആവര്‍ത്തിക്കാറുള്ള ഈ വാക്കുകള്‍ മഞ്ജുവെന്ന നടിയുടെ മികവിനുള്ള അംഗീകാരമാണ്.

പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം...

എംടിയുടെ തിരക്കഥയില്‍ വേണു സംവിധാനം ചെയ്ത 'ദയ'യിലെ ആണ്‍വേഷം മഞ്ജു അതിഗംഭീരമാക്കി.

മനസ്സില്‍ ഒരഗ്നിപര്‍വ്വതം നീറിപുകയുമ്പോഴും കുസൃതികളൊപ്പിച്ച് ചിരിച്ചു നടക്കുന്ന അഭിരാമി. സുരേഷ്‌ഗോപി, ജയറാം, മോഹന്‍ലാല്‍ എന്നീ സൂപ്പര്‍താരങ്ങള്‍ ഒരുമിച്ച ചിത്രത്തില്‍ തന്റെ കഥാപാത്രത്തെ മഞ്ജു മികച്ചതാക്കി

1999ല്‍ പുറത്തിറങ്ങിയ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് മഞ്ജുവിനെ തേടി ദേശീയ അംഗീകാരമെത്തി. ദിലീപിന്റെ ഭാര്യയായി, കുടുംബിനിയായി കഴിയുന്ന മഞ്ജുവിന്റെ തിരിച്ച് വരവിനായി ഇപ്പോഴും ആരാധകര്‍ കാത്തിരിയ്ക്കുന്നു.

English summary
Will Manju Warrier return to the limelight of cinema?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam