»   » 52ന്റെ നിറവിലേക്ക് നമ്മുടെ സ്വന്തം ലാലേട്ടന്‍

52ന്റെ നിറവിലേക്ക് നമ്മുടെ സ്വന്തം ലാലേട്ടന്‍

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിന്റെ എക്കാലത്തേയും വലിയ ജനപ്രിയ താരങ്ങളില്‍ ഒരാളാണ് മോഹന്‍ലാല്‍. വെറും മോഹന്‍ലാലല്ല, ആരാധകരുടെ ഭാഷയില്‍ സൂപ്പര്‍ മെഗാ സ്റ്റാര്‍ ലഫ്റ്റനന്റ് കേണല്‍ പത്മശ്രീ ഭരത് മോഹന്‍ലാല്‍. എന്നാല്‍ മോഹന്‍ലാലിന്റെ ആരാധകര്‍ അത്രയധികം ഇഷ്ടപ്പെടാന്‍ ഇടയില്ലാത്ത ഒരു കാര്യമാണ് ഇവിടെ പറയുന്നത്.

മെയ് 21ന് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന് ഒരു വയസ്സുകൂടെ കൂടുന്നു എന്നതാണത്. സച്ചിന്‍ തെണ്ടുല്‍ക്കറിനും മോഹന്‍ലാലിനുമൊക്കെ വയസ്സാകുന്നു എന്നുകേട്ടാല്‍ ആരാധകര്‍ക്ക് സഹിക്കില്ല. പക്ഷേ എന്തുചെയ്യാം, കാലത്തിന്റെ ഗണിതങ്ങളെ ആര്‍ക്കും തടയാന്‍ കഴിയില്ലല്ലോ. എന്നാലും കണക്കുകളെ പ്രതിഭ കൊണ്ട് മറികടക്കാന്‍ കെല്‍പ്പുള്ള അസാധ്യശേഷിയാണ് ഇവരെ വ്യത്യസ്തരാക്കുന്നത്.

52 വര്‍ഷം നീണ്ട ജീവിതത്തില്‍ മോഹന്‍ലാല്‍ കെട്ടാത്ത വേഷങ്ങളില്ല. വില്ലനായി വെള്ളിത്തിരയിലെത്തി കേരളക്കര കണ്ട ഏറ്റവും മികച്ച നായകനടനിലേക്കുള്ള യാത്രയില്‍ നടനവൈഭവത്തിന്റെ എത്രയെത്ര വേഷപ്പകര്‍ച്ചകളാണ് മോഹന്‍ലാല്‍ വരച്ചുവെച്ചത്. 30 വര്‍ഷങ്ങളില്‍ മകനായും കാമുകനായും അച്ഛനായും നായകനായും വില്ലനായും മോഹന്‍ലാല്‍ വേഷങ്ങള്‍ പകര്‍ന്നാടി.

ഏതുവഷവും ഏത് ഭാവവും അനായാസം വഴങ്ങുന്ന മോഹന്‍ലാലിനെ തേടിയെത്താത്ത പുരസ്‌കാരങ്ങളില്ല. ഇന്ത്യ കണ്ട ഏറ്റവും മികച്ച അഭിനേതാക്കളുടെ കൂട്ടത്തിലാണ് മൂന്ന് തവണ ദേശീയ അവാര്‍ഡ് നേടിയ ഈ താരം. ഭാഷയുടെയും വേഷങ്ങളുടെയും വേലിക്കെട്ടില്ലാതെ പ്രായം വെറും കണക്കുകളില്‍ മാത്രം വരച്ചുവച്ച് ഇനിയുമേറെ കാലം തങ്ങളെ രസിപ്പിക്കാന്‍ സ്വന്തം ലാലേട്ടന് കഴിയട്ടെ എന്ന പ്രാര്‍ത്ഥനയിലാണ് ഈ പിറന്നാള്‍വേളയിലും മോഹന്‍ലാലിന്റെ ആരാധകര്‍.

പിറന്നാളാഘോഷത്തിനൊരുങ്ങുന്ന മോഹന്‍ലാലിന്റെ സിനിമയിലല്ലാത്ത അപൂര്‍വ്വമായ ചില ചിത്രങ്ങള്‍ നോക്കൂ. ചിത്രങ്ങള്‍ മോഹന്‍ലാലിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും.

52ന്റെ നിറവിലേക്ക് നമ്മുടെ സ്വന്തം ലാലേട്ടന്‍

ഗുരുവായൂരില്‍ തൊഴാനെത്തിയ മോഹന്‍ലാല്‍

52ന്റെ നിറവിലേക്ക് നമ്മുടെ സ്വന്തം ലാലേട്ടന്‍

ഗുരുവായൂര്‍ കണ്ണന്റെ മുന്നില്‍ ഒരു തുലാഭാരം

52ന്റെ നിറവിലേക്ക് നമ്മുടെ സ്വന്തം ലാലേട്ടന്‍

കുടുംബമാണ് മോഹന്‍ലാലിന് എല്ലാം. ഇത്രയും കാലത്തിനിടയ്ക്ക് ഒരു അസ്വാരസ്യവും ഈ കുടുംബത്തില്‍ നിന്നും ആരും കേട്ടിട്ടില്ല.

52ന്റെ നിറവിലേക്ക് നമ്മുടെ സ്വന്തം ലാലേട്ടന്‍

ശങ്കരാചാര്യ സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് സ്വീകരിക്കുന്നു

52ന്റെ നിറവിലേക്ക് നമ്മുടെ സ്വന്തം ലാലേട്ടന്‍

മെഴുകുതിരി കൊളുത്താനൊരുങ്ങി സൂപ്പര്‍ സ്റ്റാര്‍

52ന്റെ നിറവിലേക്ക് നമ്മുടെ സ്വന്തം ലാലേട്ടന്‍

മോഹന്‍ലാല്‍ പട്ടാളവേഷത്തില്‍

52ന്റെ നിറവിലേക്ക് നമ്മുടെ സ്വന്തം ലാലേട്ടന്‍

മോഹന്‍ലാലിന്റെ ഈ ചിത്രം അധികമാളുകള്‍ കണ്ടിട്ടുള്ളതല്ല

52ന്റെ നിറവിലേക്ക് നമ്മുടെ സ്വന്തം ലാലേട്ടന്‍

സിനിമയില്‍ മാത്രമല്ല നാടകത്തിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു മോഹന്‍ലാല്‍. ഛായാമുഖിയില്‍ നിന്നും.

52ന്റെ നിറവിലേക്ക് നമ്മുടെ സ്വന്തം ലാലേട്ടന്‍

തരക്കേടില്ലാത്ത പാട്ടുകാരന്‍ കൂടിയാണ് മോഹന്‍ലാല്‍. മലയാളത്തില്‍ നിരവധി പാട്ടുകള്‍ ലാലേട്ടന്‍ പാടി ഹിറ്റാക്കിയിട്ടുണ്ട്.

സി സി എല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന്റെ ക്യാപ്റ്റന്‍ കൂടിയാണ് മുന്‍ കോളേജ് താരമായ മോഹന്‍ലാല്‍

English summary
Super star Mohanlal to celebrate 52nd birthday on May 21. He is considered as one of the complete actor in India.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam