പെണ്‍കുട്ടിയാണോന്ന് ചോദിച്ച് കളിയാക്കിയവരുണ്ട്; മകന് മുടി നീട്ടിയതിൻ്റെ കാരണം പറഞ്ഞ് നിഹാലും പ്രിയയും

നടി പ്രിയ മോഹനും നടനും ഭര്‍ത്താവുമായ നിഹാല്‍ പിള്ളയും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. പൂര്‍ണിമയുടെ സഹോദരി കൂടിയായ പ്രിയ മകന്‍ വേദുവിന്റെ കൂടെ സ്ഥിരമായി യാത്രകള്‍ ചെയ്യാറുണ്ട്. ഈ വിശേഷങ്ങളെല്ലാം യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ മകന്റെ മുടി മുറിക്കുന്ന വീഡിയോയുമായിട്ടാണ് താരങ്ങള്‍ എത്തിയിരിക്കുന്നത്. ഇത്രയും കാലം വേദു ഒരു പെണ്‍കുട്ടിയാണോന്ന് ചോദിച്ച് കളിയാക്കിയവരെ കുറിച്ചും നിഹാല്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

'ഒരുപാട് എക്സൈറ്റഡാണ്, അതേ പോലെ തന്നെ ടെന്‍ഷനും നെര്‍വസുമായ ദിവസമാണിന്ന്. കാരണം ഇന്ന് വേദുവിന്റെ മുടിയുടെ ഒരു ട്രാന്‍സ്‌ഫോര്‍മേഷനാണ്. ഇപ്പോള്‍ വേദുവിന് 3 വയസ്സായി. അവന്‍ ജനിച്ചതിന് ശേഷം ഇതുവരെ മുടി വെട്ടിയിരുന്നില്ല. ഒരുപാട് പേര്‍ ചോദിക്കുകയും വേദുവിനെ കളിയാക്കുകയും ഇന്‍സല്‍ട്ട് ചെയ്യുകയും വരെ ചെയ്തിട്ടുണ്ട്. പെണ്ണാണോ എന്നൊക്കെ ചോദിച്ചിട്ടുണ്ട് പലരും. അതൊന്നും ഞങ്ങള്‍ മൈന്‍ഡ് ചെയ്തിട്ടില്ല. ആരെന്ത് പറഞ്ഞാലും ഞങ്ങള്‍ക്കൊന്നുമില്ല. അങ്ങനെയാണ് ഞങ്ങള്‍ ഇത്രയും കാലം പോയി കൊണ്ടിരുന്നത്.

priya-mohan-and-nihal-pillai

വേദുവിന്റെ മുടി ആദ്യം വെട്ടുമ്പോള്‍ അതിനൊരു പ്രത്യേക കാര്യം ഉണ്ടാവണമെന്ന് വിചാരിച്ചിരുന്നു. അവന്റെ മുടി അഴിച്ചിട്ടിട്ട് ഒരു ഫോട്ടോഷൂട്ട് നടത്തണമെന്നും ആഗ്രഹിച്ചിരുന്നു. അതിന് ഇതുവരെ സാധിച്ചിട്ടില്ല. 2 മാസം നീളുന്നൊരു ട്രിപ്പുണ്ട്. അതിന് മുന്‍പ് വേദുവിനൊരു ട്രാന്‍സ്‌ഫോര്‍മേഷന്‍ നല്‍കാമെന്ന് വിചാരിച്ചു. 3 വയസ് ആവുമ്പോള്‍ മുടി വെട്ടാമെന്നാണ് വിചാരിച്ചിരുന്നത്. മുടിയില്ലാതെ വേദുവിനെ കാണാനാണ് ഇഷ്ടമെന്നാണ് താരമാതാവ് പറയുന്നത്.

വേദുവിനോട് സുന്ദരനായി മമ്മൂട്ടിയെ പോലെ തിരിച്ചു വരണം, എന്നായിരുന്നു അച്ഛമ്മ വേദുവിനോട് പറഞ്ഞത്. എല്ലാ ട്രിപ്പിന് പോവുന്നതിന് മുന്‍പും പ്രിയ മുടിയില്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ നടത്താറുണ്ട്. അതുപോലെയാണ് ഇത്തവണ മകനെയും കൂടി ചേര്‍ത്തത്. അവന്റെ മുടി വെട്ടാന്‍ പ്രിയയ്ക്ക് തീരെ താല്‍പര്യമില്ലായിരുന്നു എന്നും വീഡിയോയില്‍ നിഹാല്‍ പറയുന്നു. മകനെ പ്രസവിച്ച സമയത്ത് തന്നെ നല്ല മുടി ഉണ്ടായിരുന്നു. പ്രിയയുടെ തന്നെ മുടിയാണ് വേദുവിന്റെയും. മുടി കട്ട് ചെയ്യുന്നത് കാണാന്‍ പോലും തോന്നുന്നില്ലെന്നാണ് താരദമ്പതിമാര്‍ പറയുന്നത്.

അതേ സമയം ഇതുവരെ വേദുവിന്റെ മുടി മുറിക്കാതെ കാത്തുസൂക്ഷിച്ചത് കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി ദാനം ചെയ്യാന്‍ വേണ്ടിയാണ്. പ്രായമാവുമ്പോള്‍ അവന് ഇതിന്റെ കാരണം കൃത്യമായി മനസ്സിലാവും. ഇന്ത്യയില്‍ തന്നെ ഹെയര്‍ ഡൊണേറ്റ് ചെയ്യുന്ന ആദ്യത്തെ ബേബിയായിരിക്കും വേദുവെന്നും നിഹാല്‍ പറയുന്നു. എല്ലാവരും വേദു പെണ്‍കുട്ടി ആണെന്നാണ് വിചാരിച്ചത്. നമ്മള്‍ മുടി വളര്‍ത്തുന്നതിന്റെ കാരണം ആരോടും പറഞ്ഞില്ലെന്ന് താരങ്ങള്‍ സൂചിപ്പിച്ചു.

വീഡിയോ കാണാം

Read more about: nihal pillai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X