പൂര്‍ണ്ണത കൈവരിക്കുന്ന സംയുക്താവര്‍മ്മ
പൂര്‍ണ്ണത കൈവരിക്കുന്ന സംയുക്താവര്‍മ്മ
ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലെ നായികയായി സത്യന്‍ അന്തിക്കാട് അവതരിപ്പിച്ചതാണ് സംയുക്താ വര്‍മ്മയെ. തൃശ്ശൂരിലെ രവിവര്‍മ്മയുടെയും ഉമാപ്രഭയുടെയും മകളായ സംയുക്ത പ്രീഡിഗ്രിക്കു പഠിക്കുമ്പോഴാണ് വെള്ളിത്തിരയിലെത്തുന്നത്.
ഉപജീവനത്തിനുവേണ്ടി സാധാനസാമഗ്രികള്‍ വില്‍ക്കാന്‍ വീടുകള്‍ തോറും കയറിയിറങ്ങുകയും പിന്നീട് കുടുംബനാഥയായി വീട്ടുകാര്യങ്ങള്‍ ഭംഗിയായി നടത്തുകയും ചെയ്യുന്ന കഥാപാത്രത്തെ സംയുക്ത വീട്ടുകാര്യങ്ങളില്‍ ഭംഗിയായിത്തന്നെ അവതരിപ്പിച്ചു. ഉടന്‍തന്നെ മലയാള സിനിമയില്‍ അവഗണിക്കാനാവാത്ത കലാകാരിയായി വളരാനും തുടങ്ങി.
ആദ്യചിത്രത്തിലെ അഭിനയത്തിനു തന്നെ സംസ്ഥാനസര്‍ക്കാരിന്റെ ബഹുമതി ലഭിക്കുന്ന അപൂര്‍വം കലാകാരികളിലും ഉള്‍പ്പെടാന്‍ സംയുക്തക്ക് ഭാഗ്യമുണ്ടായി. ഇപ്പോള്‍ ഡിഗ്രി ഒന്നാം വര്‍ഷത്തിനു പഠിക്കുന്നു. ഒരു സഹോദരിയുണ്ട് - സംഘമിത്രാ വര്‍മ്മ.
ഇതിനകം തന്നെ എട്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞ സംയുക്ത മലയാള ചലച്ചിത്ര നായികമാരില്‍ മുന്നണിയിലെത്തിക്കഴിഞ്ഞു. എന്നാല്‍ ഈശ്വരാധീനവും മലയാളത്തില്‍ മികച്ച നടികളില്ലാത്തതുകൊണ്ടുമാണ് തനിക്ക് ഈ നിലയിലെത്താന്‍ കഴിഞ്ഞതെന്ന് പറയുന്ന സംയുക്ത കൂടുതല്‍ വിനീതയാകുന്നു.
ജയറാമിന്റെ നായികയായി ചലച്ചിത്ര ലോകത്തെത്തിയ ഈ നടി ഇതിനകം തന്നെ മോഹന്‍ലാലിന്റെ നായികയായും (ലൈഫ് ഈസ് ബ്യൂട്ടിഫുള്‍) സുരേഷ് ഗോപിയോടൊത്തും (വാഴുന്നോര്‍) അഭിനയിച്ചു കഴിഞ്ഞു. ദിലീപിന്റെ നായികയായും (ചന്ദ്രനുദിക്കുന്ന ദിക്കില്‍) അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയോടൊത്ത് അഭിനയിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
ചിത്രങ്ങള്‍
വീണ്ടും ചില വീട്ടു കാര്യങ്ങള്‍ - 1999
വാഴുന്നോര്‍ - 1999
ചന്ദ്രനുദിക്കുന്ന ദിക്കില്‍ - 1999
നാടന്‍ പെണ്ണും നാട്ടു പ്രമാണിയും - 2000
ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ - 2000
- 2000
മധുരനൊമ്പരക്കാറ്റ് - 2000
സ്വയംവരപ്പന്തല്‍ - 2000
ഹിറ്റുകള്‍
വീണ്ടും ചില വീട്ടുകാര്യങ്ങള്‍
ചന്ദ്രനുദിക്കുന്ന ദിക്കില്‍
നാടന്‍ പെണ്ണും നാട്ടു പ്രമാണിയും
ലൈഫ് ഈസ് ബ്യൂട്ടിഫുള്‍
ഏറ്റവും പുതിയ ചിത്രം
ബഹുമതികള്‍
സംസ്ഥാന അവാര്‍ഡ്
ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്
ആര്യ
ഏഷ്യാനെറ്റ്
ഫേസ് ഓഫ് ദി ഇയര്‍
മാതൃഭൂമി
മെഡിമിക്സ്
ഗള്‍ഫ് മലയാളി അവാര്‍ഡ്
കലാവേദി അവാര്‍ഡ്
സംയുക്താവര്‍മ്മയുടെ ഹോം പേജ്


Click it and Unblock the Notifications