»   » പൃഥ്വിയുടെ കാക്കിവേഷങ്ങള്‍

പൃഥ്വിയുടെ കാക്കിവേഷങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിലെ യുവതാരങ്ങളില്‍ ഏറ്റവും കൂടുതല്‍ പൊലീസ്‌ വേഷങ്ങള്‍ കൈകാര്യം ചെയ്‌തിട്ടുള്ള താരം നടന്‍ പൃഥ്വിരാജ്‌ ആയിരിക്കും. സിനിമയിലെ തന്റെ തുടക്ക കാലം മുതല്‍ തന്നെ പൊലീസ്‌ കഥാപാത്രങ്ങളെ അവതരിപ്പിച്ചു തുടങ്ങിയ പൃഥ്വി കാക്കിവേഷം തനിക്ക്‌ ഇണങ്ങുമെന്ന്‌ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ തെളിയിച്ചു.

പൃഥിയുടെ കൂടെ അഭിനയിച്ച പല മുന്‍നിര നായികമാരുടെയും പേര്‌ 2011ല്‍ വിവാഹിതനാവും വരെ പൃഥിക്കൊപ്പം ചേര്‍ത്തു പ്രചരിച്ചിരുന്നു. എന്നാല്‍ തന്റെ പ്രണയം ഏറ്റവും രഹസ്യമാക്കി വെച്ച്‌ പൃഥി തന്റെ രഹസ്യ വിവാഹത്തിലൂടെ തന്റെ നായികമാരെ ഞെട്ടിച്ചു.

വിനയന്‍ സംവിധാനം ചെയ്‌ത സത്യം എന്ന ചിത്രത്തിലാണ്‌ പൃഥ്വിരാജ്‌ ആദ്യമായി പൊലീസ്‌ വേഷമണിഞ്ഞത്‌. ചിത്രം വിജയമായില്ലെങ്കിലും പൃഥിയുടെ പ്രകടനം ശ്രദ്ധേയമായി.

ദി പൊലീസ്‌ എന്ന ചിത്രത്തിലാണ്‌ പൃഥ്വി വീണ്ടും പൊലീസായത്‌. കാക്കിയിടാത്ത പൊലീസ്‌ ഓഫീസറുടെ വേഷമായിരുന്നു പൃഥ്വിക്ക്‌ ഈ ചിത്രത്തില്‍. ഈ ചിത്രവും വിജയിച്ചില്ല. പക്ഷേ കഥാപാത്രത്തോട്‌ പൃഥ്വി പൂര്‍ണമായും നീതി പുലര്‍ത്തി.

2006ല്‍ പുറത്തിറങ്ങിയ വര്‍ഗ്ഗം എന്ന ചിത്രത്തില്‍ സബ്‌ ഇന്‍സ്‌പെക്ടര്‍ സോളമന്‍ ജോസഫിനെ അവതരിപ്പിച്ച പൃഥ്വി പൊലീസ്‌ വേഷം തന്റെ കയ്യില്‍ ഭദ്രമാണെന്ന്‌ തെളിയിച്ചു.

കാക്കി എന്ന ചിത്രത്തിലൂടെ പൃഥ്വി വീണ്ടും പൊലീസ്‌ വേഷമണിഞ്ഞു. പൊലീസ്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി നോക്കുന്ന ചേട്ടന്റേയും അനുജന്റേയും കഥ പറഞ്ഞ സിനിമയില്‍ പൃഥ്വിയ്‌ക്കൊപ്പം മുകേഷും കാക്കി വേഷത്തിലെത്തി.

രാവണിന്റെ ഹിന്ദി പതിപ്പില്‍ വിക്രം അവതരിപ്പിച്ച ദേവ്‌ എന്ന പൊലീസ്‌ ഓഫീസര്‍ കഥാപാത്രമാണ്‌ തമിഴില്‍ പൃഥ്വി അവതരിപ്പിച്ചത്‌. എന്നാല്‍ ഇരുവരുടേയും പ്രകടനം താരതമ്യം ചെയ്യുമ്പോള്‍ പൃഥ്വി ഒരുപടി മുന്നില്‍ നില്‍ക്കുന്നുവെന്ന്‌ അഭിപ്രായപ്പെട്ടവരും കുറവല്ല.

പൃഥ്വിരാജിനെ നായകനാക്കി ബി ഉണ്ണിക്കൃഷ്‌ണന്‍ ഒരുക്കിയ ദി ത്രില്ലറിലും പൃഥ്വി കാക്കി വേഷം കൈകാര്യം ചെയ്‌തു.

ബാബുരാജ്‌ സംവിധാനം ചെയ്‌ത മനുഷ്യമൃഗത്തിലും പൃഥ്വി പൊലീസ്‌ വേഷമണിഞ്ഞു. എന്നാല്‍ ചിത്രം ബോക്‌സ്‌ഓഫീസില്‍ പരാജയപ്പെട്ടു.

ശത്രുക്കളെ പരസ്‌പരം വച്ചുമാറ്റി കൊല നടത്തുന്ന ഒരു സംഘം ആളുകളുടെ കഥ പറഞ്ഞ ചിത്രത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ റോളില്‍ പൃഥ്വി തിളങ്ങി.

English summary
After Suresh Gopi and Mammootty, it is perhaps Prithviraj who has played the most number of police roles.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam