ഗോസിപ്പുകള്‍ക്ക് പിന്നില്‍: മീര പറയുന്നു

By Nisha Bose

Next »

« Previous

മറ്റു പല യുവനടിമാരുമായി തട്ടിച്ചു നോക്കുമ്പോള്‍ പാപ്പരാസികള്‍ മീരയോട് ദയ കാണിച്ചുവെന്ന് വേണം കരുതാന്‍. സിനിമയിലെത്തിയിട്ടും മീരയെ ചുറ്റിപ്പറ്റി അധികം ഗോസിപ്പുകളൊന്നും പ്രചരിച്ചില്ല. എന്നാല്‍ ഒരു തമിഴ് സംവിധായകന്‍ പ്രണയാഭ്യര്‍ഥന നടത്തിയെന്ന രീതിയില്‍ വന്ന ഗോസിപ്പ് സത്യമാണെന്ന് മീര പറയുന്നു.

ഒരു തമിഴ് ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കേ അതിന്റെ സംവിധായകന്‍ പ്രപ്പോസ് ചെയ്തിരുന്നു. എന്നാല്‍ അടുത്തിടെ താന്‍ പ്രണയത്തിലാണെന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ സത്യമല്ല. ഒരു പാട് പെണ്‍കുട്ടികളെ പ്രണയിക്കുന്ന ആണ്‍കുട്ടികളെ താന്‍ കണ്ടിട്ടുണ്ട്. അത്തരക്കാരെ ഇഷ്ടമല്ല. അവരെ അംഗീകരിക്കാന്‍ കഴിയില്ല. ഒന്നു മടുക്കുമ്പോള്‍ അതുപേക്ഷിച്ച് മറ്റൊരാളെ പ്രണയിച്ച് പിന്നീട് പഴയ ആള്‍ ഫോണ്‍ വിളിച്ചാല്‍ കൂടി എടുക്കാതിരിക്കുന്ന ഇത്തരക്കാരെ മീരയ്ക്കിഷ്ടമല്ല.

സിനിമയില്‍ നല്ല സൗഹൃദങ്ങള്‍ കാത്തു സൂക്ഷിക്കുന്ന നടി പണത്തേക്കാള്‍ പ്രാധാന്യം സൗഹൃദത്തിനാണെന്ന് പറയുന്നു. ചാപ്പാ കുരിശ് സൗഹൃദ ബന്ധത്തില്‍ നിന്നുണ്ടായ ചിത്രമാണെന്ന് കേട്ടിട്ടുണ്ട്. അതുപോലെ തന്നെ ബ്യൂട്ടിഫുള്‍ എന്ന ചിത്രവും അനൂപിന്റേയും ജയസൂര്യയുടേയും സൗഹൃദത്തിന്റെ ഫലമായുണ്ടായതാണ്.

ആദ്യ ചിത്രത്തിന് ശേഷം അന്യഭാഷാ ചിത്രങ്ങളിലേയ്ക്ക് ചേക്കേറുകയും പരിധിയില്ലാത്ത ഗ്ലാമര്‍ പ്രദര്‍ശനം നടത്തുകയും ചെയ്യുന്ന യുവനടിമാരില്‍ നിന്ന് വ്യത്യസ്തയാണ് മീര. ഒരു കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി അല്പ സ്വല്പം വിട്ടുവീഴ്ചകള്‍ വേണ്ടി വരില്ലേ എന്നു ചോദിച്ചാലും മീരയ്ക്ക് കൃത്യമായ മറുപടിയുണ്ട്.

അടുത്ത പേജില്‍

Next »

« Previous

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X