»   » അറിഞ്ഞില്ലേ കോളിവുഡ് ലക്ഷ്മിയോടു ചെയ്ത ദ്രോഹം

അറിഞ്ഞില്ലേ കോളിവുഡ് ലക്ഷ്മിയോടു ചെയ്ത ദ്രോഹം

Posted By:
Subscribe to Filmibeat Malayalam
http://photos.filmibeat.com/celebs/lakshmi-rai/photos/13522.html
സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ നായികയായി റോക്ക് ആന്‍ഡ് റോള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിച്ച ലക്ഷ്മി റായി പിന്നീടും ഒട്ടേറെ നല്ല കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ചു.

ഇതിനിടെ തമിഴിലും തെലുങ്കിലും ഒരു കൈനോക്കി, അതും ശ്രദ്ധിക്കപ്പെട്ടു. ചുരുക്കിപറഞ്ഞാല്‍ തെന്നിന്ത്യയില്‍ തിരക്കുള്ളതാരമായ് ഉയര്‍ന്നുവരുന്ന ലക്ഷ്മിറായ്ക്ക് ഇപ്പോള്‍ വലിയ സങ്കടംവന്നു തുടങ്ങിയിരിക്കുന്നു. തമിഴ്‌സിനിമലോകം തന്നെ വെറും ഗ്ലാമര്‍
പാവയാക്കിയെന്ന്. തമിഴിലെ തുണികുറച്ചുള്ള പ്രകടനങ്ങളില്‍ വൈകിയാണ് താരത്തിന് ബോധമുദിച്ചത് എന്ന് ചുരുക്കം.

തമിഴിലും തെലുങ്കിലും ഗ്ലാമറാണ് അടിസ്ഥാന യോഗ്യതയായി കണക്കാക്കുന്നത് എന്ന് അറിഞ്ഞുകൊണ്ടും താന്‍ ഗ്ലാമറിന് ഒട്ടും പിന്നിലല്ലെന്ന് തെളിയിച്ചുകൊണ്ടും ആടിതിമര്‍ത്തവേഷങ്ങളില്‍ ഇനി മനസ്താപമുണ്ടായിട്ട് എന്തുകാര്യം.

മൂന്നുമാസം മുമ്പ് ഇതേ ലക്ഷ്മിറായ് പറഞ്ഞത് മലയാളത്തിലെ തിരക്കുകള്‍ കാരണം തമിഴിലെ നല്ല ഓഫറുകള്‍ സ്വീകരിക്കാനാവുന്നില്ല എന്നായിരുന്നു.

ഏതായാലും ഈ വംഗസുന്ദരി പറഞ്ഞതില്‍ ഒരു കാര്യമുണ്ട്.മലയാളത്തിലും തെലുങ്കിലും നല്ല വേഷങ്ങളും ശ്രദ്ധേയമായ പ്രൊജക്ടകളും ധാരാളം ലഭിക്കുന്നുണ്ടെന്ന്. തെലുങ്കിലെ നല്ല വേഷങ്ങളെ കുറിച്ച് ഒന്നും പറയാന്‍ വയ്യ, അത് അത്യപൂര്‍മായ ലോട്ടറിയാണ്.

പ്രിയാമണിയുടെ തെലുങ്കു രൂപങ്ങള്‍ നമ്മള്‍ കണ്ടു കൊണ്ടേയിരിക്കയല്ലേ ... മലയാളത്തില്‍ ലക്ഷ്മിറായ് തിരക്കിലാണ്....ഏറ്റവും ചുരുങ്ങിയത് ലാല്‍ ചിത്രങ്ങളിലെങ്കിലും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam