»   » ഓസ്‌കാറിനേക്കാള്‍ വിലയുള്ള ഫോണ്‍കോള്‍

ഓസ്‌കാറിനേക്കാള്‍ വിലയുള്ള ഫോണ്‍കോള്‍

Posted By:
Subscribe to Filmibeat Malayalam
Movie Costume Designer
മലയാളസിനിമയിലെ ഏറ്റവും തിരക്കുള്ള കോസ്റ്റ്യൂം ഡിസൈനറായ എസ്ബി സതീഷ് അംഗീകാരങ്ങളുടേയും അവാര്‍ഡുകളുടേയും നിറവിലൂടെയാണ് കടന്നു പോകുന്നത്. മലയാളസിനിമയില്‍ യേശുദാസിനുശേഷം തുടര്‍ച്ചയായി അഞ്ചുതവണ സംസ്ഥാന അംഗീകാരം ലഭിക്കുന്ന ഏക സിനിമ കലാകാരന്‍ കൂടിയാണ് സതീഷ്.

അടൂരിന്റെ കഥാപുരുഷനില്‍ തുടങ്ങിയ വസ്ത്രലങ്കാര വൈദഗ്ദ്യം രാജേഷ് പിള്ളയുടെ ട്രാഫിക്കും പിന്നിട്ടും വിജയകരമായി മുന്നേറുകയാണ്. 125ല്‍പരം സിനിമകള്‍ ചെയ്തുകഴിഞ്ഞ സതീഷിന്റെ കരിയറില്‍ ഒരു ദേശീയ ബഹുമതിയും എട്ട് സംസ്ഥാന പുരസ്‌കാരങ്ങളും അകമ്പടി സേവിക്കുന്നു. സിനിമകളില്‍ വസ്ത്രങ്ങള്‍ കാലഘട്ടത്തെ എടുത്തു കാണിക്കുന്ന സന്ദര്‍ഭങ്ങളില്‍ സംവിധായകര്‍ ആദ്യം ഓര്‍മ്മിക്കുന്ന കോസ്റ്റ്യൂം ഡിസൈനര്‍ എസ്ബി സതീഷാണ്.

ഇതിനര്‍ഥം സതീഷ് പോയ കാലത്തിന്റെ ഒരു അടയാളപ്പെടുത്തലുകാരന്‍ എന്നു മാത്രമാണെന്നല്ല. ഏറ്റവും പുതിയ സിനിമകളിലും തന്റെ കരവിരുതും ഭാവനയും പുതുമയും കൊണ്ട് സംവിധായകന്റേയും അഭിനേതാവിന്റേയും പ്രേക്ഷകന്റേയും ശ്രദ്ധ പിടിച്ചു വാങ്ങിയ വസ്ത്രാലങ്കാര വിദഗ്ധന്‍ തന്നെയാണ്.

നാട്ടിന്‍പുറത്ത് തയ്യല്‍ സ്ഥാപനം നടത്തിവന്ന സതീഷിന്റെ കലാപരമായ കഴിവുകള്‍ സന്നിവേശിപ്പിച്ചത് നാടകങ്ങളിലായിരുന്നു. കോസ്റ്റ്യൂമറായും മേക്കപ്പ്മാനായും സതീഷിന്റെ സാന്നിദ്ധ്യമുള്ള ഒരു നാടകം കാണാനിടയായ അടൂരാണ് കഥാപുരുഷനിലൂടെ സതീഷിനെ സിനിമാ കോസ്റ്റ്യൂമറാക്കുന്നത്. തന്റെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റി വിട്ട അടൂരിന്റെ കോള്‍ സതീഷിന് ഓസ്‌കാറിനേക്കാള്‍ വിലമതിക്കുന്നതാണ്.

സിനിമയെ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന സതീഷിന് അടൂരിന്റെ ശിക്ഷണമാണ് തുണയായത്. സംവിധായകന്‍ മനസ്സില്‍ കാണുന്ന കഥാപാത്രത്തിന്റെ ഗെറ്റപ്പിനോട് വളരെ വേഗം പൊരുത്തപ്പെടാന്‍ പില്‍ക്കാലത്ത് സതീഷിന് എളുപ്പം സാധിച്ചു. കോസ്റ്റിയൂമര്‍, മേക്കപ്പ്മാന്‍ എന്നിവര്‍ക്കൊന്നും പഴയകാലത്ത് വേണ്ട വിധത്തിലുള്ള അംഗീകാരങ്ങള്‍ കിട്ടിയിരുന്നില്ല. സിനിമ വികാസപരിണാമങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കുന്ന ഇടക്കാലത്ത് വളരെ ഗൗരവത്തോടെ ഈ മേഖലയെ അടുത്തറിഞ്ഞ ചെറുപ്പക്കാര്‍ രംഗപ്രവേശം ചെയ്യുകയുണ്ടായി. അവരുടെ ക്രിയാത്മകവും ഭാവനാസമ്പന്നമായ ഇടപെടലുകളും സിനിമയ്ക്കും തൊഴില്‍ മേഖലയ്ക്കും പ്രയോജനകരമായ പാഠങ്ങള്‍ നല്കി. അവരില്‍ പ്രധാനികളിലൊരാളായ എസ്ബി സതീഷ് വിട്ടുവീഴ്ചയില്ലാതെ തന്റെ ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നു.

English summary
After Yesudas, it is Costume Designer S.B.Satheesh who won five state awards from film industry.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam