ഒരൊറ്റ മകനെയുള്ളു; അവന് 24 വയസായി, മകന്റെ ഭാവി പരിപാടികള്‍ ഇതൊക്കെയാണെന്ന് നടി സീമ ജി നായര്‍

കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമയില്‍ ശ്രദ്ധേയമായൊരു വേഷം കൈകാര്യം ചെയ്തിരിക്കുകയാണ് നടി സീമ ജി നായര്‍. അഭിനയത്തിന് പുറമേ സാമൂഹ്യ പ്രവര്‍ത്തനത്തിലും സജീവമായി പ്രവര്‍ത്തിക്കുന്ന സീമയുടെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളും അടുത്തിടെ പ്രചരിച്ചു. എന്നാല്‍ തനിക്കൊരു മകന്‍ മാത്രമേ ഉള്ളുവെന്നും അവന്റെ കല്യാണം ഇനിയും ആയിട്ടില്ലെന്നും വ്യക്തമാക്കിയാണ് നടി പിന്നീട് വന്നത്. ഇപ്പോഴിതാ തന്റെ സിനിമാ, സീരിയല്‍ മറ്റ് വിശേഷങ്ങളൊക്കെ മഹിളരത്‌നത്തിന് നല്‍കിയ അഭിമുഖത്തിലൂടെ സീമ വെളിപ്പെടുത്തുകയാണ്.

'സിനിമയെക്കാള്‍ കൂടുതല്‍ അംഗീകാരം സീരിയലിനുണ്ടോ എന്ന് ചോദിച്ചാല്‍ തന്റെ ആകെയുള്ള ജീവിതം അഭിനയമാണെന്നാണ് സീമ ജി നായര്‍ പറയുന്നത്. നാടകമായാലും ടെലിഫിലിമായാലും സീരിയലോ സിനിമയോ ആണെങ്കിലും കൊള്ളാം. നെഗറ്റീവ് മാത്രം കാണിച്ച് കൊണ്ടിരിക്കാന്‍ ഒരു പ്രോജക്ടിന് പറ്റുമോ. പറ്റില്ല, നെഗറ്റീവ് ഉണ്ടെങ്കില്‍ പോസിറ്റീവുമുണ്ട്. നന്മയുണ്ടെങ്കില്‍ തിന്മയും ഉണ്ടെന്നും സീമ പറയുന്നു.

 seema

സിനിമാ മേഖലയില്‍ നിന്നും രണ്ടോ മൂന്നോ പേരുടെ സപ്പോര്‍ട്ട് മാത്രമേ എനിക്ക് കിട്ടിയിട്ടുള്ളു. ടെലിവിഷന്‍ മേഖല എന്ന് പറഞ്ഞാല്‍ ആരും അത്ര വലിയ പണക്കാര്‍ അല്ലല്ലോ. അവനവനില്‍ നിന്ന് കിട്ടുന്നത് കൊണ്ടല്ലേ കഴിയുന്നത്. അപ്പോള്‍ അതുകൊണ്ട് കുറച്ച് ആത്മയിലെ ആര്‍ട്ടിസ്റ്റുകള്‍ സഹായിച്ചിട്ടുണ്ട്. മാക്‌സിമം എല്ലാ കാര്യങ്ങളും ഞാന്‍ നടത്തിയെടുക്കാന്‍ ശ്രമിക്കാറുണ്ടെന്നാണ് സീമ പറയുന്നത്. നമ്മളെയോ നമ്മുടെ പ്രവര്‍ത്തനങ്ങളെയോ സ്‌നേഹിക്കുന്ന ഒരുപാട് പേരുണ്ട്.

പിന്നെ കഴിയുന്നതും ഞാന്‍ എന്റെ അക്കൗണ്ടിലേക്ക് പണം സ്വീകരിക്കാറില്ല. ആര്‍ക്കാണോ ആവശ്യം. അവരുടെ അക്കൗണ്ട് നമ്പറും അവരുടെ കാര്യങ്ങളും കൊടുത്തിട്ടാണ് പണം സ്വീകരിക്കാറുള്ളത്. അവര്‍ക്കായിട്ടാണ് അത് പോകുന്നത്. ഓരോന്നും ഓരോരുത്തരുടെ തലവരയാണ്. ചിലര്‍ക്ക് വേണ്ടി ഇറങ്ങി പുറപ്പെട്ടാല്‍ ഇനി എത്ര കാലം കഴിഞ്ഞാലും ഒരു കാര്യവും നടക്കില്ല. എന്നാല്‍ താന്‍ തളര്‍ന്ന് പോയ ഒത്തിരി അവസരങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും നടി സൂചിപ്പിച്ചു.

 seema

തളര്‍ന്ന് പോകുന്ന നിമിഷങ്ങളില്‍ എവിടുന്നെങ്കിലും ഒരു കരം, അത് ഈശ്വരന്റെ രൂപത്തില്‍ വരുന്ന ആരെങ്കിലും എന്നെ കൈപിടിച്ച് ഉയര്‍ത്തും. മുപ്പത്തിയഞ്ച് വര്‍ഷമായി ഞാന്‍ ചായവും തേച്ച് അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. പത്ത് നൂറ്റിയെഴുപത്തിയഞ്ച് സിനിമകള്‍ ചെയ്തു. പത്തയ്യായിരം സ്റ്റേജില്‍ അഭിനയിച്ചു. മുന്നൂറ് സീരിയല്‍ ചെയ്തു. സഹായം ആവശ്യമുള്ള ഒരുപാട് പേരിവിടെ ഉണ്ട്. അതുകൊണ്ട് പൂര്‍വ്വാധികം ശക്തിയോടെ മുന്നോട്ട് പോവുകയാണ് താനിപ്പോള്‍.

അടുത്തിടെ സീമയുടെ ഇളയമകന്‍ വിവാഹിതനായി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ മകന്‍ ആരോമലിനെ കുറിച്ച് നടി അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. 'എനിക്ക് ഒരൊറ്റ മകനേയുള്ളു. 24 വയസായി. ബിബിഎ കഴിഞ്ഞു. ഇപ്പോള്‍ പുറത്തേക്ക് പോകാന്‍ വേണ്ടി നില്‍ക്കുന്നു. പേര് ആരോമല്‍ എന്നാണ്. സ്വന്തത്തെക്കാള്‍ ഉപരി സ്വന്തം പോലെ ജീവിത്തുന്ന ഒരുപാട് പേരുണ്ട്. എന്റെ വീടുമായി ബന്ധപ്പെട്ടുള്ളവരുടെ കണക്കെടുക്കാന്‍ പോയാല്‍ ബുദ്ധിമുട്ടായി പോകുമെന്നാണ് സീമ പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X