കലാഭവന്‍ മണിയ്ക്ക് കൊടുത്ത പോലൊരു റോള്‍ തരാമോ? തന്നെ അതിശയിപ്പിച്ച ഇന്ദ്രന്‍സിനെ കുറിച്ച് സംവിധായകന്‍ വിനയന്‍

ഹാസ്യ കഥാപാത്രത്തില്‍ നിന്നും സീരിയസ് റോളുകളിലേക്ക് വന്നതോടെയാണ് ഇന്ദ്രന്‍സിനുള്ളിലെ നടനെ എല്ലാവരും തിരിച്ചറിയുന്നത്. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം വരെ നേടി മലയാളക്കരയിലെ മുന്‍നിര താരമായി ഇന്ദ്രന്‍സ് മാറി. ഇപ്പോഴിതാ വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊന്‍പതാം നൂറ്റാണ്ട് എന്ന ബ്രഹ്മാണ്ഡ സിനിമയിലും ഇന്ദ്രന്‍സ് അഭിനയിക്കുകയാണ്. കേളു എന്ന കഥാപാത്രത്തിലെ എല്ലാവരെയും ഞെട്ടിക്കുന്ന പ്രകടനമാണ് നടന്‍ സിനിമയില്‍ കാഴ്ച വെച്ചിരിക്കുന്നതെന്ന് പറയുകയാണ് സംവിധായകന്‍. വിനയന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

ഇന്ദ്രൻസിനെ കുറിച്ച് വിനയൻ

'എന്നെ അതിശയിപ്പിച്ച ഇന്ദ്രന്‍സ്.. പത്തൊന്‍പതാം നൂറ്റാണ്ടിലെ അധസ്ഥിതനായ കേളു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഇന്ദ്രന്‍സ് അക്ഷരാര്‍ത്ഥത്തില്‍ എന്നെ ഞെട്ടിച്ചു എന്നു പറഞ്ഞാല്‍ അതിശയോക്തി ആകില്ല. മലയാള സിനിമയിലെ മിടുക്കനായ കോസ്റ്റ്യൂം ഡിസൈനറായിരുന്ന ഒരു ചെറുപ്പക്കാരന്‍ വര്‍ഷങ്ങള്‍ക്കു ശേഷം അന്താരാഷ്ട്ര വേദികളില്‍ നമ്മുടെ യശ്ലസ്സുയര്‍ത്തി ആദരവു നേടുന്ന അതുല്യ നടനായി മാറുന്ന കാഴ്ച അഭിമാനത്തോടെ നാം കണ്ടു നിന്നു. കഴിഞ്ഞ മുപ്പത്തഞ്ചു വര്‍ഷമായി സംശുദ്ധനായ ഈ കലാകാരനെ എനിക്കറിയാം.

റോൾ ചോദിച്ച ഇന്ദ്രൻസിൻ്റെ മുഖം ഇപ്പോഴും ഓർക്കുന്നു

എന്റെ ആദ്യകാല ചിത്രമായ കല്യാണ സൗഗന്ധികത്തില്‍ ആരെയും ചിരിപ്പിക്കുന്ന കോമഡി വേഷമായിരുന്നു ഇന്ദ്രന്‍സ് ചെയ്തത്. അതിനു ശേഷം വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയില്‍ കലാഭവന്‍ മണി ചെയ്ത രാമു എന്ന കഥാപാത്രത്തിന്റെ സുഹൃത്തായ ഉണ്ണി ബാലനെ ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നതു കണ്ടപ്പോള്‍ വളരെ വ്യത്യസ്ഥമായ, സീരിയസ്സായ കഥാപാത്രങ്ങള്‍ ഇന്ദ്രനു ചെയ്യാന്‍ കഴിയുമെന്നു ഞാന്‍ പറഞ്ഞിരുന്നു. എങ്കില്‍ കോമഡി മാത്രം ചെയ്യുന്ന മണിക്കു കൊടുത്ത പോലെ നല്ല കഥാപാത്രം എനിക്കു വേണ്ടി സാര്‍ ഉണ്ടാക്കുമോ എന്നെന്നോടു ചോദിച്ച ഇന്ദ്രന്റെ മുഖത്തു തെളിഞ്ഞ അഭിനയത്തോടുള്ള അഭിനിവേശം ഞാനിപ്പഴും ഓര്‍ക്കുന്നു.

ഇന്ദ്രന്‍സ് ആ സ്വപ്നം സാക്ഷാത്കരിച്ചു

എന്റെ കൂടെ അല്ലങ്കിലും ഇന്ദ്രന്‍സ് ആ സ്വപ്നം സാക്ഷാത്കരിച്ചു. അഭിനയകലയുടെ നിറുകയില്‍ എത്തി. രാക്ഷസ രാജാവിലെ കൊച്ചു കുട്ടനും, ഊമപ്പെണ്ണിലെ മാധവനും മീരയുടെ ദുഖത്തിലെ ചന്ദ്രനും അത്ഭുതദ്വീപിലെ നേവി ഓഫീസറും ഒക്കെ ആയി എന്റെ പത്തു പതിന്നാലു സിനിമകളില്‍ അഭിനയിച്ച ഇന്ദ്രന്‍സുമായി ഒരു ഇടവേളക്കു ശേഷമാണ് പത്തൊന്‍പതാം നൂറ്റാണ്ടില്‍ സഹകരിക്കാന്‍ സാധിച്ചത്.

ജീവിതഗന്ധിയായ കഥയും കഥാപാത്രങ്ങളുമാണ്

ജാതി വിവേചനത്തിന്റെ ആ പഴയ നാളുകളില്‍ പുഴുക്കളെ പോലെ കഴിഞ്ഞിരുന്ന അധസ്ഥിരില്‍ ഒരാളായി ഇന്ദ്രന്‍സ് ജീവിക്കുന്നതു കണ്ടപ്പോള്‍ ഷൂട്ടിംങ്ങ് ആണന്നുള്ള കാര്യം പോലും മറന്ന് ചുറ്റും നിന്ന ചലച്ചിത്ര പ്രവര്‍ത്തകരുടെ കണ്ണു നിറഞ്ഞു. വലിയ ക്യാന്‍വാസില്‍ ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന ഈ ചരിത്ര സിനിമയില്‍ മണ്ണിന്റെ മണമുള്ള ജീവിതഗന്ധിയായ കഥയും കഥാപാത്രങ്ങളുമാണ് ഉള്ളത്. അക്കാര്യത്തില്‍ ഒട്ടും കോംപ്രമൈസ് ചെയ്തിട്ടില്ല ഞങ്ങള്‍. ഇന്ദ്രന്‍സിനെ പോലുള്ള അഭിനേതാക്കള്‍ ആ ഉദ്യമത്തിനെ ഏറെ സഹായിച്ചു. എന്നുമാണ് സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച കുറിപ്പിലൂടെ വിനയന്‍ പറയുന്നത്.

ഇന്ദ്രന്‍സിന് എല്ലാ ആശംസകളും


ഇന്ദ്രന്‍സിന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു അവിസ്മരണീയ കഥാപാത്രമായി മാറട്ടെ 'പത്തൊന്‍പതാം നൂറ്റാണ്ടി'ലേത് എന്ന് ഹൃദയപൂര്‍വ്വം പ്രാര്‍ത്ഥിക്കുന്നു. എന്റെ ആദ്യ സീരിയല്‍ 'അമ്പലക്കര യൂ. പി. സ്‌കൂളില്‍ ' പ്യൂണ്‍ പരിപൂര്‍ണന്‍ എന്ന മുഴുനീള കഥാപാത്രമായി ഞാന്‍ വേഷം നല്‍കി അഭിനയിക്കുമ്പോള്‍ അദ്ദേഹം പ്രഗത്ഭനായ കോസ്റ്റ്യൂമര്‍ ആയിരുന്നു. ഇന്ന് അദ്ദേഹം മികച്ച നടനായി യശസ്സുയര്‍ത്തുമ്പോള്‍ അഭിമാനം തോന്നുന്നവരില്‍ ഈ ഞാനും ഒരാള്‍. ഇന്ദ്രന്‍സിന് എല്ലാ ആശംസകളും.. ഒപ്പം വിനയേട്ടനും സിനിമക്കും എല്ലാ വിജയാശംസകളും..

Recommended Video

സിജു വില്‍സണ്‍ എന്ന നടനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ വിനയന്‍
ഇന്ദ്രൻസിനെ പോലെയാണ് മകന്‍ മഹേന്ദ്രനും

ആ വിനയം എളിമ നിഷ്‌ക്കളങ്കത ഇവയാണ് ഇന്ദ്രന്‍സിനെ ഇവിടം വരെ എത്തിച്ചത്.. കുറച്ച് പടങ്ങളില്‍ അദ്ദേഹത്തോടൊപ്പം ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിക്കാന്‍ പറ്റി. ഞങ്ങളോടെപ്പം ഭഷണം കഴിച്ച് വെറും ബഞ്ചില്‍ ഇരുന്ന് കുശലാനോഷണങ്ങള്‍ പറയുമ്പോഴും മുഖത്ത് നിഷ്‌കളങ്കത തൂകുന്ന ചിരി എപ്പഴും ഉണ്ടാകും. അദേഹത്തിന്റെ മകന്‍ മഹേന്ദ്രനും അതുപോലെ തന്നെ വിനയം നിറഞ്ഞ ചെറുപ്പക്കാരനാണ്. തുടങ്ങി താരത്തെ കുറിച്ചുള്ള അനേകം കമന്റുകളാണ്

Read more about: vinayan വിനയന്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X