കാമുകന്‍ ഭര്‍ത്താവായി എന്നൊരു മാറ്റമേ ഉള്ളു; വിവാഹശേഷവും അര്‍ജുന്‍ തന്നെ നോക്കുന്നത് അങ്ങനെയാണെന്ന് ദുര്‍ഗ
നടി ദുര്‍ഗ കൃഷ്ണയും അര്‍ജുനും തമ്മിലുള്ള വിവാഹം കഴിഞ്ഞ വര്‍ഷം വലിയ ആഘോഷത്തോടെ നടത്തിയിരുന്നു. തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയത് മുതല്‍ ദുര്‍ഗയുടെ വിവാഹം എന്നാണെന്ന് അറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. വിവാഹശേഷം അഭിനയത്തില്‍ സജീവമായി തുടരുകയാണ് നടി. ഒപ്പം നിര്‍മാതാവിന്റെ റോളില്‍ അര്‍ജുനും സിനിമയിലുണ്ട്. വീട്ടുകാര്‍ ആദ്യം ചെറിയ തടസ്സങ്ങള്‍പറഞ്ഞെങ്കിലും പിന്നെ എല്ലാവരുടെയും സമ്മതത്തോട് കൂടിയാണ് വിവാഹം നടന്നതെന്നാണ് ദുര്‍ഗയിപ്പോള്‍ പറയുന്നത്. വിവാഹശേഷമുള്ള മാറ്റങ്ങളെ കുറിച്ച് നടി പറയുന്നതിങ്ങനെയാണ്...

സിനിമയിലും അല്ലാതെയും ഇതുവരെയുള്ള തന്റെ യാത്രയില്‍ കുടുംബത്തിന്റെ പിന്തുണ വളരെ വലുതാണ്. എന്നാല്‍ വിവാഹത്തിന് കുറച്ച് തടസ്സങ്ങള്‍ ഉണ്ടായിരുന്നതായിട്ടാണ് നടി പറയുന്നത്. എന്റെ വീട്ടുകാര്‍ കുച്ച് ഓര്‍ത്തഡോക്‌സാണ്. അതുകൊണ്ട് പ്രണയവിവാഹം എന്ന് കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന തസങ്ങളൊക്കെ ഇവിടെയും നേരിടേണ്ടി വന്നു. തുടക്കത്തിലെ അര്‍ജുനുമായിട്ടുള്ള ഇഷ്ടം വീട്ടില്‍ പറഞ്ഞിരുന്നു. പിന്നീട് എന്റെ ഇഷ്ടത്തിനൊപ്പം എല്ലാവരും നില്‍ക്കുകയായിരുന്നു എന്നാണ് മഹിളരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ ദുര്‍ഗ പറയുന്നത്.
ഒടുവില്‍ ശിവാഞ്ജലിമാരെ ഒരുമിച്ച് കിടത്തി; സീരിയലിലെ പ്രണയം കണ്ടിട്ട് നമുക്കും നാണം വരുന്നെന്ന് പ്രേക്ഷകരും

അര്‍ജുനുമായി നാല് വര്‍ഷത്തെ പ്രണയമായിരുന്നു. വിവാഹം കഴിഞ്ഞതിന് ശേഷം നിലവില്‍ കാമുകനില്‍ നിന്നും ഭര്‍ത്താവിലേക്ക് മാറി എന്നൊരു വ്യത്യാസമേ ഉള്ളു എന്നാണ് ദുര്‍ഗ പറയുന്നത്. പിറന്നാളിന് അര്‍ജുന്‍ സര്‍പ്രൈസ് ഒരുക്കുന്നതിനെ പറ്റിയും നടി സൂചിപ്പിച്ചു. അതൊക്കെ ഇപ്പോവും സുഖമുള്ള ഓര്‍മ്മകളാണ്. വിവാഹത്തിന് ശേഷവും അഭിനയവുമായി മുന്നോട്ട് പോകുന്നതിന്റെ അര്‍ജുന്റെ പൂര്‍ണ പിന്തുണയുണ്ട്. ദുര്‍ഗ അഭിനേത്രിയാണെങ്കില്‍ അര്‍ജുന്‍ നിര്‍മാതാവാണ്. രണ്ടാളുടെയും കരിയര്‍ സിനിമയാണ്. പുറമേ കാണുന്നത് പോലെയല്ല, വീട്ടില്‍ ഇപ്പോഴും കുട്ടിത്തം വിടാത്ത ആളാണ്. എന്നെ അതുപോലെ തന്നെയാണ് അര്‍ജുന്‍ നോക്കുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിക്കാന്‍ വരുന്നവരെ കുറിച്ചും നടി സൂചിപ്പിച്ചിരുന്നു. 'അത് ദുരുപയോഗം ചെയ്യുന്ന ഒരുപാട് പേരുണ്ട്. പലപ്പോഴും എനിക്ക് ഫീലാകുന്ന കാര്യങ്ങളില്‍ മാത്രമേ ഞാന്‍ പ്രതികരിക്കാറുള്ളു. ഇന്‍ബോക്‌സിലെ കമന്റ് ബോക്‌സില്‍ പല രീതിയില്‍ ഉള്ള കമന്റുകള്‍ വരാറുണ്ട്. അവയില്‍ പലതും താന്‍ ഒഴിവാക്കുകയാണ് പതിവെന്നും ദുര്‍ഗ പറയുന്നു.
Recommended Video

മോഹന്‍ലാലിന്റെ കട്ട ആരാധിക എന്ന പേരിലും ദുര്‍ഗ കൃഷ്ണ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ചെറുപ്പം മുതലേ അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടിട്ടാണ് ഇഷ്ടമായി തുടങ്ങിയതെന്നാണ് നടി പറയുന്നത്. ഏത് സിനിമയാണെന്ന് ഇപ്പോഴും ഓര്‍മ്മയില്ല. നിരവധി തവണ ലാലേട്ടനെ കാണാന്‍ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. താര സംഘടനയായ അമ്മയുടെ സ്‌റ്റേജ് ഷോ റിഹേഴ്‌സലിന് ഇടയിലായിരുന്നു ആദ്യമായി അദ്ദേഹത്തെ കാണുന്നത്. ആകെ സ്റ്റിക്കായി പോയ അവസ്ഥയായിരുന്നു. ഡാന്‍സിന് ഇടയില്‍ സ്‌കിറ്റിനായി എന്നെയും വിളിച്ചിരുന്നു. ആള് മാറി ക്ഷണിച്ചത് ആണെങ്കിലും എന്നെയും കൂടി കൂട്ടാമെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. ആ സ്‌കിറ്റിലെ നായകന്‍ ലാലേട്ടനാണെന്ന് പിന്നീടാണ് അറിഞ്ഞത്. പിന്നീട് ഞാന്‍ മോഹന്‍ലാല്‍ ആണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയപ്പോഴെക്കും ഞാന്‍ വളരെ ഇമോഷണലായി. ഈ സംഭവം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ റാം എന്ന സിനിമയിലേക്ക് ക്ഷണിക്കുന്നതെന്നും ദുര്‍ഗ പറയുന്നു.


Click it and Unblock the Notifications











