യുദ്ധം ചെയ്യേണ്ടത് മമ്മൂട്ടിക്കും ലാലിനുമെതിരെയല്ല
മമ്മൂട്ടിക്കും മോഹന്‍ലാലും മാറിനില്‍ക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ പ്രധാന ആയുധം ഇവരുടെ പ്രായമാണ്. യഥാക്രമം അമ്പതും അറുപതും കടന്ന ഇവര്‍ മാറിനിന്ന് പുതുമുഖങ്ങള്‍ക്ക് വഴിയൊരുക്കണമെന്നാണ് ഇക്കൂട്ടരുടെ ആവശ്യം. എന്നാല്‍ ഈ ആരോപണങ്ങളെയും രഞ്ജിത്ത് അഭിമുഖത്തില്‍ വിമര്‍ശിയ്ക്കുന്നത്. എണ്‍പത് കടന്ന വിഖ്യാത ചലച്ചിത്രകാരന്മാരായ വുഡി അലനും ക്ലിന്റ് ഈസ്റ്റ് വുഡുമൊക്കെ ഇപ്പോഴും ഹോളിവുഡിനെ അമ്പരിപ്പിയ്ക്കുന്നില്ലേയെന്ന് രഞ്ജിത്ത് ചോദിയ്ക്കുന്നു.

ഏതുവിഭാഗത്തില്‍ ജോലി ചെയ്യുന്നയാള്‍ക്കും പ്രായം ഒരു പ്രശ്‌നമേയല്ല. പുതിയ പ്രമേയങ്ങളുമായി വന്ന പഴയതും പുതിയതുമായ എല്ലാ നടന്മാര്‍ക്കും വെല്ലുവിളി ഉയര്‍ത്തുകയാണ് എഴുത്തുകാരും സംവിധായകരും ചെയ്യേണ്ടത്. അഭിനയിക്കുന്നവരും ക്യാമറയ്ക്ക് പുറകിലുള്ളവരും മാറിയതു കൊണ്ട് സിനിമ മാറില്ല. മാറ്റം വേണ്ടത് അവതരണത്തിലും പ്രമേയത്തിലുമാണ്.
യുദ്ധം ചെയ്യേണ്ടത് മമ്മൂട്ടിയ്ക്കും ലാലിനുമെതിരെയല്ല, സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുന്ന സിനിമകളോടാണ്. പ്രേക്ഷകര്‍ ഇത് ചെയ്യാന്‍ തുടങ്ങിയാല്‍ ഒരു സൂപ്പര്‍ താരവും അത്തരം സിനിമകള്‍ ചെയ്യാന്‍ മുതിരില്ലെന്നും രഞ്ജിത്ത് പറയുന്നു.
പഴയ തലമുറയോട് രഞ്ജിത്തിന് സ്‌നേഹം ബാക്കിയാണല്ലോയെന്ന ചോദ്യത്തിനും അളന്നുമുറിച്ച മറുപടിയാണ് രഞ്ജിത്ത് നല്‍കുന്നത്. പിണറായിയെയും വിഎസിനെയും വീട്ടിലിരുത്തി ടിവി രാജേഷിനെ പാര്‍ട്ടി നേതൃത്വം ഏല്‍പ്പിച്ചല്ലല്ലോ സിപിഎം പാര്‍ട്ടിയ്ക്ക് പുതിയ മുഖമുണ്ടാക്കുന്നത്. ഉമ്മന്‍ ചാണ്ടി മാറി ഷാഫി പറമ്പില്‍ വന്നാല്‍ കോണ്‍ഗ്രസിനും മാറ്റമുണ്ടാകുമെന്ന് കരുതാന്‍ വയ്യ.
കഴിവും അനുഭവസമ്പത്തും ഏതുരംഗത്തും വലിയ ഘടകമാണ്. അത് നന്നായി ഉപയോഗപ്പെടുത്താന്‍ കഴിയാണം. അതല്ലാതെ കുറെപ്പേരെ മാറ്റിയതു കൊണ്ടുമാത്രം ആരുടെയും മുഖം നന്നാവില്ലെന്നും രഞ്ജിത്ത് ഓര്‍മ്മിപ്പിയ്ക്കുന്നു.
ആദ്യപേജില്‍
മമ്മൂട്ടിയെയും ലാലിനെയും മാറ്റുകയല്ല അജണ്ട: രഞ്ജിത്ത്


Click it and Unblock the Notifications