സൂര്യയെ സൂപ്പര്‍സ്റ്റാറാക്കിയ പത്ത് ചിത്രങ്ങള്‍

By Aswathi

ജൂലൈ 23, വിശേഷണങ്ങളൊന്നുമില്ലാത്ത തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയുടെ പിറന്നാളാണിന്ന്. മുമ്പത്തിയൊമ്പത് വയസ്സിലേക്ക് കടക്കുന്ന സൂര്യ തന്റെ മുപ്പതാമത്തെ ചിത്രത്തിന്റെ റിലീസിനൊരുങ്ങുകയാണ്. തലൈവരും തലയും ദളപതിയുമൊക്കെയുള്ള തമിഴ് സിനിമാ ലോകത്ത് വിശേഷണങ്ങളൊന്നുമില്ലാതെ തന്നെ മുന്നില്‍ നില്‍ക്കുന്ന അഞ്ച് സൂപ്പര്‍സ്റ്റാറുകളില്‍ ഒരാളായി മാറി സൂര്യയും

1997-ല്‍ നേര്‍ക്കു നേര്‍ എന്ന ചിത്രത്തിലൂടെയാണ് സൂര്യയുടെ അരങ്ങേറ്റം. അച്ഛന്റെ വഴി നടന്ന മകന്‍. ചേട്ടന് പിന്നാലെ അനുജന്‍ കാര്‍ത്തിയും സിനിമയിലെത്തി. ഇപ്പോള്‍ റിലീസിനൊരുങ്ങുന്ന അഞ്ചാന്‍ ആരാധകരില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഈ അവസരത്തില്‍ സൂര്യയുടെ മികച്ച പത്ത് ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

നന്ദ

സൂര്യയെ സൂപ്പര്‍സ്റ്റാറാക്കിയ പത്ത് ചിത്രങ്ങള്‍

2001- ല്‍ ഇറങ്ങിയ നന്ദ എന്ന ചിത്രത്തിലൂടെയാണ് സൂര്യയ്ക്ക് ഒരു ബ്രേക്ക് കിട്ടിയത്. നന്ദ എന്ന് ചെയ്‌തോ അന്നുമുതല്‍ ഞാന്‍ പൂര്‍ണമായും മാറിയെന്ന് സൂര്യ തന്നെ ഒരവസരത്തില്‍ പറഞ്ഞിട്ടുണ്ട്. നന്ദയ്ക്ക് ശേഷം കൂടുതല്‍ സീരിയസ് റോളുകള്‍ ചെയ്യാന്‍ തുടങ്ങി. ബാലയാണ് ചിത്രത്തിന്റെ സംവിധായകന്‍

കാകാ കാകാ

സൂര്യയെ സൂപ്പര്‍സ്റ്റാറാക്കിയ പത്ത് ചിത്രങ്ങള്‍

ഗൗതം മേനോന്‍ സംവിധാനം ചെയ്ത കാകാ കാകാ എന്ന ചിത്രം ഒരു ക്രൈം തില്ലറാണ്. ഇതോടെ സൂര്യയുടെ ആക്ഷന്‍ ചിത്രങ്ങളും ആളുകള്‍ക്കിടയില്‍ നല്ല അഭിപ്രായമുണ്ടാക്കി. 2003-ലെ ഹിറ്റുകളിലൊന്നായിരുന്നു ചിത്രം. ജ്യോതികയാണ് ചിത്രത്തില്‍ സൂര്യയ്ക്ക് നായികയായത്.

പിതാമഹന്‍

സൂര്യയെ സൂപ്പര്‍സ്റ്റാറാക്കിയ പത്ത് ചിത്രങ്ങള്‍

2003-ല്‍ സൂര്യയുടെ രണ്ടാമത്തെ ഹിറ്റ്. വിക്രമിന് വ്യത്യസ്തമായൊരു ഗെറ്റപ്പ് നല്‍കിയാണ് ബാല ചിത്രം സംവിധാനം ചെയ്തതെങ്കിലും സൂര്യയുടെ കഥാപാത്രം പ്രേക്ഷകര്‍ക്കിടയില്‍ ആഴ്ന്നിറങ്ങിയിരുന്നു.

ഗജനി

സൂര്യയെ സൂപ്പര്‍സ്റ്റാറാക്കിയ പത്ത് ചിത്രങ്ങള്‍

സൂര്യ എന്ന് പറഞ്ഞാല്‍ ഗജനി, ഗജനി എന്ന് പറഞ്ഞാല്‍ സൂര്യ. ഭാഷകളുടെ അതിരുകള്‍ ലംഘിച്ച് ചിത്രം സൗത്ത് ഇന്ത്യന്‍ സിനിമകളെ ഇളക്കി മറിച്ചു. എ ആര്‍ മുരുകദോസ് സംവിധാനം ചെയ്ത ചിത്രം ഹിന്ദിയില്‍ ആമീര്‍ ഖാന്‍ അഭിനയിച്ചു. അസിനായിരുന്നു രണ്ട് ചിത്രത്തിലും നായികയായെത്തിയത്.

വാരണം ആയിരം

സൂര്യയെ സൂപ്പര്‍സ്റ്റാറാക്കിയ പത്ത് ചിത്രങ്ങള്‍

മൂന്ന് വ്യത്യസ്ത വേഷത്തില്‍ സൂര്യ എത്തിയ വാരണം ആയിരം. ഈ ചിത്രത്തിനും ആരാധകര്‍ തമിഴകത്ത് മാത്രം ഒതുങ്ങിയില്ല. കാകാ കാകയ്ക്ക് ശേഷം ഗൗതം മേനോന്‍ സൂര്യയെ മറ്റൊരു തരത്തില്‍ അവതരിപ്പിക്കുകയായിരുന്നു.

അയണ്‍

സൂര്യയെ സൂപ്പര്‍സ്റ്റാറാക്കിയ പത്ത് ചിത്രങ്ങള്‍

കെ വി ആനന്ദ് സംവിധാനം ചെയ്ത അയണും സൂര്യയുടെ മികച്ച ചിത്രങ്ങളില്‍ ഒന്ന് എന്ന പട്ടികയില്‍ ഇടം പിടിക്കുന്നു. കള്ളക്കടത്തുകാരന്റെ വേഷത്തിലെത്തിയ സൂര്യയെ ആരാധകര്‍ സ്വീകരിച്ചു.

ആധവന്‍

സൂര്യയെ സൂപ്പര്‍സ്റ്റാറാക്കിയ പത്ത് ചിത്രങ്ങള്‍

സമ്മിശ്ര പ്രതികരണമാണ് ഈ ചിത്രത്തിന് ലഭിച്ചത്. കെ എസ് രവികുമാര്‍ സംവിധാനം ചെയ്ത ചിത്രം ഒരു കൊമേര്‍ഷ്യല്‍ എന്റര്‍ടൈനറാണ്.

ഏഴാം അറിവ്

സൂര്യയെ സൂപ്പര്‍സ്റ്റാറാക്കിയ പത്ത് ചിത്രങ്ങള്‍

ഏഴാം അറിവിനും സമ്മിശ്ര പ്രതികരണമാണ്. എ ആര്‍ മുരുകദോസ് സംവിധാനം ചെയ്ത ചിത്രത്തിലെ നായിക കമല്‍ ഹസന്റെ മകള്‍ ശ്രുതി ഹസനാണ്. സൂര്യ ഒരുപാട് ഹാര്‍ഡ് വര്‍ക്ക് ചെയ്ത അഭിനയിച്ച ചിത്രം ഒരു ബിഗ് ബജറ്റായിരുന്നു.

സിങ്കം

സൂര്യയെ സൂപ്പര്‍സ്റ്റാറാക്കിയ പത്ത് ചിത്രങ്ങള്‍

പൊലീസ് വേഷത്തില്‍ സൂര്യ ഒരിക്കല്‍കൂടെ തിളങ്ങിയ ചിത്രമാണ് സിങ്കം. തമിഴകത്തിന്റെ അതിര്‍ത്തി ഈ ചിത്രവും തകര്‍ത്തു.

സിങ്കം ടു

സൂര്യയെ സൂപ്പര്‍സ്റ്റാറാക്കിയ പത്ത് ചിത്രങ്ങള്‍

സിങ്കത്തിന്റെ ആദ്യഭാഗം കണ്ട പ്രേക്ഷകരുടെ ആവേശം മനസ്സിലാക്കി ഹരി ചിത്രത്തിന്റെ രണ്ടാം ഭാഗവും എടുത്തു. പൊതുവെ രണ്ടാം എടുത്താല്‍ പാളുന്ന തമിഴകത്ത് സിങ്കം രണ്ടാം ഭാഗത്തിനും കിട്ടിയത് മികച്ച അഭിപ്രായമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X