»   » അല്ലു കോളിവുഡില്‍; കേരളവും ലക്ഷ്യം

അല്ലു കോളിവുഡില്‍; കേരളവും ലക്ഷ്യം

Posted By:
Subscribe to Filmibeat Malayalam
Allu Arjun
മൊഴിമാറ്റ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരെ കീഴടക്കിയ തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജ്ജുന്‍ കോളിവുഡില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നു. ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അല്ലു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കേരളത്തിലും കര്‍ണാടകയിലും തന്റെ പ്രശസ്തി കുതിച്ചുയരുന്ന സാഹചര്യത്തിലാണ് തമിഴില്‍ കാലുറപ്പിയ്ക്കാന്‍ അല്ലു തയാറാകുന്നത്.

കേരളത്തില്‍ എന്റെ സിനിമകള്‍ക്ക് വന്‍ സ്വീകരണമാണ് ലഭിയ്ക്കുന്നത്. അവിടെ എനിയ്ക്ക് ഏറെ ആരാധകരുണ്ട്. എന്റെ അടുത്ത സിനിമ തെലുങ്കിലും തമിഴിലുമായി നിര്‍മ്മിയ്ക്കാനാണ് തീരുമാനം. ചെന്നൈയില്‍ വളര്‍ന്നതിനാല്‍ തമിഴ് കൈകാര്യം ചെയ്യാന്‍ ഏറെ എളുപ്പമാണ്. അതാണ് തമിഴ് തിരഞ്ഞെടുക്കാന്‍ കാരണമെന്ന് അല്ലു പറയുന്നു.

തമിഴ് ചിത്രങ്ങള്‍ക്ക് കേരളത്തിലും നല്ല മാര്‍ക്കറ്റായതിനാല്‍ ഡബ്ബിങ് സിനിമകളില്ലാതെ തന്നെ കേരളത്തില്‍ തന്റെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാമെന്നാണ് അല്ലുവിന്റെ കണക്കുക്കൂട്ടല്‍.

താരത്തിന്റെ അടുത്ത സിനിമ ബദരിനാഥാണ് ചിത്രത്തില്‍ ഒരു യോദ്ധാവിന്റെ വേഷത്തിലാണ് അല്ലു അഭിനയിക്കുന്നത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam