»   » രാഷ്ട്രീയക്കാരനെ കെട്ടില്ല: മീര നന്ദന്‍

രാഷ്ട്രീയക്കാരനെ കെട്ടില്ല: മീര നന്ദന്‍

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/starpage/meera-nandan-dont-like-politician-2-101864.html">Next »</a></li></ul>
Meera Nandan
ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ സിനിമയിലെത്തിപ്പെട്ട നടിയാണ് മീര നന്ദന്‍. ആദ്യ സിനിമയില്‍ തന്നെ സൂപ്പര്‍ സംവിധായകനേയും നായകനേയും ലഭിച്ചുവെങ്കിലും പടം തീയേറ്ററില്‍ പരാജയപ്പെട്ടു. എന്നാല്‍ മീരയ്ക്ക് വീണ്ടും അവസരങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു. മുല്ലയില്‍ തുടങ്ങിയ അഭിനയജീവിതം മല്ലുസിങ്ങിലെത്തി നില്‍ക്കുമ്പോള്‍ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയതിന്റെ സന്തോഷത്തിലാണ് മീര.

മീരയെ ചേര്‍ത്ത് ഒട്ടേറെ ഗോസിപ്പുകള്‍ വരുന്നുണ്ടെങ്കിലും ഒരു വിവാഹത്തെ കുറിച്ച് താന്‍ ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് നടി അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ആദ്യമായി കല്യാണാലോചന വന്നത് പ്ലസ് ടുവില്‍ പഠിക്കുമ്പോഴാണ്. അന്ന് ഐഡിയ സ്റ്റാര്‍ സിങ്ങറില്‍ കണ്ട് ഇഷ്ടപ്പെട്ട ഒരാള്‍ വിവാഹാലോചനയുമായി വരികയായിരുന്നു. എന്നാല്‍ കല്യാണ പ്രായം ആയിട്ടില്ലെന്നും കൊച്ചു കുട്ടിയാണെന്നും താന്‍ പറഞ്ഞു.

എന്തു തന്നെ വന്നാലും താന്‍ ഒരു രാഷ്ട്രീയക്കാരനെ കല്യാണം കഴിയ്ക്കില്ലെന്ന് മീര പറയുന്നു. രാഷ്ട്രീയക്കാരോട് ഒരു താത്പര്യവുമില്ല. അവരോട് ദേഷ്യമാണ്. എന്നാല്‍ വിവാഹം ശേഷം ഭര്‍ത്താവ് സിനിമ വേണ്ടെന്ന് പറഞ്ഞാല്‍ താന്‍ അഭിനയം നിര്‍ത്തുമെന്ന് മീര പറയുന്നു. അഭിനയമല്ല ജീവിതമാണ് വലുത്. എന്നാല്‍ സിനിമയില്‍ അഭിനയിക്കുന്നത് ഇഷ്ടപ്പെടുന്ന വ്യക്തിയാണെങ്കില്‍ അഭിനയം തുടരുമെന്നും നടി.

തന്നെ പറ്റി പ്രചരിച്ച ചില ഗോസിപ്പുകളെ കുറിച്ചുള്ള തന്റെ നിലപാടും നടി വ്യക്തമാക്കി.

അടുത്ത പേജില്‍
ഗോസിപ്പുകള്‍ക്ക് പിന്നില്‍: മീര പറയുന്നു

<ul id="pagination-digg"><li class="next"><a href="/starpage/meera-nandan-dont-like-politician-2-101864.html">Next »</a></li></ul>
English summary
Actress Meera Nandan says she won't marry a politician.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam