»   » ആര്യ മാപ്പുപറയണം: ഹിന്ദുമക്കള്‍ കക്ഷി

ആര്യ മാപ്പുപറയണം: ഹിന്ദുമക്കള്‍ കക്ഷി

Posted By:
Subscribe to Filmibeat Malayalam
Slipper Garland for Arya
മലയാളികള്‍ നല്ല ആസ്വാദന നിലവാരം ഉള്ളവരാണെന്നും എന്നാല്‍ തമിഴരുടെ സ്ഥിതി അതല്ലെന്നും പറഞ്ഞ നടന്‍ ആര്യയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം കൊഴുക്കുന്നു.

കഴിഞ്ഞ ദിവസം അഭിഭാഷക സംഘടന ആര്യയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ താരത്തിന്റെ കട്ടൗട്ടില്‍ ചെരുപ്പുമാല അണിയിച്ചുകൊണ്ട് ഹിന്ദു മക്കള്‍ കക്ഷിയും പ്രതിഷേധം അറിയിച്ചു.

ആസ്വാദന നിലവാരം കൂടുതലുള്ള കേരളത്തിലേക്ക് കെട്ടുകെട്ടിക്കൊള്ളാന്‍ അവര്‍ ആര്യയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. പ്രതിഷേധം രൂക്ഷമാകുന്ന അവസ്ഥയില്‍ ആര്യയുടെ റിലീസാകാനിരിക്കുന്ന സിനിമ ചിക്കു ബുക്കു പെട്ടിയിലിരിക്കുമെന്നാണ് സൂചന.

കേരളത്തില്‍ നടന്ന ഒരു അവാര്‍ഡ് ദാനച്ചടങ്ങിനിടെയാണ് ആര്യ തമിഴരുടെയും മലയാളികളുടെയും ആസ്വാദന നിലവാരത്തെ താരതമ്യപ്പെടുത്തിയത്.

വലിയ മലയാളി സദസിനെ കണ്ടതോടെ, തന്നെ വളര്‍ത്തി വലുതാക്കിയ തമിഴിനെ ആര്യ മറന്നുവെന്നാണ് വിമര്‍ശനം.

തമിഴരോട് ആര്യ മാപ്പ് അപേക്ഷിക്കണം എന്നാണ് ഹിന്ദു മുന്നണിയുടെ ആവശ്യം. ഇല്ലെങ്കില്‍ ആര്യയുടെ സിനിമകള്‍ തമിഴ്‌നാട്ടില്‍ റിലീസ് ചെയ്യാന്‍ സമ്മതിക്കില്ലെന്നും ഹിന്ദുമുന്നണി അറിയിച്ചിട്ടുണ്ട്.

തമിഴ് സിനിമയ്ക്കും താരങ്ങള്‍ക്കും നിലവാരം ഇല്ലെന്ന് പറഞ്ഞ ആര്യ തമിഴ് ജനതയോട് മാപ്പപേക്ഷിക്കണം. ഇല്ലെങ്കില്‍ ഞങ്ങള്‍ തമിഴകം മുഴുവനും പ്രതിഷേധ പ്രകടങ്ങള്‍ സംഘടിപ്പിക്കും.

ആര്യയുടെ റിലീസാകാന്‍ പോകുന്ന ചിക്ക് ബുക്ക് പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ ഞങ്ങള്‍ ഘരാവോ ചെയ്യും. തമിഴ് സിനിമയില്‍ നിന്ന് കോടികള്‍ പ്രതിഫലമായി വാങ്ങിക്കൊണ്ട് തമിഴ് സിനിമയെ അപമാനിച്ച ആര്യ മാപ്പപേക്ഷിച്ചേ തീരൂ. ഹിന്ദു മക്കള്‍ കക്ഷിയുടെ പ്രസിഡന്റ് കണ്ണന്‍ ചെന്നൈയില്‍ പറഞ്ഞു.

English summary
The Hindu Makkal Katchi(HMK) has objected to the actor Arya"s derogatory speech against Tamil cinema and people. They protested against Arya by placing a Garland of Slippers on the portrait of him. They also shouted slogans against Arya.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X