»   » മമ്മൂട്ടിയെയും ലാലിനെയും നാടുകടത്തുകയല്ല അജണ്ട

മമ്മൂട്ടിയെയും ലാലിനെയും നാടുകടത്തുകയല്ല അജണ്ട

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/starpage/ranjith-support-mammootty-mohanlal-2-102924.html">Next »</a></li></ul>

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നാടുകടത്തുകയല്ല തന്റെ അജണ്ടയെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത്. പുതിയ സിനിമയെന്ന് പറയുന്നത് അതല്ലെന്നും മലയാള മനോരമ ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ രഞ്ജിത്ത് വ്യക്തമാക്കുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരായ മമ്മൂട്ടിയ്ക്കും ലാലിനുമെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് കുറിയ്ക്ക് കൊള്ളുന്ന മറുപടികളാണ് രഞ്ജിത്ത് അഭിമുഖത്തിലൂടെ നല്‍കുന്നത്.

Mammootty-Ranjith-Mohanlal

മമ്മൂട്ടിയെയും ലാലിനെയും പുറത്താക്കുകയല്ല എന്റെ ഉദ്ദേശം അവരഭിനയിച്ചിരുന്ന മോശം സിനിമകളില്‍ നിന്ന് പിന്‍മാറുകയും അതിന് സമയമില്ലെന്ന് പറയുകയും ചെയ്തതാണ് മാറ്റം. ഇങ്ങനെയൊരു മാറ്റത്തിന് പിന്നില്‍ താനും മറ്റു നവാഗത സംവിധായകരും മാത്രമല്ല, ഇത്തരം സിനിമകള്‍ക്കെതിരെ മുഖംതിരിച്ച പ്രേക്ഷകരാണ് ശരിയ്ക്കും ഇത്തരമൊരു മാറ്റത്തിന് ചാലകശക്തിയായി വര്‍ത്തിച്ചതെന്നും രഞ്ജിത്ത് പറയുന്നു.

ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ നടന്മാര്‍ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ ചിലരുടെ അസഹിഷ്ണുത മൂലമാണ്. ഇരുവരും തങ്ങളുടെ പ്രതിഭ കൊണ്ട് പ്രേക്ഷകരെ അമ്പരിപ്പിച്ചതാണ് ഈ അസഹിഷ്ണുതയ്ക്ക് പിന്നില്‍. മോഹന്‍ലാലിനെതിരെ ശക്തമായി ചില വെബ്‌സൈറ്റുകള്‍ സ്ഥിരമായി പലതും പടച്ചുവിടുന്നുണ്ടെന്ന് എനിയ്ക്ക് തോന്നിയിട്ടുണ്ട്.

പ്രണയത്തിലെ മോഹന്‍ലാലിനെയോ പ്രാഞ്ചിയേട്ടനിലെ മമ്മൂട്ടിയെയോ അവതരിപ്പിയ്ക്കാന്‍ കഴിയുന്നൊരു പുതുമുഖമുണ്ടെങ്കില്‍ അയാള്‍ വരട്ടെ. പ്രതിഭ കൊണ്ടാണ് മാറ്റേണ്ടത് അല്ലാതെ പിന്തുണ കൊണ്ടല്ല. അങ്ങനെയാണ് അവരെ മാറ്റേണ്ടത്. സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ സിനിമയെ ഗൗരവത്തെ കാണുന്നവര്‍ ഏറെയുണ്ട്. അവരുടെ വിലയിരുത്തലുകള്‍ ഒരു തിരുത്തലിന് എന്നെ സഹായിച്ചിട്ടുണ്ട്.

എന്നാല്‍ ഭൂരിഭാഗവും സിനിമയുടമായി ബന്ധമില്ലാത്തവരാണ് രണ്ട് നടന്മാരെയും മാറ്റണമെന്ന അജണ്ടയുമായി അവര്‍ നില്‍ക്കുകയാണ്. ഫേസ്ബക്ക് നോക്കി സിനിമ കാണുന്നവര്‍ ഇപ്പോഴും ന്യൂനപക്ഷമാണ്. ഈ വലകള്‍ക്ക് പുറത്താണ് പ്രേക്ഷകന്‍. സിനിമയുടെ വിധി നിശ്ചയിക്കേണ്ടത് അവരാണെന്നും രഞ്ജിത്ത് പറയുന്നു.
അടുത്ത പേജില്‍
യുദ്ധം ചെയ്യേണ്ടത് മമ്മൂട്ടിക്കും ലാലിനുമെതിരെയല്ല

<ul id="pagination-digg"><li class="next"><a href="/starpage/ranjith-support-mammootty-mohanlal-2-102924.html">Next »</a></li></ul>
English summary
Mollywood superstars Mammootty and Mohanlal amazing actors says Director Ranjith

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam