»   » ഷാരൂഖ്-ഗൗരി: പ്രണയത്തിന്റെ 22 വര്‍ഷങ്ങള്‍

ഷാരൂഖ്-ഗൗരി: പ്രണയത്തിന്റെ 22 വര്‍ഷങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ ദീര്‍ഘകാലമായി പ്രശ്‌നങ്ങളില്ലാതെ മുന്നോട്ടുപോകുന്ന ദമ്പതിമാരാണ് ഷാരൂഖ് ഖാനും ഭാര്യ ഗൗരിയും. ബോളിവുഡിന്റെ ബ്രാഡ്പിറ്റ്-ആഞ്ജലീനമാര്‍ എന്നാണ് ഇവരെ വിശേഷിപ്പിക്കാറുള്ളത്. വിവാഹത്തിന്റെ ഇരുപത്തിരണ്ടാമത്തെ വാര്‍ഷികം ആഘോഷിക്കുകയാണ് ഇവര്‍.

ഇടക്കാലത്ത് പ്രിയങ്ക ചോപ്രയുമായി ബന്ധപ്പെട്ട് ഷാരൂഖിന്റെ പേര് പറഞ്ഞുകേള്‍ക്കുകയും ഇവരുടെ ബന്ധത്തില്‍ ഗൗരി കോപാകുലയാണെന്ന് റിപ്പോര്‍ട്ടുകള്‍ വരുകയും ചെയ്തു. എന്നാല്‍ ഗോസിപ്പുകളെല്ലാം പിന്നീട് ഇല്ലാതാവുകയായിരുന്നു. ഷാരൂഖും ഗൗരിയുമാകട്ടെ മൂന്നാമതൊരു കുഞ്ഞുകൂടി വേണമെന്ന ആഗ്രഹത്തെത്തുടര്‍ന്ന് വാടകഗര്‍ഭപാത്രത്തിലൂടെ ഒരാണ്‍കുഞ്ഞിനെ സ്വന്തമാക്കുകയും ചെയ്തു.

ഇപ്പോള്‍ എല്ലാംകൊണ്ടുംതന്റെ ജീവിതത്തില്‍ സന്തോഷകാലമാണെന്നാണ് ഷാരൂഖ് പറയുന്നത്. മകന്റെ ജനനവും പുതിയ ചിത്രങ്ങളുടെ വിജയവും എല്ലാം ആസ്വദിക്കുകയാണ് താനെന്ന് ഷാരൂഖ് പറയുന്നു.

ഷാരൂഖ്-ഗൗരി: പ്രണയത്തിന്റെ 22 വര്‍ഷങ്ങള്‍

രണ്ടു മതങ്ങളില്‍ നിന്നുള്ള ഷാരൂഖും ഗൗരിയും പ്രണയിച്ചാണ് വിവാഹിതരായത്. ഇവരുടെ ബന്ധത്തിന് ബ്രാഹ്മണ കുടുംബാംഗമായ ഗൗരിയുടെ മാതാപിതാക്കള്‍ എതിരായിരുന്നു. എന്നാല്‍ പിന്നീട് അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിക്കാന്‍ ഷാരൂഖിന് കഴിഞ്ഞു.

ഷാരൂഖ്-ഗൗരി: പ്രണയത്തിന്റെ 22 വര്‍ഷങ്ങള്‍

പതിനെട്ടാമത്തെ വയസിലാണ് താന്‍ ഗൗരിയെ ആദ്യമായി കാണുന്നതെന്നും ആദ്യകാഴ്ചയില്‍ തന്നെ താന്‍ ഗൗരിയില്‍ അനുരക്തനായെന്നും ഷാരൂഖ് പറഞ്ഞിട്ടുണ്ട്.

ഷാരൂഖ്-ഗൗരി: പ്രണയത്തിന്റെ 22 വര്‍ഷങ്ങള്‍

പ്രണയാഭ്യര്‍ത്ഥനയുമായി എത്തിയ ഷാരൂഖിനെ പിന്തിരിപ്പിക്കാനായി താന്‍ ഒരു കാമുകന്‍ ഉണ്ടെന്നും മറ്റും നുണപറഞ്ഞിരുന്നുവെന്ന് ഗൗരിയും പറഞ്ഞിട്ടുണ്ട്.

ഷാരൂഖ്-ഗൗരി: പ്രണയത്തിന്റെ 22 വര്‍ഷങ്ങള്‍

1991 ഒക്ടോബര്‍ 24നാണ് ഷാരൂഖും ഗൗരിയും വിവാഹിതരായത്. ഏതൊരു ജീവതത്തിലുമെന്നപോലെ ഏറെ കയറ്റിറക്കങ്ങള്‍ ഉള്ളതായിരുന്നു ഇവരുടെ ജീവിതവും. പിന്നീട് ഷാരൂഖ് സൂപ്പര്‍താരമാവുകയും സ്വന്തമായി നിര്‍മ്മാണകമ്പനി തുടങ്ങുകയും ചെയ്തു.

ഷാരൂഖ്-ഗൗരി: പ്രണയത്തിന്റെ 22 വര്‍ഷങ്ങള്‍

ഏത് അഭിമുഖങ്ങളിലും ഭാര്യയെക്കുറിച്ച് ചോദ്യം വരുമ്പോള്‍ അവരെ പ്രശംസിക്കാന്‍ ഒട്ടും മടികാണിക്കാത്ത ഷാരൂഖിനെയാണ് കാണാന്‍ കഴിയുക. തിരിച്ച് ഗൗരിയും എല്ലായ്‌പ്പോഴും ഭര്‍ത്താവിന്റെ കഠിനാധ്വാനം ചെയ്യാനുള്ള മനസിനെ പുകഴ്ത്താറുണ്ട്.

ഷാരൂഖ്-ഗൗരി: പ്രണയത്തിന്റെ 22 വര്‍ഷങ്ങള്‍

പ്രിയങ്ക-ഷാരൂഖ് ഗോസിപ്പുകള്‍ കുറച്ചേറെ നാള്‍ അരങ്ങുവാണിരുന്നു. പ്രിയങ്കയ്‌ക്കൊപ്പം ഷാരൂഖ് കൂടുതല്‍ സമയം ചെലവിടുന്നുവെന്നും മറ്റും പലപ്പോഴും ഗോസിപ്പുകള്‍ വന്നു. ഇക്കാര്യത്തില്‍ ഗൗരി കോപത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഷാരൂഖ്-ഗൗരി: പ്രണയത്തിന്റെ 22 വര്‍ഷങ്ങള്‍

ആര്യനും, സുഹാന, അബ്‌റാം എന്നിവരാണ് ഷാരൂഖ്-ഗൗരി ദമ്പതിമാരുടെ മക്കള്‍. ആര്യന്‍ എന്നാണ് ബോളിവുഡിലെത്തുകയെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. ഇളയവനായ അബ്‌റാം വീട്ടിലെത്തിയതോടെ എന്നും ഉത്സവമാണെന്നാണ് ഷാരൂഖ് പറയുന്നത്.


English summary
Unlike most other couples in Bollywood town, SRK and Gauri have emerged as one of the most stable and longest standing unions in the industry till date.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam