»   » രജനികാന്തിനെ കാണാനില്ല; അമേരിക്കയിലെ ആശുപത്രിയിലാണെന്ന് വിവരം!!

രജനികാന്തിനെ കാണാനില്ല; അമേരിക്കയിലെ ആശുപത്രിയിലാണെന്ന് വിവരം!!

Posted By: Rohini
Subscribe to Filmibeat Malayalam

അവധി ആഘോഷത്തിനായി അമേരിക്കയില്‍ പോയതാണ് തമിഴകത്തിന്റെ സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത്. ദിവസങ്ങളായി അദ്ദേഹത്തെ കുറിച്ച് ഒരു വിവരവും ഇല്ലാത്തതിനാല്‍ പുതിയ ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവും നടനെ തിരക്കി അമേരിക്കയിലേക്ക് പുറപ്പെട്ടിരിയ്ക്കുകയാണെന്ന് വാര്‍ത്തകള്‍.

ജൂണ്‍ 11 ന് നിശ്ചയിച്ചിരുന്ന കബാലിയുടെ ഓഡിയോ ലോഞ്ചിന് പങ്കെടുക്കാന്‍ രജനികാന്ത് എത്തും എന്ന് നേരത്തെ അറിയിച്ചിരുന്നു. എത്തിയില്ല! അതിന് ശേഷം മറ്റൊരു ദിവസം അണിയറപ്രവര്‍ത്തകര്‍ നിശ്ചയിച്ചെങ്കിലും അന്നും എത്താന്‍ രജനിയ്ക്ക് സാധിച്ചില്ല.

rajanikanth

തുടര്‍ന്ന് പ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കബാലിയുടെ ഓഡിയോ ലോഞ്ച് വേണ്ടെന്ന് വച്ചു. ഓഡിയോ ലോഞ്ചിന് രജനികാന്ത് വരാതിരുന്നതിന്റെ കാരണം വ്യക്തമല്ല.

എന്നാല്‍ ശങ്കറിന്റെ എന്തിരന്‍ 2വിന് വേണ്ടിയാണ് രജനി അമേരിക്കയില്‍ കൂടുതല്‍ ദിവസം ചെലവഴിയ്ക്കുന്നത് എന്നാണ് പുതിയ വാര്‍ത്തകള്‍. എന്തിരന് വേണ്ടിയുള്ള ഒരു മേക്കപ്പ് ടെസ്റ്റിനായി അമേരിക്കയിലെ ഒരു ആശുപത്രിയിലാണത്രെ ഇപ്പോള്‍ സൂപ്പര്‍സ്റ്റാര്‍. എന്തായാലും രജനിയെ കാണുന്നതിനായി ശങ്കറും നിര്‍മാതാവും അമേരിക്കയിലേക്ക് തിരിച്ചിട്ടുണ്ട്.

English summary
Now it is rumored that the evergreen Superstar has been hospitalized in US for a treatment. What more the 65 year old actor who is extremely committed to his profession is also undergoing make up tests in the hospital premises itself.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam