»   » വിട പറഞ്ഞത് ഇംഗ്ലീഷ് വില്ലന്‍

വിട പറഞ്ഞത് ഇംഗ്ലീഷ് വില്ലന്‍

Posted By:
Subscribe to Filmibeat Malayalam
Gavin Packard
മലയാളി പ്രേക്ഷകര്‍ക്കും ഇന്ത്യന്‍ സിനിമയ്ക്കും ഏറെ പരിചിതനാണ് കഴിഞ്ഞ ദിവസം അന്തരിച്ച ബ്രിട്ടീഷ് വംശജനായ ഗാവിന്‍ പക്കാര്‍ഡ് (48). ശ്വാസതടസ്സത്തെ തുടര്‍ന്ന് കുറേ ദിവസമായി മുംബൈയില്‍ ചികില്‍സയിലായിരുന്നു ഗാവിന്‍. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി അഭിനയരംഗത്തുനിന്നു വിട്ടു നില്‍ക്കുന്ന ഗാവിന്‍ ബോഡിബില്‍ഡിംഗ് പരിശീലകനും വിവിധ ആയോധന കലകളില്‍ നിപുണനുമാണ്.

പത്മരാജന്റെ സീസണ്‍ എന്ന ചിത്രത്തില്‍ വളരെ ശ്രദ്ധേയമായ വേഷത്തിലാണ് ഗാവിന്‍ പ്രത്യക്ഷപ്പെടുന്നത്. മോഹന്‍ലാലുമൊത്തുള്ള മുഴുനീളവേഷമെന്നു പറയാം. അവര്‍ ഒരുമിച്ച് ജയില്‍ ചാടുന്നതും പരസ്പരം ഏറ്റുമുട്ടുന്നതും സിനിമയുടെ പ്രസക്തമായ ഭാഗമാണ്.

ജി. എസ്. വിജയന്റെ ആനവാല്‍ മോതിരത്തിലെ മയക്കുമരുന്നു കടത്തുന്ന ആളുടെ വേഷത്തിലാണ് ഗാവിന്‍ എത്തുന്നത്. കമലിന്റെ ആയുഷ്‌ക്കാലം, പ്രിയദര്‍ശന്റെ ആര്യന്‍ എന്നീ ചിത്രങ്ങളിലും ഗവിനെ വില്ലന്‍ വേഷത്തില്‍ കാണാം. ബോളിവുഡില്‍ ത്രിദേവ്, സദക്, മൊഹ്‌റ, കരണ്‍ അര്‍ജ്ജുന്‍ എന്നീ ചിത്രങ്ങളിലും ഗാവിന്‍ ശ്രദ്ധിക്കപ്പെടുന്ന വിധം നിറഞ്ഞു നിന്നിരുന്നു.

മുംബൈയില്‍ സ്ഥിര താമസമാക്കിയ ഗാവിന്‍ സഞ്ജയ് ദത്ത് , സുനില്‍ ഷെട്ടി എന്നിവരുടെ ബോഡിബില്‍ഡിംഗ് പരിശീലകനായ് പ്രവര്‍ത്തിച്ചിരുന്നു. സല്‍മാന്‍ ഖാന്റെ സുരക്ഷ അംഗം ഷെരയുടെ പരിശീലകന്‍ കൂടിയാണ് ഗാവിന്‍. നല്ല കായിക ക്ഷമതയാര്‍ന്ന ശരീരവും കൂടിയ അളവിലുള്ള വയലന്‍സ് പ്രകടമാക്കുന്ന മുഖവുമായ് വില്ലന്‍ വേഷത്തില്‍ നിറഞ്ഞു നിന്ന ഗാവിന്‍ പക്കാര്‍ഡ് മലയാളിക്കു മറക്കാനാവാത്ത മുഖമാണ്.

പഴയ കാല സിനിമകളില്‍ പ്രത്യേകിച്ച് ഐ.വി.ശശി ചിത്രങ്ങളിലൊക്കെ ഉണ്ടായിരുന്ന ഒരു ആസ്‌ട്രേലിയന്‍ താരത്തേയും പ്രേക്ഷകര്‍ക്ക് അറിയാനിടയുണ്ട്. ബോബ് ക്രിസ്റ്റോ എന്ന മൊട്ട, അയാള്‍ക്കുശേഷം ഗാവിനാണ് തിളങ്ങിയത്.

English summary
British origin Bollywood baddie Gavin Packard gave up his fight against respiratory disorder on May 18, 2012.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam