»   » വിമലാരാമന്‍ ഭാഗ്യം തേടി ബോളിവുഡിലേക്ക്‌

വിമലാരാമന്‍ ഭാഗ്യം തേടി ബോളിവുഡിലേക്ക്‌

Posted By:
Subscribe to Filmibeat Malayalam
Vimala Raman
ഒരു സിനിമകൊണ്ട്‌ ജീവിതത്തിന്റെ ഗതിവേഗം മാറിപോയ ഭാഗ്യവാന്‍മാരും ഭാഗ്യവതികളും അഭിനയ മേഖലയില്‍ അധികമൊന്നുമില്ലെങ്കിലും ചിലരൊക്കെയുണ്ട്‌. ഒരു ഡസന്‍ ചിത്രങ്ങള്‍ പിന്നിട്ടിട്ടും ഹിറ്റുകള്‍ കിട്ടാതെ പോകുന്ന നിര്‍ഭാഗ്യവതിയെന്ന്‌ വിമലാരാമനെ പറഞ്ഞ്‌ മാറ്റിനിര്‍ത്താന്‍ വരട്ടെ.

മലയാളം, തമിഴ്‌, തെലുങ്ക്‌ ചിത്രങ്ങളിലായി വിമലാരാമന്‍ നടത്തുന്ന പരിശ്രമങ്ങള്‍ ഹിറ്റുകള്‍ തീര്‍ക്കുന്നില്ലെങ്കിലും സാന്നിദ്ധ്യമറിയിക്കുന്നുണ്ട്‌. മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്‌ എന്നിവരുടെയൊക്കെ നായികയായി എത്തിയെങ്കിലും, വലിയ ബഡ്‌ജറ്റ്‌ ചിത്രമായിരുന്നുവെങ്കിലും നസ്രാണിയും, കോളേജ്‌ കുമാരനും, റോമിയോയും ഒന്നും വിമലരാമന്‌ ശക്തമായ പിന്തുണയായില്ല.

ഭാഗ്യമന്വേഷിച്ചു തമിഴും തെലുങ്കും കറങ്ങിനോക്കി പരമാവധി ഗ്ലാമറസ്സായും ക്യാമറയ്‌ക്കു മുമ്പിലെത്തി. അഭിനയിക്കാനറിയുന്ന സുന്ദരിയും അംഗലാവണ്യമുള്ളവളുമായ താരത്തെ ജനങ്ങള്‍ നേരാം വണ്ണം ഏറ്റെടുത്തില്ല. പക്ഷേ അവസരങ്ങളായി ഭാഗ്യം വീണ്ടും വിമലയെ തേടിയെത്തിയിരിക്കുന്നു.

ബോളിവുഡില്‍ പഴയ ഹിറ്റ്‌ മേക്കര്‍ ഗോവിന്ദയുടെ നായികയായി അഫ്രാതഫ്രിയിലും, പുതുമുഖങ്ങള്‍ക്ക്‌ പ്രാധാന്യം നല്‌കുന്ന
ബോംബെ മിററിലും വിമല അഭിനയിക്കുന്നുണ്ട്‌. ബോളിവുഡില്‍ നിന്നും ഏറെകുറേ ഔട്ടായി കൊണ്ടിരിക്കുന്ന ഗോവിന്ദയെ ഭാഗ്യം കടാക്ഷിച്ചിട്ട്‌ നാളേറെയായി. പുതുമുഖങ്ങളുടെ ചിത്രം എന്തുകാട്ടും എന്നു കണ്ടറിയണം.

ക്ഷമയോടെ അവസരങ്ങളിലേക്ക്‌ നീളുന്ന വിമലരാമന്റെ കാത്തിരിപ്പ്‌ ലക്ഷ്യം കാണാതിരിക്കുമോ. തെന്നിന്ത്യയില്‍ വെന്നിക്കൊടി പാറിച്ച ചിലരൊക്കെ ബോളിവുഡില്‍ ഹിറ്റുണ്ടാക്കിയെങ്കിലും അവിടെ നിലനില്‌പ്‌ അസാദ്ധ്യമെന്ന്‌ കണ്ട്‌ മടങ്ങുമ്പോഴാണ്‌ വിമലാരാമന്‍ ഒരു പരീക്ഷണത്തനായി ബോളിവുഡിലേക്ക്‌ പറക്കുന്നത്‌.

ഇവിടുത്തെ പരാജയങ്ങള്‍ ബോളിവുഡില്‍ വിജയമാക്കാന്‍ സാധിച്ചാല്‍ വിമലരാമന്‌ അതില്‍പരം നേട്ടമെന്താണ്‌. എന്നും എക്കാലത്തും
കാര്യങ്ങള്‍ ഒരേ മട്ടിലാവില്ലല്ലോ. ബോളിവുഡും ഗോവിന്ദയും വിമലരാമന്‌ പുതിയ ചിറകുകള്‍ നല്‌കട്ടെ.

English summary
Vimala Raman is going to try her luck in Bollywood.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam