For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപിന്റെ നല്ല സമയത്തും മോശം സമയത്തും നിഴല്‍ പോലെ കൂടെ നടന്നയാള്‍; അദ്ദേഹം ഇനി ഇല്ലെന്ന് അറിയിച്ച് ആരാധകര്‍

  |

  പല പേരുകളിലായി നിരവധി ഫാന്‍സ് ഗ്രൂപ്പുകളാണ് ജനപ്രിയ നായകന്‍ ദിലീപിന്റെ പേരിലുള്ളത്. ഓരോന്നിലും ആയിരക്കണക്കിന് ആരാധകരുമുണ്ട്. അവരിലൊരാളായ റിച്ചു റിച്ചു എന്ന ചെറുപ്പക്കാരനെ കുറിച്ചുള്ള എഴുത്തുകളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ദിലീപിന്റെ കടുത്ത ആരാധകനായ അഖില്‍ എന്നൊരു ചെറുപ്പക്കാരനാണ് റിച്ചു റിച്ചു എന്ന പേരിലുള്ള അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. ദിലീപിനോടുള്ള സ്‌നേഹം പല വിധത്തിലും അദ്ദേഹം പ്രകടിപ്പിച്ച് കൊണ്ടേ ഇരുന്നു.

  സ്റ്റൈലിഷായി കിയാര അദാനി, മനോഹരമായ നടിയുടെ ഫോട്ടോസ്

  എന്നാല്‍ ഇനി റിച്ചു ഉണ്ടാവില്ലെന്ന് അറിയിച്ച് അദ്ദേഹത്തിന്റെ സഹോദരന്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. തന്റെ സഹോദരനായിരുന്നു റിച്ചുവെന്നും അദ്ദേഹം മരണപ്പെട്ടതായിട്ടും അറിയിച്ച് ദിലീപ് ആരാധകര്‍ പോലും ഇതുവരെ കാണാത്ത റിച്ചുവിന്റെ ഫോട്ടോയും പുറത്ത് വിട്ടിരുന്നു. ഇതോടെ ദിലീപ് ഫാന്‍സ് അസോസിയേഷന്‍ ചെയര്‍മാന്‍ ആരാധകനെ കുറിച്ച് എഴുതിയ കുറിപ്പും വൈറലാവുകയാണ്. വായിക്കാം...

  'എന്റെ ഫേസ്ബുക്കില്‍ ഞാന്‍ പൊതുവെ ദിലീപേട്ടന്റെ മുഖം വെച്ചു കൊണ്ടുള്ള റിക്വസ്റ്റ് ഒക്കെ വന്നാല്‍ അസപ്റ്റ് ചെയ്യാറാണ് പതിവ്. മറ്റു ഡീറ്റെയില്‍സ് ഒന്നും ചെക്ക് ചെയ്യാറില്ല. ആക്കുട്ടത്തില്‍ ഉള്ള ഒരു പേരായിരുന്നു റിച്ചു റിച്ചു (Richu Richu). ഒന്ന് രണ്ട് തവണ എനിക്ക് മെസ്സഞ്ചര്‍ വഴി മെസ്സേജ് അയക്കുകയും ദിലീപേട്ടന്റെ വിശേഷങ്ങള്‍ ഒക്കെ ചോദിക്കുകയും ചെയ്തിട്ടുണ്ട്. അതിനുമപ്പുറം അങ്ങിനെ വലിയ അടുപ്പം ഒന്നുമില്ലായിരുന്നു. റിച്ചു റിച്ചുവിനെ കൂടുതലായി കാണുന്നത് ഫേസ്ബുക്കില്‍ ഞാന്‍ ഇടുന്ന ദിലീപേട്ടന്റെ എല്ലാ ഫോട്ടോസിനും ലൈക്ക്, കമന്റ്, ഷെയര്‍ ഒക്കെ ചെയ്യുന്നതില്‍ കൂടി ആണ്..

  ഇന്ന് കുറച്ചു മുന്നേ ജോര്‍ജേട്ടന്‍സ് പൂരം സിനിമയുടെ ഡയറക്ടര്‍ ബിജു ചേട്ടന്‍ വിളിച്ചു ഈ പയ്യന്റെ ഫോണ്‍ നമ്പരോ മറ്റു എന്തെങ്കിലും വിവരങ്ങള്‍ അറിയുമോ എന്ന് ചോദിച്ചു. അപ്പോള്‍ ഞാന്‍ ചോദിച്ചു എന്താ ചേട്ടാ കാര്യം എന്ന്. അപ്പോഴാണ് മനസ് ഒരുപാട് വിഷമിച്ചു പോയ മറുപടി അവന്‍ മരിച്ചു പോയ് എന്ന്. ശരിക്കും ഒരുപാട് മനസ് തകര്‍ന്നു പോയി. ഫേസ്ബുക്കില്‍ സ്വന്തം മുഖം പോലുമില്ലാതെ ദിലീപേട്ടനെ സപ്പോര്‍ട്ട് ചെയ്ത റിച്ചു റിച്ചു നീ മരണപെട്ടപ്പോള്‍ ആണല്ലോ ആ മുഖം കാണാന്‍ കഴിഞ്ഞത്.

  വല്ലാത്ത ഒരു നൊമ്പരമായി പോയി. സഹോദര നേരിട്ട് കണ്ടിട്ടില്ലെങ്കിലും നിന്റെ വേര്‍പാട് ദിലീപ് ഫാന്‍സ് അസോസിയേഷന്‍ കുടുംബത്തിലെ ഓരോ അംഗങ്ങളും നിന്റെ വേര്‍പാടില്‍ ഒരുപാട് വേദനിക്കുന്നു. പ്രിയപ്പെട്ട സഹോദരന് ഹൃദയവേദനയോടെ ആദരാഞ്ജലികള്‍.... എന്നുമാണ് ദിലീപ് ഫാന്‍സ് അസോസിയേഷന്‍ ചെയര്‍മാനായ റിയാസ് ഖാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ എഴുതിയിരിക്കുന്നത്. അതേ സമയം ഈ പോസ്റ്റ് ഷെയര്‍ ചെയ്ത് കൊണ്ട് ദിലീപിന്റെ മറ്റ് നിരവധി ഫാന്‍സ് ഗ്രൂപ്പുകളും എത്തി.

  ദിലീപിനെ ഏറെ സ്‌നേഹിച്ചിരുന്ന കലാകാരനായിരുന്നു റിച്ചുവെന്ന് പറയുകയാണ് ആരാധകര്‍. ഫേസ്ബുക്കില്‍ തുടങ്ങിയ കാലം മുതല്‍ റിച്ചു ഫോളോ ചെയ്യുന്നത് ദിലീപിനെയായിരുന്നു. അപ്രതീക്ഷിതമായിട്ടുള്ള വേര്‍പാട് ദിലീപിന്റെ ആരാധകരായ ഞങ്ങള്‍ക്കും വേദന നല്‍കുന്നതാണ് എന്ന് തുടങ്ങി ചെയര്‍മാന്റെ പോസ്റ്റിന് താഴെ ഒത്തിരി കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്.

  മനോജ് കെ ജയനുമായി സൗഹൃദം പോലുമില്ല; ദാമ്പത്യത്തിലുണ്ടായ പ്രശ്‌നങ്ങളെ കുറിച്ച് അന്ന് ഉർവശി പറഞ്ഞത് വൈറലാവുന്നു

  Recommended Video

  ദിലീപ് ഇവര്‍ക്ക് ചെയ്ത സഹായം മറക്കാനാവില്ല | FilmIBeat Malayalam

  റിച്ചുവുമായി എല്ലാവര്‍ക്കും ഫേസ്ബുക്കിലൂടെ ഉള്ള സൗഹൃദമാണ്. ഒരിക്കല്‍ പോലും കണ്ടിട്ടില്ല. ഒരു ഫോട്ടോ പോലും പങ്കുവെച്ചിട്ടുമില്ല. ദിലീപിനെ കുറിച്ച് എന്ത് പോസ്റ്റിടുമ്പോഴും ആദ്യ കമന്റുകളില്‍ കാണുന്ന പേര് റിച്ചു റിച്ചു എന്നതായിരുന്നു. അന്ന് മുതല്‍ അദ്ദേഹത്തെ ശ്രദ്ധിച്ച് തുടങ്ങി. അവന്‍ സിനിമയെ സ്‌നേഹിച്ചിരുന്നു. ദിലീപേട്ടനായിരുന്നു അവന്റെ എല്ലാം. ദിലീപേട്ടനെ ഇത്രധികം ആരാധിക്കുന്ന ഒരാളെ ഞാന്‍ കണ്ടിട്ടില്ലെന്നാണ് ചിലര്‍ പറയുന്നത്. ഒരുപാട് വര്‍ഷങ്ങള്‍ മുന്‍പ് തൊട്ടേ കാണാന്‍ തുടങ്ങിയതാണ്. നല്ല സമയത്തും മോശം സമയത്തും ദിലീപേട്ടന്റെ നിഴല്‍ പോലെ കൂടെ നടന്ന ആരാധകന്‍ എന്ന് വേണം പറയാനെന്നും കമന്റുകള്‍ നിറയുന്നു.

  ഭര്‍ത്താവുമായി വേര്‍പിരിഞ്ഞെന്ന് പറയാന്‍ സാമന്ത കാത്ത് നിന്നതാണ്; പിന്നില്‍ ശക്തമായൊരു കാരണമുണ്ടെന്ന് ആരാധകര്‍

  Read more about: dileep ദിലീപ്
  English summary
  Write-up About A Late Fan Boy Of Actor Dileep Goes Viral, Here's Why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X