»   » മനോജിനോപ്പം ഒരിക്കലും അഭിനയിക്കില്ല: ഉര്‍വ്വശി

മനോജിനോപ്പം ഒരിക്കലും അഭിനയിക്കില്ല: ഉര്‍വ്വശി

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/starpage/wont-do-film-with-manoj-urvashi-2-102541.html">Next »</a></li></ul>
Urvashi
അച്ചുവിന്റെ അമ്മ, മമ്മി ആന്‍ഡ് മി തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം വീണ്ടും ഉര്‍വ്വശി അമ്മ വേഷം അണിയുകയാണ്. മൈഡിയര്‍ മമ്മി എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് വേളയിലാണ് മകള്‍ കുഞ്ഞാറ്റയുടെ സംരക്ഷണ ചുമതല ഉര്‍വ്വശിയ്ക്ക് വിട്ടുനല്‍കി കൊണ്ടുള്ള കോടതി വിധി വന്നത്.

ഇതിനെ ഒരു ശുഭ ലക്ഷണമായി താന്‍ കാണുന്നുവെന്ന് ഉര്‍വ്വശി ഒരു വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. തന്റെ ജീവിതത്തിലെ നിര്‍ണ്ണായക മുഹൂര്‍ത്തത്തിന് സാക്ഷിയായ സിനിമയും ഹിറ്റാവുമെന്ന് നടി കരുതുന്നു.

മനോജുമൊത്ത് ഇനിയൊരു സിനിമയില്‍ അഭിനയിക്കേണ്ടി വന്നാലോ എന്ന ചോദ്യത്തിന് അങ്ങനെ ഒന്നിനി സംഭവിക്കില്ലെന്നായിരുന്നു നടിയുടെ മറുപടി. വിവാഹത്തിന് മുന്‍പ് തന്നെ അഭിനയം നിര്‍ത്തുമെന്ന് താന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ വിവാഹമോചനം നേടി. എന്നാല്‍ എന്തു വന്നാലും മനോജിനൊപ്പം അഭിനയിക്കാന്‍ തയ്യാറാവില്ലെന്ന് നടി പറയുന്നു.

ദൈവമായിട്ട് ഒരാളെ കൊണ്ടുവന്നാല്‍ വിവാഹം കഴിയ്ക്കുമെന്ന് ഉര്‍വ്വശി മുന്‍പ് പറഞ്ഞിരുന്നു. അങ്ങനെ ഒരാളെ കാത്തിരിക്കുകയാണോ നടി?

അടുത്ത പേജില്‍
മറ്റൊരു വിവാഹത്തെ കുറിച്ചോര്‍ക്കുമ്പോള്‍ ഭയം

<ul id="pagination-digg"><li class="next"><a href="/starpage/wont-do-film-with-manoj-urvashi-2-102541.html">Next »</a></li></ul>
English summary
Actress Urvashi says she won't do films with Manoj K Jayan.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam