നാളെ ഞാന്‍ ഗര്‍ഭിണിയാണെന്നുള്ള കഥ ഇറങ്ങും; ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് നടി ശരണ്യ മോഹന്‍

ശാലീന സുന്ദരിയായി വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശരണ്യ മോഹന്‍. ബാലതാരമായി അഭിനയ രംഗത്തേക്ക് വന്ന ശരണ്യ നായികയായി അഭിനയിച്ചാണ് ശ്രദ്ധിക്കപ്പെടുന്നത്. വിവാഹം കഴിഞ്ഞതോട് കൂടി അഭിനയത്തില്‍ നിന്നും ചെറിയ ഇടവേളകള്‍ നടി എടുക്കുകയും ചെയ്തു. ഇതിനിടയില്‍ ശരീരഭാരം കൂടിയതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ നടിയ്ക്ക് നേരിടേണ്ടതായിട്ടും വന്നിരുന്നു. പ്രസവശേഷം ശരീരഭാരം കൂടിയ ശരണ്യ ഒരു പൊതുപരിപാടിയല്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു കളിയാക്കലുകള്‍ കിട്ടിയത്.

പിന്നീട് ഞെട്ടിക്കുന്ന മേക്കോവര്‍ നടത്തി കൈയ്യടി വാങ്ങിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാന്‍ ഭര്‍ത്താവും ഡോക്ടറുമായ അരവിന്ദിനൊപ്പമാണ് ശരണ്യ എത്തിയത്. അവിടെ നിന്നുമെടുത്തൊരു ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ചിത്രത്തിന് ക്യാപ്ഷനായി നല്‍കിയ കാര്യങ്ങളാണ് ഇവിടെ ചിരി ഉണര്‍ത്തുന്നത്.

 saranya-family

ഭര്‍ത്താവുമായി ശരണ്യ നടത്തിയൊരു സംഭാഷണമായിരുന്നു ക്യാപ്ഷന്‍. പുതിയ ഫോട്ടോ ചരിഞ്ഞ് നിന്ന് എടുക്കാമെന്ന് ശരണ്യ പറയുകയാണ്. ഇല്ലെങ്കില്‍ നാളെ ഗര്‍ഭിണിയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വരുമെന്നാണ് നടി പറയുന്നത്. അത് ഗര്‍ഭിണിയായിരിക്കുന്ന കാലത്ത് സംഭവിക്കുന്ന ചില അവസ്ഥ കാരണമാണെന്നും അത് അറിയില്ലാത്തവരാണ് കളിയാക്കാന്‍ വരുന്നതെന്നും അരവിന്ദ് വ്യക്തമാക്കുന്നു. അങ്ങനെ സംശയമുള്ളവര്‍ക്ക് വായിക്കാനുള്ള പോസ്റ്റും താരങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്.

 saranya-family

Recommended Video

അമ്മയുടെ മീറ്റിങ്ങിന് കാറോടിച്ച് വന്ന മഞ്ജു വാര്യരെ കണ്ടോ..പൊളി വീഡിയോ

''Me : ' ചേട്ടാ, ഞാന്‍ ഒന്ന് ചരിഞ്ഞു നിന്നോട്ടെ '
Him :' എന്തിനു? '
Me : 'ഇല്ലേല്‍.. നാളെ കഥ ഇറങ്ങും.. ഞാന്‍ പ്രെഗ്‌നന്റ് ആണെന്നും പറഞ്ഞു '
Him: ' അറിവില്ലാത്തതു കൊണ്ടല്ലേ.. പ്രെഗ്‌നന്‍സി സമയത്തു ഉണ്ടാകുന്ന Diastasis recti എന്ന അവസ്ഥ പോകാന്‍ സമയം എടുക്കും എന്നും അതിനെ പറ്റി നീ ഒരു അവബോധം പോസ്റ്റ് ഇട് '
Me : 'അപ്പോള്‍ ഡയലോഗ് വരും പോയി എക്‌സസൈസ് ചെയ്യാന്‍.. ഇവിടെ തല കുത്തി നിക്കുന്നത് എനിക്കല്ലേ അറിയൂ.. '
Him : ' അറിവില്ലാത്തതു കൊണ്ടല്ലേ..നീ ഈ ഫോട്ടോ ഇട്ടു തന്നെ പോസ്റ്റ് ചെയ്തു ഒരു ലിങ്ക് കൂടെ കൊടുക്കു '
Me : 'ഓക്കേ ചേട്ടാ.. അത് പോട്ടെ.. നിങ്ങള്‍ എന്തിനാ വയര്‍ അകത്തേക്ക് വയ്ക്കണേ?'
Him: ' ഇനി ഞാന്‍ പ്രെഗ്‌നന്റ് ആണെന്ന് ആര്‍ക്കേലും തോന്നിയാലോ..'
General Information post : എന്നും പറഞ്ഞാണ് ശരണ്യ വന്നിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X