ഭാര്യയുടെയും മക്കളുടെയും പ്രൈവസി നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല; കുടുംബത്തെ കുറിച്ച് നടന്‍ ടൊവിനോ തോമസ്ഭാ

മിന്നല്‍ മുരളി എന്ന സിനിമയിലൂടെ വീണ്ടും പ്രേക്ഷകരെ ഞെട്ടിക്കുകയാണ് ടൊവിനോ തോമസ്. ഇതുവരെ കണ്ട സിനിമകളില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന കഥയും കഥാപാത്രവുമൊക്കെ ആയിട്ടാണ് ടൊവിനോ വീണ്ടുമെത്തുന്നത്. സിനിമയ്‌ക്കൊപ്പം തന്റെ കുടുംബത്തിന് വേണ്ടി ഏറെ സമയം കണ്ടെത്തുന്ന നടന്‍ കൂടിയാണ് ടൊവിനോ തോമസ്. ഭാര്യ ലിഡിയയുടെയും മക്കളായ ഇസയുടെയും തഹാന്റെയുമൊക്കെ കൂടെയുള്ള ചിത്രങ്ങള്‍ അദ്ദേഹം പങ്കുവെക്കുന്നത് പതിവാണ്.

എന്നാല്‍ അവരുടെ പ്രൈവസി നഷ്ടപ്പെടുത്താന്‍ താന്‍ ഒരിക്കലും ശ്രമിക്കാറില്ലെന്നാണ് ടൊവിനോ പറയുന്നത്. കുടുംബത്തോട് അത്രത്തോളം അടുപ്പം നിലനിര്‍ത്തുന്നത് കൊണ്ടാണ് മക്കളെയും ഭാര്യയെയും കൂട്ടി ലൊക്കേഷനുകളിലേക്ക് പോവുന്നതെന്നാണ് കന്യക മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെ ടൊവിനോ വ്യക്തമാക്കുന്നത്. വിശദമായി വായിക്കാം...

കുടുംബത്തിൻ്റെ പിന്തുണയെ കുറിച്ച് ടൊവിനോ തോമസ്

കുടുംബത്തിന്റെ സപ്പോര്‍ട്ട് കൂടിയാണ് സിനിമയ്ക്ക് വേണ്ടി കൂടുതല്‍ സമയം ചെലവിടുന്നത്. എന്റെ കരിയര്‍ മനസിലാക്കി അതിന് വേണ്ടി അഡ്ജസ്റ്റ് ചെയ്യുന്നവരാണ് ഭാര്യയും മക്കളും. ഒരു ലൊക്കേഷനില്‍ നിന്ന് അടുത്ത ലൊക്കേഷനിലേക്ക് അവരെന്റെ കൂടെ യാത്ര ചെയ്യുന്നുണ്ട്. എന്റെ ജോലിയും നടക്കും, അവര്‍ക്ക് പുതിയ സ്ഥലങ്ങളും കാണാം. ഷൂട്ടിങ്ങ് ഇല്ലാത്ത സമയങ്ങളില്‍ ഒരുമിച്ച് പുറത്ത് പോയി ഭക്ഷണം കഴിക്കുകയോ കറങ്ങുകയോ ഒക്കെ ചെയ്യാമല്ലോ. എല്ലാ ദിവസവും കാണാനും അരമണിക്കൂറാണെങ്കില്‍ അത്രയും സമയം ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം ഇരിക്കാനും കഴിയുന്നത് ഒരുപാട് സന്തോഷം തരുന്ന കാര്യമാണ്.

ലൊക്കേഷനുകളിലേക്ക് ഭാര്യയും മക്കളും വരാനുള്ള കാരണം

കുടുംബവുമായി വളരെ അറ്റാച്ച്ഡ് ആയിട്ടുള്ള ആളാണ് ഞാന്‍. മക്കളെ ഒരു ദിവസം പോലും പിരിഞ്ഞിരിക്കാന്‍ കഴിയാത്തത് കൊണ്ടാണ് ലൊക്കേഷനില്‍ എനിക്കൊപ്പം അവരെയും കൊണ്ട് പോകുന്നത്. മക്കള്‍ സ്വന്തം നിലയില്‍ ജീവിതം കണ്ടെത്തണമെന്ന് ആഗ്രഹിക്കുന്ന അച്ഛനാണ് ഞാന്‍. എന്റെ അപ്പന്‍ അങ്ങനെയാണ് ഞങ്ങളെ വളര്‍ത്തിയത്. അപ്പന്റെ അഡ്രസിലല്ല ഞാന്‍ സിനിമയില്‍ വന്നത്. എന്റെ മക്കളും അങ്ങനെയാവണം ജീവിതം തിരഞ്ഞെടുക്കേണ്ടത്. അതിനുള്ള സ്വതന്ത്ര്യം കൊടുത്തേ ഞാനവരെ വളര്‍ത്തുകയുള്ളു.

ഭാര്യയുടെയും മക്കളുടെയും പ്രൈവസി നഷ്ടപ്പെടുത്തില്ല

എന്റെ സെലിബ്രിറ്റി സ്റ്റാറ്റസ് കൊണ്ട് ഭാര്യയുടെയും മക്കളുടെയും പ്രൈവസി നഷ്ടപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഫാമിലി ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതിന് മുന്‍പ് ഞാന്‍ അവരോട് അനുവാദം ചോദിക്കാറുണ്ട്. എന്നെ കൊണ്ട് മക്കള്‍ക്ക് ഗുണമല്ലാതെ ദോഷം ഉണ്ടാവാന്‍ പാടില്ല. മക്കളുടെ വളര്‍ച്ചയില്‍ സപ്പോര്‍ട്ട് ചെയ്യും. അവര്‍ക്ക് സിനിമയിലേക്ക് വരാനാണ് ആഗ്രഹമെങ്കില്‍ അതിന് തടയില്ല. എന്റെ പേര് ഉപയോഗിച്ച് കരിയര്‍ കണ്ടെത്താന്‍ സമ്മതിക്കില്ല. സ്വന്തം കഴിവ് ഉപയോഗിച്ചാണ് അവര്‍ ഓരോ നേട്ടങ്ങളും കൈവരിക്കേണ്ടത്.

Recommended Video

Minnal Murali Premiere Show At Mumbai | Tovino Thomas | Basil Joseph | FilmiBeat Malayalam
സിനിമകളുമായിട്ടുള്ള അറ്റാച്ച്മെൻ്റിനെ കുറിച്ച് ടൊവിനോ

അതേ സമയം ഞാന്‍ അഭിനയിക്കുന്ന സിനിമകളും അതിന്റെ അണിയറ പ്രവര്‍ത്തകരുമായി ഇമോഷണലി അറ്റാച്ച്ഡാകുന്ന ആളാണ് താനെന്നാണ് ടൊവിനോ പറയുന്നത്. ഒരു കഥാപാത്രത്തെ അഭിനയിച്ച് ഫലിപ്പിക്കുന്നത് അയാളുടെ ജീവിതം ജീവിച്ച് കൊണ്ടാണല്ലോ. അഭിനയിക്കുന്ന സമയത്ത് കഥാപാത്രങ്ങളുടെ ചിന്തകളാണ് നടന്‍ കടമെടുക്കുന്നത്. പ്രേക്ഷകര്‍ ഒരു കഥാപാത്രത്തെ കാണുന്നത് പോലെ യല്ല അഭിനേതാവ് കാണുന്നത്. അഭിനയിക്കുമ്പോള്‍ കഥാപാത്രത്തിന്റെ മാനസികാവസ്ഥകള്‍ ഉള്‍കൊള്ളേണ്ടി വരുമെന്നും ടൊവിനോ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X