For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാവ്യ ദിലീപിനോട് പറഞ്ഞത് പോലെ സോറീ ഡാ എന്ന് പറയേണ്ടി വരും; ദിലീപിനെയും നാദിര്‍ഷയെയും കുറിച്ച് ആര്‍ ജെ സൂരജ്

  |

  നടന്‍ ദിലീപിനും നാദിര്‍ഷയ്ക്കുമൊപ്പമുള്ള പുത്തന്‍ ഫോട്ടോസ് പങ്കുവെച്ച് എത്തിയിരിക്കുകയാണ് റേഡിയോ ജോക്കിയും ബിഗ് ബോസ് താരവുമായ ആര്‍ ജെ സൂരജ്. മൂവരും ചിരിച്ചോണ്ട് നില്‍ക്കുന്നതിന് പിന്നില്‍ ചെറിയൊരു കഥയുണ്ടെന്ന് സൂചിപ്പിച്ച് നീണ്ടൊരു കുറിപ്പും സൂരജ് പങ്കുവെച്ചിട്ടുണ്ട്. ദിലീപുമായി നേരില്‍ കണ്ട് പരിചയപ്പെടുന്നത് ഇന്നാണെന്ന് സൂചിപ്പിച്ച സൂരജ് വരാനിരിക്കുന്ന നാദിര്‍ഷയുടെ സിനിമകളെ പറ്റിയും പറഞ്ഞു. കേശു ഈ വീടിന്റെ നാഥന്‍, ഈശോ എന്നീ സിനിമകളുടെ ട്രെയിലര്‍ തന്നെ കാണിച്ചെന്നും താരം പറയുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

  അവധി ആഘോഷത്തിനിടയിൽ നിന്നുള്ള ഫോട്ടോഷൂട്ട്, സാക്ഷി ബാനർജിയുടെ പുത്തൻ ചിത്രങ്ങളിതാ

  ഈ ചിരിക്കു പിന്നില്‍ ഒരു കഥയുണ്ട്. കാവലിനും അജഗജാന്തിരത്തിനും ശേഷം ഞങ്ങളുടെ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിനു വേണ്ടി ഓവര്‍സീസ് ഡിസ്റ്റ്രിബ്യൂഷന് പുതിയ സിനിമകള്‍ സംസാരിക്കാന്‍ കൊച്ചിയിലെത്തിയതാണ് ഞാന്‍. കേശുവും ഈശോയും സംസാരിക്കാന്‍ നാദിഷാക്കയെ വിളിച്ചു. നേരെ ലാല്‍ മീഡിയയിലേക്ക് വരാന്‍ പറഞ്ഞു. ദിലീപേട്ടനും ഉണ്ടത്രേ. അവിടെ ചെന്നപ്പൊ ദേ ഒരു സര്‍പ്പ്രൈസ്.. 'കേശു ഈ വീടിന്റെ നാഥന്‍' സിനിമയുടെ ട്രെയിലര്‍ സെറ്റാക്കുകയാണ്. ആദ്യമയാണ് വിശാലമയ ഒരു എഡിറ്റിംഗ് & മിക്‌സിംഗ് സ്റ്റുഡിയോ കാണുന്നത്.. സംഭവം ഒരു കലക്കന്‍ മള്‍ട്ടിപ്ലെക്‌സ് തീയറ്റര്‍ തന്നെ. സിനിമ ബിഗ് സ്‌ക്രീനില്‍ കണ്ടുകൊണ്ട് തന്നെ മിക്‌സിംഗ് നടക്കുന്നു..!

  ഞാനും എന്റെ ചങ്ക് സമദ് ബ്രോയുടെ കസിന്‍ അരീബും ദിലീപേട്ടനും നാദിര്‍ഷക്കയും മാത്രമായി രണ്ടു മൂന്ന് തവണ കേശുവിന്റെ റിലീസ് ചെയ്യാനിരിക്കുന്ന ട്രെയിലര്‍ കണ്ടു. അഭിപ്രായങ്ങള്‍ പറഞ്ഞു. ഒരു മുഴുനീള കോമഡി പാക്ക്ഡ് സിനിമ ഇവിടെ റിലീസിന് തയാറെടുത്ത് നില്‍ക്കുന്നു. ത്രില്ലറുകള്‍ക്കും ഡാര്‍ക്ക് മോഡ് സിനിമകള്‍ക്കും കോവിഡിനും ഇടയില്‍ കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും രസിക്കാന്‍ പറ്റിയ ഒരു സിനിമയാവും ഈ കേശു. ദിലീപേട്ടന്റെ ഇതുവരെ കാണാത്ത മറ്റൊരു മേക്കോവര്‍ ഈ സിനിമയില്‍ കാണാമെന്നത് ഉറപ്പ്. ആ സിനിമക്കായി ഷോള്‍ഡര്‍ ചുരുക്കിയതും വയര്‍ കൂട്ടിയതുമൊക്കെ തിരിച്ച് പിടിച്ചു കൊണ്ടിരിക്കുകയാണെന്ന് ദിലീപേട്ടന്‍ പറഞ്ഞു.

  കഴിഞ്ഞ വര്‍ഷം ദിലീപേട്ടനെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് ഞാനും സമദ് ബ്രോയും ഇതുപോലെ കേശുവിന്റെ കാര്യത്തിനായി കണ്ടിരുന്നു. അന്നായിരുന്നു ആദ്യമായി പരിചയപ്പെടുന്നത്. അന്നത്തേതില്‍ നിന്നും ശാരീരികമായും മാനസികമായും ദിലീപേട്ടന്‍ ഉഷാറായിട്ടുണ്ടെന്ന് തോന്നിയത് പറഞ്ഞു. ദിലീപേട്ടന്‍ ചിരിച്ചു.. ഇനി 'കേശു' എപ്പൊ എങ്ങനെ ജനങ്ങള്‍ക്ക് സമ്മാനിക്കും എന്നത് മാത്രമാണ് ചോദ്യങ്ങള്‍. ഏതായാലും സംഗതി 'ആദ്യമായി' കാണുന്നത് ഞങ്ങളാണെന്നത് കളറായി!

  Recommended Video

  Dileep shares pictures of daughter Mahalakshmi's writing ceremony

  അതുപോലെ വിവാദമായ ഈശോയുടെ വരാനിരിക്കുന്ന ട്രെയിലറും നാദിര്‍ഷക്ക കാണിച്ചു. വിവാദം ഉണ്ടാക്കിയവര്‍ സിനിമ വന്നാല്‍ ചിലപ്പോ മാളത്തിലൊളിക്കേണ്ടി വരും..! കാരണം മതവും ദൈവവും ഈ സിനിമയും തമ്മില്‍ എന്ത് ബന്ധമാണെന്ന ചോദ്യം ആ ട്രെയിലര്‍ കണ്ടപ്പൊ എനിക്കും തോന്നി. സിനിമ വരുമ്പൊ പറഞ്ഞ തെറികളും കുറ്റപ്പെടുത്തലുകളും മതമുതലാളിമാര്‍ തിരിച്ചെടുത്ത് മീശമാധവനില്‍ കാവ്യ പറയും പോലെ 'സോറി ഡാ' ന്ന് പറയുമായിരിക്കും ല്ലേ..!
  കഴിഞ്ഞ തവണ ആദ്യമായി കാണുന്നത് കൊണ്ടും അത്ര പരിചയമാകാത്തത് കൊണ്ടും പടമൊന്നും എടുത്തിരുന്നില്ല. ഇത്തവണ ആ കുറവങ്ങ് നികത്താനായി എടുത്ത ഈ ചിത്രത്തില്‍ എന്റെ നീളത്തിനടുത്തെത്താന്‍ കാല്‍വിരലില്‍ പൊങ്ങി നില്‍ക്കുകയാണ് രണ്ടു പേരും. അവരുടെ ആ കഷ്ടപ്പാടാണ് ഞങ്ങളുടെ ഈ ചിരിക്ക്് പിന്നില്‍. എന്നും സൂരജ് പറയുന്നു.

  Read more about: dileep
  English summary
  Rj Sooraj Funny Write-up After Meeting Dileep And Director Nadhirshah Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X