തന്റേത് ബാല വിവാഹമായിരുന്നു; ആദ്യ നാടകം കഴിഞ്ഞപ്പോഴെക്കും ട്രൂപ്പിന്റെ മാനേജര്‍ ഭര്‍ത്താവായെന്ന് പൊന്നമ്മ ബാബു

കോമഡി വേഷങ്ങളും അമ്മകഥാപാത്രങ്ങളും ഒരുപോലെ വഴങ്ങുന്ന നടിയാണ് പൊന്നമ്മ ബാബു. ഒരു കാലത്ത് നടന്‍ ജഗതി ശ്രീകുമാറിന്റെയടക്കം ഭാര്യയുടെ വേഷത്തിലെത്തി പൊന്നമ്മ നിറഞ്ഞ് നിന്നു. വെള്ളിത്തിരയ്ക്ക് പുറമേ മിനിസ്‌ക്രീനിലും സജീവ സാന്നിധ്യമായതോടെ വമ്പന്‍ ജനപ്രീതി നേടിയെടുത്തു. സ്‌കൂളില്‍ പഠിക്കുന്ന കാലത്തേ നാടക ട്രൂപ്പിലേക്ക് എത്തപ്പെട്ടതാണ് പൊന്നമ്മയുടെ ജീവിതം മാറി മറിയാന്‍ കാരണമായത്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ നാടകത്തില്‍ അഭിനയിച്ച് തുടങ്ങി.

ആദ്യ നാടകം കഴിഞ്ഞതിന് പിന്നാലെ താനൊരു കുടുംബിനിയായി മാറുകയായിരുന്നു എന്ന് പറയുകയാണ് പൊന്നമ്മ ബാബുവിപ്പോള്‍. മനോരമയ്ക്ക് നല്‍കിയ പുതിയ അഭിമുഖത്തിലൂടെയാണ് നാടക ട്രൂപ്പിന്റെ മാനേജരായ ബാബുവിനെ വിവാഹം കഴിച്ചതിനെ കുറിച്ചും പിന്നീട് സിനിമയിലും സീരിയലിലുമൊക്കെ സജീവമായതിനെ കുറിച്ചും പൊന്നമ്മ വ്യക്തമാക്കുന്നത്.

വിവാഹ വിശേഷങ്ങളുമായി പൊന്നമ്മ ബാബു

തടി കൂടുതലുള്ളതാണ് പൊന്നമ്മയുടെ ഐഡിന്റിറ്റി. ഇത്രയും തടിയും കൊണ്ട് ജീവിക്കുന്നതെങ്ങനെയാണെന്ന് ചോദിച്ചാല്‍ താന്‍ സിനിമയ്ക്ക് വേണ്ടിയാണ് തടി കൂട്ടിയതെന്ന് പൊന്നമ്മ പറയും. സംവിധായകന്‍ ലോഹിതദാസിന്റെ നിര്‍ദ്ദേശപ്രകാരം ഭക്ഷണം കഴിച്ച് കഴിച്ചാണ് താന്‍ തടി വര്‍ദ്ധിപ്പിച്ചത്. പക്ഷേ തനിക്ക് ആ സിനിമയില്‍ അഭിനയിക്കാന്‍ പറ്റാതെ പോവുകയായിരുന്നു. ഇതേ കുറിച്ച് മുന്‍പും പൊന്നമ്മ പറഞ്ഞിട്ടുണ്ട്. എന്നാലിപ്പോള്‍ ഭര്‍ത്താവായ ബാബുവിനെ ആദ്യം കണ്ട നിമിഷവും ചെറിയ പ്രായത്തില്‍ തന്നെ വിവാഹിതയായതിനെ കുറിച്ചും നടി വ്യക്തമാക്കുകയാണ്.

അതൊരു ബാല വിവാഹമായിരുന്നെന്ന് പൊന്നമ്മ ബാബു

'പാല സെന്റ് മേരീസ് സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഏറ്റുമാനൂര്‍ സുരഭിലയുടെ മാളം എന്ന നാടകത്തില്‍ ആദ്യമായി അഭിനയിക്കുന്നത്. മുട്ടു പാവാടയിട്ട് നക്കുന്ന കാലം. രാത്രി നാടകം കഴിഞ്ഞ് സ്‌കൂളിലെ ഡെസ്‌കില്‍ കിടന്നുറങ്ങിയത് വീട്ടില്‍ ജീവിക്കാന്‍ മാര്‍ഗമില്ലാത്തത് കൊണ്ടാണെന്നാണ് നടി പറയുന്നത്. ആദ്യ നാടകം കഴിഞ്ഞപ്പോള്‍ തന്നെ ട്രൂപ്പിലെ മാനേജര്‍ ബാബു ചേട്ടന്‍ എന്നെ വിവാഹം കഴിച്ചു. അന്നതൊരു ബാലവിവാഹമായിരുന്നു. പിന്നീട് പതിനെട്ട് വര്‍ഷം നാടകത്തില്‍ അഭിനയിച്ചില്ല.

സിനിമ വഴി സീരിയലില്‍

ഇളയമകള്‍ക്ക് രണ്ട് വയസുള്ളപ്പോള്‍ പൂഞ്ഞാര്‍ നവധാരയില്‍ വീണ്ടും നടിയായി. ബാബു ചേട്ടന്‍ അപ്പോഴെക്കും അങ്കമാലി പൂജ എന്ന ട്രൂപ്പ് തുടങ്ങി. 2000 ത്തില്‍ മികച്ച നാടക രചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ് ബാബു ചേട്ടനായിരുന്നു. പൂജയുടെ തുടക്കത്തില്‍ ഞാനാണ് ദേവയാനി. അന്നിത്ര വണ്ണമില്ല. സ്റ്റേജിലൊക്കെ അടിപൊളിയായി നൃത്തം ചെയ്യും. നിസാര്‍ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം പടനായകനാണ് ആദ്യ സിനിമ. പിന്നെ നിരവധി സിനിമകള്‍. എല്ലാവരും നാടകത്തില്‍ നിന്ന് സീരിയല്‍ വഴി സിനിമയിലെത്തുമ്പോള്‍ ഞാന്‍ സിനിമ വഴി സീരിയലില്‍ വന്നതാണെന്ന് പൊന്നമ്മ ബാബു പറയുന്നു.

Recommended Video

കവിയൂര്‍ പൊന്നമ്മ മുതല്‍ നയന്‍താര വരെ, സുരേഷ് ഗോപിയിട്ട പേരുകള്‍ | FilmiBeat Malayalam
മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാൻ തടി കൂട്ടി

ജോഷി സാറിന്റെ തന്നെ പതിനേഴ് സിനിമകള്‍ താന്‍ ചെയ്തിട്ടുണ്ട്. സിബി സാര്‍ പറഞ്ഞാണ് ലോഹി സാറിനെ കാണാന്‍ പോവുന്നത്. അതാണ് ജീവിതത്തില്‍ വലിയൊരു വഴിത്തിരിവ് ഉണ്ടാക്കിയതെന്നും നടി സൂചിപ്പിക്കുന്നു. ഉദ്യാനപാകലനില്‍ ഞാന്‍ മമ്മൂട്ടിയുടെ ചേച്ചിയായി അഭിനയിച്ചു. ഭൂതക്കണ്ണാടിയിലും മമ്മൂട്ടിയുടെ ചേച്ചിയാകാന്‍ വിളിച്ചു. അല്‍പം കൂടി തടി കൂട്ടണമെന്ന് ലോഹി സാര്‍ പറഞ്ഞിരുന്നു. ഞാന്‍ മട്ടന്‍സൂപ്പ് പരീക്ഷിച്ചു. ഭക്ഷണത്തില്‍ അന്നും ഇന്നും നിയന്ത്രണമില്ല. തടി കൂടിയപ്പോള്‍ സ്‌കൂട്ടറില്‍ നിന്ന് മറിഞ്ഞ് വീണ് കൈയ്യെടിഞ്ഞു. അങ്ങനെ ഭൂതക്കണ്ണാടിയില്‍ അഭിനയിക്കാനുമായില്ല. തടിയുള്ള പൊന്നമ്മയ്ക്കും ഹ്യൂമറുള്ള പൊന്നമ്മയ്ക്കും സിനിമയിലും സ്റ്റേജിലും നല്ല മാര്‍ക്കറ്റുണ്ടായെന്നും നടി പറയുന്നു.

ജെല്ലിന് പകരം ബാബു ആന്റണിയുടെ തലയില്‍ തേച്ചത് മുട്ടയുടെ വെള്ള; ദൗത്യം സിനിമയിലെ മേക്കോവറിനെ കുറിച്ച് താരം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X