മിഷ്ക്കിന്‍ ചിത്രത്തില്‍ ചേരന്‍ നായകന്‍
നായകന്‍ ആരായാലും വേണ്ട, നല്ല കഥയായാല്‍ മതി. കഴിഞ്ഞ കുറച്ചു കാലമായി തമിഴ് പ്രേക്ഷകരുടെ നിലപാട് ഇങ്ങനെയാണ്. അഭിനയ മോഹവുമായെത്തുന്ന നടന്‍മാരെയാണ് ഈയൊരു ട്രെന്റ് ഏറെ ബാധിച്ചത്.
നല്ല കഥ കൈയിലെത്തിയാല്‍ തനിയ്‌ക്ക് തന്നെ നായകനായാല്‍ പോരെയെന്നാണ് മിക്ക പുതുമുഖ സംവിധായകന്‍മാരുടെയെല്ലാം ചിന്ത. തമിഴിലെ ഒട്ടുമിക്ക യുവസംവിധായകരും ഇങ്ങനെ നായകനിരയിലെത്തിക്കഴിഞ്ഞു.
എന്നാല്‍ സംവിധാന രംഗത്തും അഭിനയ രംഗത്തും ഒരു പോലെ വെന്നിക്കൊടി പാറിച്ചയാളാണ് ചേരന്‍. തന്റെ ചിത്രങ്ങള്‍ക്കൊപ്പം മറ്റുള്ള സംവിധായകരുടെ സിനിമകളിലും ചേരന് നായക വേഷം ചെയ്യാന്‍ അവസരങ്ങള്‍ ലഭിയ്‌ക്കുന്നുണ്ട്.
ഇപ്പോഴിതാ തമിഴിലെ യുവ സംവിധായകരില്‍ പ്രതിഭാധനനായ മിഷ്‌ക്കിന്റെ ചിത്രത്തിലും ചേരന്‍ നായകനാവുന്നു. ചിത്തിരം പേശുതേടി, അഞ്ചാതൈ, നന്ദലാല എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മിഷ്‌ക്കിന്‍ സംവിധാനം ചെയ്യുന്ന 'യുദ്ധം ചെയ്യ്' എന്ന ചിത്രത്തിലാണ് ചേരന്‍ നായകനാവുന്നത്.
മിഷ്‌ക്കിന്‍ നായക വേഷം ചെയ്‌ത് സംവിധാനം ചെയ്‌ത നന്ദലാലയും ചേരന്‍ സംവിധാനവും രചനയും നിര്‍വഹിച്ച് നായക വേഷം ചെയ്യുന്ന പൊക്കിഷവും തിയറ്ററുകളിലെത്താനിരിയ്‌ക്കെയാണ് ഈ ബഹുമുഖ പ്രതിഭകള്‍ ഒരു സിനിമയ്‌ക്കായി ഒന്നിയ്‌ക്കുന്നത്.


Click it and Unblock the Notifications











