»   » തബു: നിരൂപകരുടെ ഇഷ്ടതാരം

തബു: നിരൂപകരുടെ ഇഷ്ടതാരം

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡില്‍ മികച്ച കുറേ കഥാപാത്രങ്ങള്‍ ചെയ്ത താരമാണ് തബു. ബോളിവുഡിന്റെ അതിരുകള്‍ കടന്ന് തമിഴിലും മലയാളത്തിലും, മറാത്തി, ബംഗാളി ഭാഷാചിത്രങ്ങളിലും തബു മികച്ച വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള തബു ഏറ്റവും കൂടുതല്‍ തവണ മികച്ച നടിയ്ക്കുള്ള ഫിലിം ഫേര്‍ ക്രിട്ടിക്ക് അവാര്‍ഡുകള്‍ നേടിയിട്ടുള്ള താരം കൂടിയാണ്.

വമ്പന്‍ ബജറ്റില്‍ വരുന്ന മസാല ചിത്രങ്ങളുടെ ഭാഗമാകാന്‍ ശ്രമിക്കുന്നതിനേക്കാള്‍ കൂടുതല്‍ മികച്ച ചെറു ബഡ്ജറ്റ് ചിത്രങ്ങളുടെ ഭാഗമാകാനാണ് തബു ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് കരിയറില്‍ മികച്ച കഥാപാത്രങ്ങളുടെ എണ്ണം കൂട്ടാന്‍ ഈ താരത്തിന് കഴിഞ്ഞതും. നാല്‍പ്പത്തിരണ്ടാം പിറന്നാള്‍ ആഘോഷിക്കുന്ന തബുവിനെക്കുറിച്ച് കൂടുതല്‍.

തബു: നിരൂപകരുടെ ഇഷ്ടതാരം

തബസം ഹഷ്മിയെന്നാണ് തബുവിന്റെ യഥാര്‍ത്ഥ പേര്. 1971 നവംബര്‍ നാലിന് ഹൈദരാബാദിലാണ് തബു ജനിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം 1983ല്‍ തബുവിന്റെ കുടുംബം മുംബൈയില്‍ എത്തി.

തബു: നിരൂപകരുടെ ഇഷ്ടതാരം

തബുവിന്റെ മൂത്ത സഹോദരി ഫറാ നാസ് അഭിനേത്രിയാണ്. പ്രശസ്ത താരം ശബാനാ ആസ്മി തബുവിന്റെ ആന്റിയാണ്.

തബു: നിരൂപകരുടെ ഇഷ്ടതാരം

വെങ്കിടേഷ് നായകനായ കൂലി നമ്പര്‍ വണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് തബു ചലച്ചിത്രലോകത്തെത്തിയത്. ബോളിവുഡിലെ അരങ്ങേറ്റ ചിത്രം വിജയപഥ് ആയിരുന്നു. ഇതില്‍ അജയ് ദേവ്ഗണ്‍ ആയിരുന്നു നായകന്‍. ആദ്യ ചിത്രത്തിന് തന്നെ മികച്ച പുതുമുഖത്തിനുള്ള ഫിലിംഫേര്‍ പുരസ്‌കാരം തബുവിനെ തേടിയെത്തി.

തബു: നിരൂപകരുടെ ഇഷ്ടതാരം

1996ല്‍ പുറത്തിറങ്ങിയ മാചിസ് എന്ന ചിത്രത്തിലുടെയാണ് തബു തന്റെ കഴിവു തെളിയിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിനാണ് തബുവിന് ആദ്യ ദേശീയ പുരസ്‌കാരം ലഭിച്ചത്. ചന്ദ്രചൂര്‍ സിങ്, ഓംപുരി, ജിമ്മി ഷെര്‍ഗില്‍ എന്നിവരായിരുന്നു ചിത്രത്തില്‍ തബുവിനെക്കൂടാതെ അഭിനയിച്ച പ്രമുഖ താരങ്ങള്‍.

തബു: നിരൂപകരുടെ ഇഷ്ടതാരം

തബുവിന്റെ മറ്റൊരു മികച്ച കഥാപാത്രമായിരുന്നു ചാന്ദ്‌നി ബാര്‍ എന്ന ചിത്രത്തിലെ ബലാല്‍സംഗം ചെയ്യപ്പെട്ട യുവതിയുടെ വേഷം. ഈ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി പല ഡാന്‍സുബാറുകളും സന്ദര്‍ശിയ്ക്കുകയും അവിടുത്തെ നര്‍ത്തകിമാരുടെ രീതികള്‍ തബു മനസിലാക്കുകയും ചെയ്തിരുന്നു.

തബു: നിരൂപകരുടെ ഇഷ്ടതാരം

തന്നേക്കാള്‍ മുപ്പതു വയസു കൂടുതലുള്ള പുരുഷനെ പ്രണയിക്കുന്ന സ്ത്രീയായി തബു അഭിനയിച്ച ചിത്രമായിരുന്നു ചീനി കം. അമിതാഭ് ബച്ചനായിരുന്നു ഈ ചിത്രത്തില്‍ തബുവിന്റെ നായകന്‍.

തബു: നിരൂപകരുടെ ഇഷ്ടതാരം

പ്രശസ്ത സംവിധായിക മീര നായര്‍ ഒരക്കിയ ദി നേംസേക് എന്ന ഹോളിവുഡ് ചിത്രത്തില്‍ മികച്ചൊരു കഥാപാത്രത്തെ തബു അവതരിപ്പിച്ചിട്ടുണ്ട്.

തബു: നിരൂപകരുടെ ഇഷ്ടതാരം

2012ല്‍ ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ലൈഫ് ഓഫ് പൈ എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെ തബു അന്താരാഷ്ട്ര തലത്തിലും ശ്രദ്ധിക്കപ്പെട്ടു. ആന്‍ഗ് ലീ പറഞ്ഞത് തബുവിനല്ലാതെ മറ്റൊരു താരത്തിനും ഈ വേഷം നല്‍കാന്‍ തനിയ്ക്ക് തോന്നിയില്ലെന്നാണ്.

തബു: നിരൂപകരുടെ ഇഷ്ടതാരം

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായ കാലാപാനിയെന്ന ചിത്രത്തിലൂടെയാണ് തബു മലയാളത്തിലെത്തിയത്. സ്വാതന്ത്ര്യലബ്ധിയ്ക്കുമുമ്പുള്ള കഥ പറഞ്ഞ ചിത്രത്തില്‍ കാമുകനെ കാത്തിരിക്കുന്ന യുവതിയായി അഭിനയിച്ച തബു മലയാളികളുടെ മനസിലും ഇടം നേടി. പിന്നീട് സുരേഷ് ഗോപിയ്‌ക്കൊപ്പം കവര്‍ സ്റ്റോറിയെന്ന ചിത്രത്തിലും, പൃഥ്വിരാജിനൊപ്പം ഉറുമിയിലും അഭിനയിച്ചു.

തബു: നിരൂപകരുടെ ഇഷ്ടതാരം

കാതല്‍ ദേശം, ഇരുവര്‍, തായിന്‍ മണികൊടി, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, രാക്കിളിപ്പാട് തുടങ്ങിയ ചിത്രങ്ങളിലെല്ലാം തബു മികച്ച വേഷങ്ങള്‍ ചെയ്തു.

തബു: നിരൂപകരുടെ ഇഷ്ടതാരം


സല്‍മാന്‍ ഖാനൊപ്പം തബു അഭിനയിക്കുന്ന ചിത്രമാണ് മെന്റല്‍. തബുവിനൊപ്പം അഭിനയിക്കുന്നതില്‍ താന്‍ ആകെ എക്‌സൈറ്റഡാണെന്ന് ചിത്രം പ്രഖ്യാപിക്കപ്പെട്ട സമയത്ത് സല്‍മാന്‍ ഖാന്‍ പറഞ്ഞിരുന്നു.

തബു: നിരൂപകരുടെ ഇഷ്ടതാരം

മികച്ച അഭിനേത്രിയായ തബുവിനെ രാജ്യം പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. എന്നും മികച്ച ചിത്രങ്ങളുടെ ഭാഗമാകാനാണ് തബു ശ്രമിച്ചിട്ടുള്ളത്. ക്രിട്ടിക്‌സ് ഫേവറേറ്റ് ആക്ടര്‍ എന്നാണ് തബുവിനെ ചലച്ചിത്രലോകം വിശേഷിപ്പിക്കുന്നത്.

തബു: നിരൂപകരുടെ ഇഷ്ടതാരം


അഭിനയത്തിന് പുറമേ സംഗീതത്തിലും കഴിവുള്ള തബു അടുത്തിടെ തന്റെ ശബ്ദമാതൃക പ്രശസ്ത സംഗീതസംവിധായകന്‍ എആര്‍ റഹ്മാന് അയച്ചുകൊടുത്തതായി വാര്‍ത്തകള്‍ വന്നിരുന്നു.

English summary
Despite being snubbed repeatedly in the best actress category, Tabu won two National awards and received a Padma Shri

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam