ദുല്‍ഖറിന്റെ വിവാഹം കഴിഞ്ഞിട്ട് 10 വര്‍ഷം; ഭാര്യയും താനും ഇപ്പോഴും ശക്തമായി പ്രണയിക്കുകയാണെന്ന് താരം

മലയാള സിനിമയുടെ കുഞ്ഞിക്ക അതാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയുടെ മകന്‍ എന്ന പേരിലാണ് ആദ്യം അറിയപ്പെട്ടതെങ്കിലും പിന്നീട് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ എന്ന് തന്നെയായി തിരിച്ചറിയപ്പെട്ടു. ഇപ്പോള്‍ ബോളിവുഡില്‍ വരെ സ്ഥിര സാന്നിധ്യമായി മാറിയ ദുല്‍ഖര്‍ തന്റെ പത്താം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. പ്രിയതമ അമാല്‍ സൂഫിയയ്ക്ക് ആശംസകള്‍ അറിയിച്ച് കൊണ്ടാണ് നടന്‍ എത്തിയിരിക്കുന്നത്. ദുല്‍ഖറിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം....

പത്താം വിവാഹ വാർഷികം ആഘോഷിച്ച് ദുൽഖർ

'നമ്മളൊരു പതിറ്റാണ്ട് പൂര്‍ത്തിയാക്കി. അതൊരു ഇരുപതാക്കി ഒന്നിച്ച് യാത്ര ചെയ്യാം. ദിശയില്ലാത്ത ഞങ്ങളെ നയിക്കാന്‍ കാറ്റ് മാത്രമേയുള്ളു. പലപ്പോഴും നമ്മുടെ നേരെ വരുന്ന തിരമാലകളില്‍ മറികടന്ന് കയറി ഇറങ്ങി പോവുകയാണ്. ആ കാറ്റിനെ ഒരുമിച്ച് പരിണമിക്കുന്നു. മരിക്കുന്ന സമയത്ത് നമ്മുടെ പരമപദം കണ്ടെത്താം. ജീവിതം സൃഷ്ടിക്കുകയാണിവിടെ. അത് ഞങ്ങളുടെ ജീവിതമായി മാറുന്നു. ഇപ്പോള്‍ നമുക്കൊരു കോമ്പസും ആങ്കറും ഉണ്ട്. വിവിധ തുറമുഖങ്ങളിലൂടെ ഒരുമിച്ചുള്ള യാത്ര ഇനിയും തുടരുകയാണ്. ഒപ്പം പുതിയ ഭൂമി കണ്ടെത്തുക, ഇനിയും ഒരുപാട് കാണാനുണ്ട്.

ഒരു കപ്പൽ യാത്ര നടത്തുന്നത് പോലൊരു അനുഭവം പറഞ്ഞ് ഡിക്യു

ഒരു ദശാബ്ദത്തിന് ശേഷവും ഞങ്ങള്‍ കൂടുതല്‍ ശക്തരാണ്. കപ്പലിന്റെ ചിറകുകള്‍ എപ്പോഴും ഉയര്‍ന്ന് തന്നെ നില്‍ക്കുന്നു. നമ്മുടെ മാലാഖയ്‌ക്കൊപ്പം കാക്കക്കൂട്ടില്‍ സുരക്ഷിതരായി നില്‍ക്കുകയാണ്. കപ്പലിന്റെ വലത് വശത്തോ ഇടതുവശത്തോ വച്ച് നമ്മള്‍ കണ്ടെത്തുമെന്ന് എനിക്കറിയാം. എന്നെന്നും ഒരേ കപ്പലിലെ യാത്രക്കാരായി... എന്നുമാണ് ദുല്‍ഖര്‍ സല്‍മാന്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്. ഭാര്യ അമലാനിനൊപ്പം ഒരുമിച്ച് നടത്തിയ യാത്രകളിലെ ചിത്രങ്ങളായിരുന്നു ക്യാപ്ഷനൊപ്പം താരം പങ്കുവെച്ചത്.

ഭാര്യ തന്നോട് യെസ് പറഞ്ഞതിനെ കുറിച്ച് ദുൽഖർ

വിവാഹം കഴിഞ്ഞിട്ട് പത്ത് വര്‍മായെന്നും ഞാന്‍ പ്രണയാഭ്യര്‍ഥന നടത്തിയപ്പോള്‍ നീ യെസ് പറയുകയായിരുന്നു എന്നും തുടങ്ങി ഹാഷ് ടാഗിലൂടെ ചില കാര്യങ്ങള്‍ കൂടി ദുല്‍ഖര്‍ സൂചിപ്പിച്ചിരിക്കുന്നു. അതേ സമയം താരദമ്പതിമാര്‍ക്ക് ആശംസകള്‍ അറിയിച്ച് കൊണ്ട് ആരാധകരും എത്തുകയാണ്. പിതാവിനെ പോലെ തന്നെ സിനിമയ്‌ക്കൊപ്പം കുടുംബത്തിന് വലിയ പ്രധാന്യം നല്‍കുന്ന താരമാണ് ദുല്‍ഖര്‍. ഭാര്യയ്ക്കും മകള്‍ക്കും ജീവിതത്തിലുള്ള പ്രധാന്യം പലപ്പോഴും ഡിക്യൂ ഇതുപോലെ തുറന്ന് പറയാറുണ്ട്.

സിനിമയിലെത്തുന്നതിന് മുൻപേ വിവാഹം കഴിച്ച് ദുൽഖർ

പത്ത് വര്‍ഷം മറികടന്നു. ഇനിയും ഇതുപോലെ ഒത്തിരി വര്‍ഷങ്ങള്‍ കടന്ന് പോവാന്‍ സാധിക്കട്ടേ എന്ന് ആശംസിക്കുന്നതായി നിരവധി കമന്റുകളാണ് ദുല്‍ഖറിന്റെ പോസ്റ്റിന് താഴെ വരുന്നത്. 2011 ഡിസംബര്‍ ഇരുപത്തിരണ്ടിനായിരുന്നു ദുല്‍ഖര്‍ സല്‍മാനും അമാല്‍ സൂഫിയയും തമ്മില്‍ വിവാഹിതരാവുന്നത്. ദുല്‍ഖര്‍ സിനിമയിലേക്ക് വരുന്നതിനും ഒരു വര്‍ഷം മുന്‍പ് തന്നെ വിവാഹം കഴിഞ്ഞിരുന്നു. ശേഷം 2012 മുതലാണ് താരം അഭിനയിച്ച് തുടങ്ങുന്നത്. പത്ത് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തില്‍ തനിക്കേറ്റവും പിന്തുണ തന്നിട്ടുള്ള ആള്‍ അമാല്‍ ആണെന്നാണ് ദുല്‍ഖര്‍ പറഞ്ഞിട്ടുള്ളത്.

Recommended Video

Dulquer Salmaan’s ‘Salute’ gets a release date; Mammootty launches the poster
ഭാര്യയെ പ്രൊപ്പോസ് ചെയ്ത നിമിഷത്തെ കുറിച്ച് ദുൽഖർ

തന്റെയുള്ളില്‍ ഉള്ള എല്ലാ മോശ വശങ്ങളും കണ്ടിട്ടുള്ള ഏക വ്യക്തി ഭാര്യയാണെന്ന് മുന്‍പൊരു അഭിമുഖത്തില്‍ ദുല്‍ഖര്‍ വെളിപ്പെടുത്തിയിരുന്നു. സ്‌കൂളില്‍ തന്റെ ജൂനിയറായിരുന്ന അമാലിനെ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടപ്പോഴാണ് പ്രണയം തോന്നിയത്. ആ സമയത്ത് തനിക്ക് വിവാഹാലോചനകള്‍ നടക്കുന്നത് കൊണ്ട് അമാലിന്റെ ആലോചനയുമായി മുന്നോട്ട് പോയി. ഇപ്പോള്‍ മകള്‍ മറിയം അമീറ സല്‍മാനൊപ്പം സന്തുഷ്ടരായി കഴിയുകയാണ് താരദമ്പതിമാര്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X