രണ്ടാമത് വിവാഹം കഴിക്കാന്‍ പറഞ്ഞത് അമ്മ; ഉർവശിയുമായുള്ള ആദ്യ ബന്ധം തകര്‍ന്ന് നിന്നതിനെ കുറിച്ച് മനോജ് കെ ജയൻ
സിനിമാ നടനും ഇടയ്ക്ക് ഗായകനുമൊക്കെയായി മാറിയ മനോജ് കെ ജയന്റെ വിശേഷങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. വേറിട്ട കഥാപാത്രങ്ങളിലൂടെ എന്നും മലയാളികളെ വിസ്മയിപ്പിച്ച താരം ഭാര്യ ആശയുടെയും മക്കളുടെയും കൂടെ സന്തോഷത്തോടെ കഴിയുകയാണ്. എല്ലാ കാലത്തും മനോജ് കെ ജയനും ഉര്‍വശിയും തമ്മിലുണ്ടായിരുന്ന ദാമ്പത്യ ജീവിതത്തെ കുറിച്ച് ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. ഇപ്പോഴിതാ കാന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സ്വന്തം അമ്മയെ കുറിച്ചും രണ്ടാമതും വിവാഹം കഴിക്കാനുള്ള കാരണത്തെ കുറിച്ചും മനോജ് കെ ജയന്‍ വ്യക്തമാക്കു കയാണ്.

''സാധാരണ ടീച്ചറമ്മമാരെ പോലെയായിരുന്നു അമ്മയും. എല്ലാവരെയും പോലെ തമാശ ഒന്നും പറയുന്ന സ്വാഭവമല്ല. ലേശം കര്‍ക്കശക്കാരി കൂടി ആയിരുന്നു. അച്ഛന്‍ സ്ഥലത്ത് ഇല്ലായിരുന്നു. അതുകൊണ്ട് ഒരു ഭാര്യ-ഭര്‍ത്താവ് ബന്ധം എന്നും കിട്ടിയിരുന്നില്ല. ദാമ്പത്യ ജീവിതത്തില്‍ അതിന്റെ പ്രധാന്യം എത്രത്തോളമെന്ന് ഇപ്പോഴെനിക്ക് മനസിലാവും. അച്ഛന് എപ്പോഴും യാത്രകളായിരുന്നു. ഉള്ള് നിറയെ സ്‌നേഹമുള്ള അമ്മയായിരുന്നു. രണ്ട് ആണ്‍മക്കളെയും വളര്‍ത്തിയത് അമ്മയാണ്. ഞങ്ങള്‍ രണ്ട് പേരും നല്ല കുരുത്തക്കേട് ആയിരുന്നു. എന്തെങ്കിലും വികൃതി കാണിച്ചാല്‍ അമ്മ നന്നായി തല്ലും. എങ്കിലും ഭയങ്കര സ്‌നേഹമായിരുന്നു. ഇന്നും അതൊക്കെ എല്ലാ ദിവസവും ഓര്‍മ്മിക്കാറുണ്ട്.

അമ്മ ടീച്ചറായിരുന്നതു കൊണ്ട് പഠിക്കണം എന്ന് എപ്പോഴും പറയും. അത് അഭിമാനത്തിന്റെ പ്രശ്‌നം കൂടി ആയിരുന്നു. പക്ഷെ പഠനത്തിന്റെ കാര്യത്തില്‍ ഞാന്‍ പിന്നോട്ടായിരുന്നു. മറ്റ് കലാപരമായ കഴിവുണ്ടായിരുന്നെങ്കിലും പഠിക്കാന്‍ മാത്രം പിന്നോട്ടാണ്. അങ്ങനെ ഒരു വര്‍ഷത്തെ ഓണപ്പരീക്ഷയില്‍ ഞാന്‍ നല്ലരീതിയില്‍ പൊട്ടി. ഒന്നോ രണ്ടോ വിഷയത്തില്‍ മാത്രം ജയിച്ചു എന്ന് പറയാം. അതിനും മാര്‍ക്ക് വളരെ കുറവാണ്. ഇത്തവണ അമ്മ എന്നെ അടിച്ച് ശരിയാക്കുമെന്ന് തന്നെ വിചാരിച്ചു. എങ്ങനെ അമ്മയെ കൊണ്ട് പ്രോഗ്രസ് കാര്‍ഡില്‍ ഒപ്പു വെപ്പിക്കുമെന്നുള്ള ആശയ കുഴപ്പം ഉണ്ടായിരുന്നു. അവസാനം ഞാന്‍ തന്നെ അമ്മയുടെ ഒപ്പ് നോക്കി പഠിച്ചു. അത് നോക്കി ഒപ്പിട്ട് അന്തസായി കൊണ്ടു പോയി കൊടുത്തു.

എന്തോ തെറ്റ് ചെയ്‌തെന്ന കുറ്റബോധം നമുക്ക് ഉണ്ടല്ലോ. എന്റെ പരുങ്ങല്‍ കണ്ടപ്പോള്‍ ടീച്ചര്‍ അത് കയ്യോടെ പിടിച്ചു. അമ്മയെ കൂട്ടി കൊണ്ട് വരാനാണ് അവര്‍ പറഞ്ഞത്. ആ അവസ്ഥ ഓര്‍ക്കാന്‍ പറ്റില്ല. അതുപോലൊരു നിമിഷമായിരുന്നു എന്നാണ് മനോജ് കെ ജയന്‍ പറയുന്നത്. അമ്മയോട് കാര്യം പറഞ്ഞില്ലെങ്കിലും ടീച്ചേഴ്‌സ് വിളിക്കുന്നുണ്ട് വരാന്‍ പറഞ്ഞു. അങ്ങനെ അമ്മ വന്നു. ഹെഡ്മിസിസിന്റെ റൂമിലെത്തി. പിന്നെ നേരെ അസംബ്ലിയില്‍ വച്ച് ഞാന്‍ ചെയ്ത കാര്യം പറഞ്ഞു. ഒരു പണിഷ്മെന്റ് പോലെ എന്നെ ഇന്‍സള്‍ട്ട് ചെയ്തു. അന്ന് അമ്മ കരഞ്ഞോണ്ടാണ് അവിടെ നിന്നും ഇറങ്ങി പോയത്. അത് ഭയങ്കരമായൊരു സംഭവമായി പോയി. ടീച്ചര്‍ കൂടെയായ അമ്മയ്ക്ക് അത് സഹിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് സ്‌കൂളിലെ പരിപാടിയ്ക്ക് എനിക്ക് പാട്ടിന് സമ്മാനം കിട്ടിയപ്പോള്‍ അമ്മ സന്തോഷത്തോടെയും ആ വേദിയില്‍ നിന്ന് ഇറക്കി കൊണ്ട് പോയിട്ടുണ്ടെന്നും മനോജ് കെ ജയന്‍ പറയുന്നു.

അമ്മയുടെ അവസാന കാലത്താണ് എന്റെ ആദ്യ വിവാഹം പരാജയപ്പെട്ടു നില്‍ക്കുന്നത്. അന്ന് അമ്മയും ഒത്തിരി വേദനിച്ചിരുന്നു. മോളെ ഇങ്ങോട്ട് കൊണ്ട് വരാന്‍ പോവുകയാണ്. ഒരു പെണ്‍കുഞ്ഞിനെ എങ്ങനെ ഞാന്‍ ഒറ്റയ്ക്ക് പോറ്റി വളര്‍ത്തും എന്നൊക്കെയുള്ള ഭയങ്കര ആകുലതകള്‍ അമ്മയ്ക്ക് ഉണ്ടായിരുന്നു. ചേട്ടന്‍ വിവാഹമൊക്കെ കഴിഞ്ഞ് കുട്ടികളുടെ കൂടെ സന്തോഷത്തോടെ കഴിയുകയാണ്. ഞാന്‍ മാത്രം ഇങ്ങനെ ആയി പോയല്ലോ. ഞാനൊരു സെലിബ്രിറ്റി ആയി പോയി. ഞാന്‍ ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയതില്‍ അമ്മയ്ക്ക് നല്ല വേദന ഉണ്ടായിരുന്നു. മോനെ നിന്റെ ജീവിതം ഇങ്ങനെ ആയിപ്പോയല്ലോ.. നീ ഒരു വിവാഹം കഴിക്കണം എന്നൊക്കെ മരണക്കിടക്കയില്‍ വെച്ച് അമ്മ പറഞ്ഞിരുന്നു. ആ സമയത്ത് ഞാന്‍ ഡിവോഴ്‌സ് ആയിട്ട് രണ്ട് മൂന്ന് വര്‍ഷമായി. എന്നോട് വിവാഹം കഴിക്കണമെന്ന് പറഞ്ഞ് ഒരു ദിവസം കഴിഞ്ഞ് അമ്മ യാത്രയായി. ഞാന്‍ വീണ്ടും വിവാഹം കഴിക്കണമെന്നത് അമ്മയുടെ ആഗ്രഹമായിരുന്നുവെന്ന് ഭാര്യ ആശയോട് ഞാന്‍ പറയാറുണ്ട്. നമ്മുടെ ജീവിതം കാണാന്‍ അമ്മ ഇല്ലാതെയായി പോയല്ലോ എന്ന് ആശയപമ ഇടയ്ക്ക് പറയാറുണ്ടെന്നും താരം വ്യക്തമാക്കുന്നു.


Click it and Unblock the Notifications











