»   » രജനി ചിത്രത്തിന്റെ ത്രില്ലില്‍ കത്രീന

രജനി ചിത്രത്തിന്റെ ത്രില്ലില്‍ കത്രീന

Posted By:
Subscribe to Filmibeat Malayalam
Katrina-Rajnikanth-Soudarya
ബോളിവുഡിന്റെ സെക്‌സി സ്റ്റാര്‍ കത്രീന കെയ്ഫ് വീണ്ടും തെന്നിന്ത്യയിലേക്ക്. സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ നായകനാക്കി മകള്‍ സൗന്ദര്യ സംവിധാനം ചെയ്യുന്ന കൊച്ചടിയാനിലെ നായികയായാണ് കത്രീന തെന്നിന്ത്യയിലേക്ക് തിരിച്ചെത്തുന്നത്.

ഫെബ്രുവരി രണ്ടാംവാരം ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാനാണ് സൗന്ദര്യ ആലോചിയ്ക്കുന്നത്. കത്രീനയുമായി ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞുവെന്നും ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് അവര്‍ക്കുള്ളതെന്നും സംവിധായിക പറയുന്നു. കൊച്ചടിയാനില്‍ അഭിനയിക്കുന്നതിന് മുമ്പ് ബോളിവുഡിലെ കമ്മിറ്റ്‌മെന്റുകള്‍ തീര്‍ക്കാനുള്ള ശ്രമത്തിലാണ് കത്രീന.

അവതാറില്‍ ഉപയോഗിച്ച മോഷന്‍ ക്യാപ്ചറിങ് ടെക്‌നിക്ക് ഉപയോഗിച്ച് ചിത്രീകരിയ്ക്കുന്ന 3ഡി ചിത്രമായ കൊച്ചടിയാന്‍ വന്‍ ബജറ്റിലാണ് ചിത്രീകരിയ്ക്കുന്നത്. ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത് ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് എആര്‍ റഹ്മാനാണ്.

English summary
Soundarya Rajinikanth has confirmed that hotshot Bollywood star Katrina Kaif will be Rajinikanth’s heroine in Kochadaiyaan, which she will be directing.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam