വീണ്ടും ക്യാറമയ്ക്ക് മുന്നില്‍ വരുന്നതിന്റെ സന്തോഷം പങ്കുവെച്ചാണ് നടന്‍ സൂരജ് സണ്‍ രംഗത്ത് വന്നിരുന്നത്.

വീണ്ടും ക്യാറമയ്ക്ക് മുന്നില്‍ വരുന്നതിന്റെ സന്തോഷം പങ്കുവെച്ചാണ് നടന്‍ സൂരജ് സണ്‍ രംഗത്ത് വന്നിരുന്നത്. പാടാത്ത പൈങ്കിളി സീരിയലില്‍ നിന്നും പിന്മാറിയതിന് ശേഷം താരം കാര്യമായ വര്‍ക്കുകള്‍ ഒന്നും ചെയ്തിരുന്നില്ല. മാസങ്ങള്‍ക്ക് ശേഷം ഒടുവില്‍ അയ്യപ്പ ഭക്തിഗാനത്തില്‍ അഭിനയിച്ചിരിക്കുകയാണ്. ഇതേ കുറിച്ച് കഴിഞ്ഞ ദിവസം പങ്കുവെച്ച കുറിപ്പിലൂടെ സൂരജ് സൂചിപ്പിക്കുകയും ചെയ്തു. ഒടുവില്‍ തന്റെ പുതിയ ആല്‍ബം വീട്ടുകാരെ കാണിച്ചതിന്റെ സന്തോഷമാണ് നടനിപ്പോള്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

അച്ഛനും അമ്മയും അമ്മൂമ്മയുമൊക്കെ ടിവിയ്ക്ക് മുന്നിലിരുന്ന് സൂരജ് അഭിനയിച്ച ആല്‍ബം കാണുകയാണ്. പിന്നില്‍ നിന്നും അവരെ വീഡിയോയില്‍ പകര്‍ത്തുകയാണ് സൂരജ്. സീരിയലില്‍ അഭിനയിച്ച് തുടങ്ങിയ കാലത്ത് തന്റെ അച്ഛന്‍ ചോദിച്ച ചോദ്യത്തിനുള്ള മറുപടിയാണ് സൂരജ് കുറിപ്പിലൂടെ പറയുന്നത്. ഒപ്പം പുതുവര്‍ഷത്തില്‍ തന്റെ ജീവിതം മാറി മറിയുന്നൊരു കാര്യം നടക്കുമെന്ന് കൂടി നടന്‍ വ്യക്തമാക്കി. ഇതോടെ ആരാധകരും ആവേശത്തിലായിരിക്കുകയാണ്. സൂരജിന്റെ കുറിപ്പ് വായിക്കാം...

സൂരജിൻ്റെ കുറിപ്പിൻ്റെ പൂർണരൂപം വായിക്കാം

''ഇങ്ങനെ ഒരു ഫീല്‍ നിങ്ങള്‍ അനുഭവിച്ചിട്ടുണ്ടോ? അഭിനയിക്കാന്‍ വേണ്ടി ചാന്‍സ് നോക്കി നടന്ന കാലത്ത് കറങ്ങിത്തിരിഞ്ഞു വീട്ടിലെത്തിയാല്‍ ആരും കാണാതെ അച്ഛന്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.. പെട്ടെന്ന് തന്നെ നീ സിനിമയില്‍ അഭിനയിക്കുമോ?.. അപ്പോള്‍ ഞാന്‍ പറയുന്ന ഒരു ഡയലോഗ് ഉണ്ട് അച്ഛാ.. ഞാന്‍ ഒരു പ്രൊഡ്യൂസാറുടെയോ സിനിമാ നടന്റെയോ ഒന്നും മകനല്ല ഒരു പാവം ഡ്രൈവറുടെ മകനാണ് അപ്പോള്‍ കുറച്ചു കഷ്ടപ്പെട്ട് മാത്രമേ ലക്ഷ്യത്തില്‍ എത്താന്‍ പറ്റു. ഒരു ദിവസം അച്ഛന് തിയേറ്ററില്‍ കൊണ്ടു പോയി സിനിമ കാണിക്കും എന്ന്. ഈ ആല്‍ബം വീഡിയോ കാണുമ്പോഴും വീണ്ടും ചോദ്യം ആവര്‍ത്തിച്ചു.. ഞാന്‍ പറഞ്ഞു ജനുവരി എന്റെ ജീവിതം മാറ്റി മറിക്കും ഉറപ്പാണ് അച്ഛാ...' എന്നുമാണ് നടന്‍ പറയുന്നത്.

സൂരജ് രക്ഷപ്പെടുമെന്ന് തന്നെ ഉറപ്പിച്ച് പറഞ്ഞ് ആരാധകർ

അതേ സമയം സൂരജേട്ടന്‍ തന്റെ സ്വപ്നത്തിലേക്ക് നടന്നത്തുന്നത് ഓരോ പടിയും സസൂക്ഷ്മം ശ്രദ്ധിച്ചു കൊണ്ടാണ്. ഈ പടികളോരൊന്നും താണ്ടുമ്പോള്‍ സൂരജ് സണ്‍ എന്ന അഭിനേതാവ് കൂടുതല്‍ കൂടുതല്‍ വളരുന്നത് ഞങ്ങളും ശ്രദ്ധിക്കുന്നുണ്ട്. അച്ഛനമ്മമാരുടെയും മറ്റു പ്രിയപ്പെട്ടവരുടെയും ഞങ്ങളുടേയുമൊക്കെ ആഗ്രഹം പോലെ സൂരജേട്ടന്‍ തന്റെ സ്വപ്ന സാക്ഷാത്കാരത്തിലേക്ക് കടന്നെത്തുന്ന ആ അസുലഭ നിമിഷത്തിനായി ഞങ്ങളും കൊതിയോടെ കാത്തിരിക്കുന്നു എന്നാണ് ഒരു ആരാധകന്‍ കമന്റിട്ടിരിക്കുന്നത്.

പുതുവര്‍ഷം സൂരജ് ഏട്ടന്റെ ജീവിതത്തിലും മാറ്റങ്ങള്‍ സൃഷ്ടിക്കും

പുതുവര്‍ഷം സൂരജ് ഏട്ടന്റെ ജീവിതത്തിലും മാറ്റങ്ങള്‍ സൃഷ്ടിക്കും. സിനിമ എന്ന ലോകത്തേക്കുള്ള ആദ്യ കാല്‍വെയ്പ് മുതല്‍ ഇനി അങ്ങോട്ടും വളര്‍ച്ചയുടെ ഓരോ പടികളായി നടന്നുയരുമ്പോള്‍ ലഭിക്കുന്ന സന്തോഷം സൂരജ് ഏട്ടനും കുടുംബത്തിനും ഒപ്പം ഏട്ടനെ സ്‌നേഹിക്കുന്ന ഓരോ ജനമനസ്സിനും നിറഞ്ഞു കവിഞ്ഞു തന്നെ നില്‍ക്കും. കുറച്ചു ദിവസം കൂടി കാത്തിരിക്കാന്‍ പറയു അച്ഛന്റെ ആഗ്രഹം തീയേറ്ററില്‍ ചെന്ന് മകനെ ബിഗ് സ്‌ക്രീനിലൂടെ കാണുമ്പോഴുള്ള ആനന്ദം നേരില്‍ അറിയൂ സൂരജ് ഏട്ടാ... ഞങള്‍ ഓരോരുത്തരും കാത്തിരിക്കുകയാണ് ഏട്ടന്റെ സ്വപ്നത്തിന്റെ ഭാഗമാവാന്‍ ഞങള്‍ കൂടെ ഉണ്ടാവും ഇന്നും എന്നും എപ്പോഴും. ദൈവത്തിന്റെ അനുഗ്രഹത്തോടയുള്ള ഒരു നല്ല തുടക്കം. ഇനി സ്വപന സാക്ഷത്കരത്തേക്കുള്ള പാതയിലാവും സൂരജേട്ടന്റെ ജീവിതം എന്ന് തുടങ്ങി നിരവധി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയാണ് ആരാധകര്‍ എത്തുന്നത്.

Recommended Video

CBI 5 ല്‍ ജഗതി മാസായി തിരിച്ചെത്തുന്നു, ജഗതിയെ കൊണ്ടുവന്നത് ഇക്ക | FilmiBeat Malayalam

വീഡിയോ കാണാം

More from Filmibeat

Read more about: serial സീരിയല്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X