പ്രമുഖ നടിയും താനും ഇടഞ്ഞു, ഇതോടെ അവരുടെ ഭര്‍ത്താവ് സിനിമയില്‍ നിന്നും പുറത്താക്കിയെന്ന് ശ്രീലത നമ്പൂതിരി

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതലിങ്ങോട്ട് മലയാള സിനിമയില്‍ നായികയായും വില്ലത്തിയായിട്ടും കോമഡി റോളിലുമൊക്കെ അഭിനയിച്ച് തിളങ്ങി നിന്നിരുന്ന നടിയാണ് ശ്രീലത നമ്പൂതിരി. നസീറിന്റെയും അടൂര്‍ ഭാസിയുടെയുമൊക്കെ കൂടെ അഭിനയിച്ചിട്ടുള്ള ശ്രീലത ഇപ്പോള്‍ സീരിയലുകളിലും സജീവമായി അഭിനയിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു പ്രമുഖ നടിയുമായി ഉണ്ടായ വഴക്ക് കാരണം തന്നെ സിനിമയില്‍ നിന്നും പുറത്താക്കിയതിനെ കുറിച്ച് പറയുകയാണ് നടിയിപ്പോള്‍. സിനിമ ദി ക്യൂ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു ശ്രീലത മനസ് തുറന്ന് സംസാരിച്ചത്.

പ്രമുഖ നടിയുമായി വഴക്കുണ്ടാവാനുള്ള കാരണം

'മലയാള സിനിമയില്‍ ഒത്തിരി സിനിമകള്‍ എടുത്തൊരു നിര്‍മാതാവ് ഉണ്ട്. അക്കാലത്ത് അദ്ദേഹം ഒരു നടിയുടെ ഭര്‍ത്താവാണ്. ഞാന്‍ പേര് പറയുന്നില്ല. എന്നെ വേദനിപ്പിച്ചൊരു സംഭവമാണ്. ഞാന്‍ അദ്ദേഹത്തിന്റെ വേറെ സിനിമകളിലൊക്കെ അഭിനയിച്ചിട്ടുണ്ട്. ആ നടിയും ഞാനും തമ്മില്‍ ചെറിയൊരു പിണക്കം ഉണ്ടായി. നമ്മളെ എല്ലാം തമാശക്കാരെന്ന് വിളിക്കുന്ന നടിയാണ്. ഉള്ള് കൊണ്ട് എനിക്ക് അത്ര ഇഷ്ടമല്ലായിരുന്നു. എങ്കിലും എന്തോ ഒരു നിസാര കാര്യത്തിന് അവരുമായി ഞാന്‍ ഇടയേണ്ടി വന്നു.

ഭർത്താവിനെ കൊണ്ട് സിനിമയിൽ നിന്ന് പുറത്താക്കി

ആ സമയത്ത് ഇവരുടെ ഭര്‍ത്താവായ നിര്‍മാതാവിന്റെ പടത്തില്‍ ഞാന്‍ അഭിനയിക്കാന്‍ ഇരുന്നതാണ്. എന്നെ ബുക്ക് ചെയ്യുകയും അഡ്വാന്‍സ് തരികയും ഡ്രസ്സിനുള്ള അളവ് വരെ എടുത്തിരുന്നു. ഈ നടി അതറിഞ്ഞ് എന്നെ ആ സിനിമയില്‍ നിന്ന് മാറ്റണമെന്ന് ഭര്‍ത്താവിനോട് പറഞ്ഞു. ഞാനതറിഞ്ഞപ്പോള്‍ ഭയങ്കര വിഷമം തോന്നി. ഭാസിയേട്ടനോടും നസീര്‍ സാറിനോടുമൊക്കെ ഞാന്‍ ഇതേ കുറിച്ച് പറഞ്ഞിരുന്നു. എന്തൊക്കെ വിരോധം ഉണ്ടെന്ന് പറയുമ്പോഴും സിനിമയില്‍ നിന്ന് മാറ്റുക എന്നൊക്കെ പറയുന്നത് വലിയ ദുഃഖമാണ്.

ഒടുവിൽ പ്രേം നസീർ പ്രശ്നത്തിൽ ഇടപ്പെട്ടു

നമ്മള്‍ ഇത് കൊണ്ടല്ലേ ജീവിക്കുന്നത്. അതേ സമയം എന്നാല്‍ അതൊന്ന് ചോദിക്കണല്ലോ, ഇത്രയും അഹങ്കാരം പാടില്ലെന്ന് നസീര്‍ സാറും പറഞ്ഞു. എന്നിട്ട് നിര്‍മാതാവിനെ വിളിച്ചിട്ട് ശ്രീലത അഭിനയിക്കുന്നില്ലെങ്കില്‍ ആ സിനിമയില്‍ ഞാനും ഭാസിയും അഭിനയിക്കില്ലെന്ന് പറഞ്ഞു. അവര്‍ രണ്ട് പേരും ആ സിനിമയില്‍ അഭിനയിച്ച് തുടങ്ങിയിരുന്നു. ഇന്നത്തെ കാലഘട്ടത്തില്‍ അങ്ങനെ ആരെങ്കിലും പറയുമോ? അങ്ങനെ ഞാന്‍ ആ സിനിമയില്‍ അഭിനയിച്ചതായിട്ടും ശ്രീലത ചോദിക്കുന്നു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
വിവാഹത്തോടെ സിനിമ ഉപേക്ഷിച്ചതിനെ കുറിച്ച് നടി

വിവാഹം കഴിഞ്ഞതോടെ സിനിമ വേണ്ടെന്ന് തീരുമാനിച്ചിരുന്നു. ഒരു നല്ല ജീവിതം കിട്ടുമ്പോള്‍ സിനിമ വേണ്ടെന്ന് ഞങ്ങള്‍ രണ്ടാളും തീരുമാനിച്ചതാണ്. കാരണം സിനിമാക്കാര്‍ക്കിടയില്‍ പല കഥകളും ഉണ്ടാവും. എന്തിനാണ് അത്. ഇരുന്നൂറ്റി നാല്‍പതോളം സിനിമകളില്‍ അഭിനയിച്ചിരുന്നു. അത് മതിയായിരുന്നു. നല്ലോണം ആലോചിച്ചാണോ തീരുമാനമെടുത്തതെന്ന് ഭാസിയേട്ടന്‍ ചോദിച്ചിരുന്നു. കാരണം പലരുടെയും ജീവിതം കോഞ്ഞാട്ട പോലെ ആയി പോയിരുന്നു. നല്ലോണം ആലോചിക്കാന്‍ എല്ലാവരും ഉപദേശിച്ചു. വലിയൊരു ഫാമിലിയില്‍ ജനിച്ച വ്യക്തിയായിരുന്നു എന്റെ ഭര്‍ത്താവ്. അദ്ദേഹത്തിന് നല്ല പെണ്‍കുട്ടികളെ അദ്ദേഹത്തിന് കിട്ടുമായിരുന്നു. അങ്ങനെ ഉള്ളപ്പോള്‍ കിട്ടിയ നല്ല ജീവിതം ഞാനെന്തിന് വേണ്ടെന്ന് വെക്കണമെന്ന് നടി ചോദിക്കുന്നു.

More from Filmibeat

Read more about: actress sreelatha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X