നിന്നെ ഒന്ന് കെട്ടിപ്പിടിക്കണമെന്ന് ആഗ്രഹിച്ചിരുന്നു; നടി മേഘ്‌നയെ കണ്ടുമുട്ടിയ നിമിഷത്തെ കുറിച്ച് നവ്യ നായർ

തെന്നിന്ത്യന്‍ നടി മേഘ്‌നയെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി നവ്യ നായര്‍. മേഘ്‌നയെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന കുറച്ച് സെല്‍ഫി ചിത്രങ്ങളടക്കം നവ്യ പോസ്റ്റ് ചെയ്തിരുന്നു. മാത്രമല്ല മേഘ്‌നയെ കാണാന്‍ ആഗ്രഹിച്ചിരുന്ന നിമിഷത്തെ കുറിച്ചും നടി സൂചിപ്പിച്ചു. മുന്‍പ് മേഘ്‌നയുടെ ഭര്‍ത്താവിന്റെ വിയോഗമുണ്ടായ സമയത്തായിരുന്നു നവ്യ നടിയെ കുറിച്ച് പറഞ്ഞ് രംഗത്ത് വന്നത്. ഇപ്പോള്‍ വീണ്ടും കാണാന്‍ ആഗ്രഹിച്ചിരുന്ന ആളെ കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ്.

''മേഘ്‌ന, എനിക്ക് നിങ്ങളെ എപ്പോഴെങ്കിലും ഒന്ന് കാണണം എന്ന് ഉണ്ടായിരുന്നു. എനിക്ക് നിന്നെ ഒന്ന് മുറുക്കി കെട്ടിപ്പിടിക്കണം എന്നും ആഗ്രഹിച്ചിരുന്നു. ഞാനത് ചെയ്തതില്‍ ഇന്ന് സന്തോഷമാണ്. വെളിച്ചം കുറവായത് കൊണ്ട് നമ്മള്‍ എടുത്ത ഫോട്ടോ അത്ര നന്നായി വന്നില്ല. എങ്കിലും അത് പോസ്റ്റ് ചെയ്യാതിരിക്കാന്‍ എനിക്ക് സാധിക്കുകയില്ല. ദൃശ്യ 2 എന്ന സിനിമയുടെ പ്രീമിയറിനെത്തിയപ്പോഴാണ് അവളെ കണ്ടതെന്നും നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു, ഉമ്മ'' എന്നും പറഞ്ഞാണ് നവ്യ നായര്‍ പറഞ്ഞ് അവസാനിപ്പിക്കുന്നത്.

 navya-meghana-1

നവ്യ നായര്‍ നായികയായിട്ടെത്തുന്ന കന്നട ചിത്രമാണ് ദൃശ്യ 2. മലയാളത്തിലെ ദൃശ്യം 2 വിന്റെ കന്നട വേര്‍ഷനാണിത്. മലയാളത്തില്‍ നടി മീന അവതരിപ്പിച്ച കഥാപാത്രത്തെ കന്നടയില്‍ ചെയ്യുന്നത് നവ്യ നായര്‍ ആയിരുന്നു. സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് സിനിമാ ലോകത്ത് നിന്നുള്ളവരെ പങ്കെടുപ്പിച്ച് കൊണ്ട് പ്രീമിയര്‍ ഷോ നടത്തിയിരുന്നു. ഇതില്‍ പങ്കെടുക്കാനാണ് മേഘ്‌ന രാജും എത്തിയത്. നവ്യ നായരുടെ പോസ്റ്റിന് താഴെ രണ്ട് നടിമാര്‍ക്കും ആശംസകള്‍ അറിയിച്ച് കൊണ്ടാണ് ആരാധകര്‍ എത്തുന്നത്.

 navya-meghana-1

വിവാഹം കഴിഞ്ഞതോടെ അഭിനയ ലോകത്ത് നിന്നും ഇടവേള എടുത്തിരുന്ന നടി നവ്യ നായരുടെ തിരിച്ച് വരവാണ് ഇപ്പോള്‍. കന്നടയില്‍ മാത്രമല്ല മലയാളത്തില്‍ നവ്യ നായികയായി അഭിനയിക്കുന്ന ഒരുത്തീ എന്ന സിനിമയുടെ റിലീസ് വൈകാതെ ഉണ്ടാവുമെന്നാണ് അറിയുന്നത്. പ്രേക്ഷകരും ആരാധകരുമെല്ലാം ആകാംഷയോടെ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണിപ്പോള്‍. ശക്തമായ സ്ത്രീ കഥാപാത്രങ്ങളുമായിട്ടാണ് നവ്യ നായരുടെ തിരിച്ച് വരവ്. അതേ സമയം മേഘ്‌ന രാജിനോടും സിനിമയിലേക്ക് മടങ്ങി വരണമെന്ന് പറയുകയാണ് ആരാധകര്‍.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് അപ്രതീക്ഷിതമായി മേഘ്‌നയുടെ ഭര്‍ത്താവും കന്നട നടനുമായ ചിരഞ്ജീവി സര്‍ജ അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ചിരു മരിക്കുമ്പോള്‍ മേഘ്‌ന അഞ്ച് മാസം ഗര്‍ഭിണിയും ആയിരുന്നു. ഒക്ടോബറില്‍ ഒരു ആണ്‍കുഞ്ഞിന് നടി ജന്മം കൊടുക്കുകയും ചെയ്തു. ഇപ്പോള്‍ മകന്റെ കൂടെ സന്തോഷത്തോടെ കഴിയുകയാണ് നടി. വൈകാതെ സിനിമയിലേക്ക് തന്നെ താന്‍ തിരികെ വരുമെന്നുള്ള ഉറപ്പിലാണ് മേഘ്‌ന.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X