ജ്യോതിര്‍മയി കോമഡി ചിത്രത്തില്‍
ജ്യോതിര്‍മയി തമിഴില്‍ ഒരു മുഴുനീള ഹാസ്യ ചിത്രത്തില്‍ നായികയാവുന്നു.അണ്ണാമലൈ ഫിലിംസ് നിര്‍മ്മിക്കുന്ന 'വെടിഗുണ്ട് മുരുകേശനി'ലാണ് ജ്യോതിര്‍മയി നായികയാവുന്നത്.
പശുപതിയാണ് ചിത്രത്തിലെ നായകന്‍. വടിവേലുവും ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ആദ്യന്തം തമാശ നിറഞ്ഞ ഒരു ചിത്രമെന്നാണ് ഇതിനെ അണിയറപ്രവര്‍ത്തകര്‍വിശേഷിപ്പിക്കുന്നത്.
ചിത്രത്തില്‍ ജ്യോതിര്‍മയിയുടെ കഥാപാത്രം സ്‌കൂട്ടറിലാണ് സഞ്ചരിക്കുന്നത്. ഇതിനാല്‍ ജ്യോതി ഇപ്പോള്‍ സ്‌കൂട്ടര്‍ ഓടിക്കാന്‍ പഠിക്കുന്നതിരക്കിലാണ്. മൂര്‍ത്തി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'വെടിഗുണ്ട് മുരുകേശന്റെ' പ്രധാന ലൊക്കേഷന്‍ രാജപാളയമാണ്.
സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന രീതിയാണ് ജ്യോതിര്‍മയിയുടേത്. ചെയ്‌ത ചിത്രങ്ങളിലൊക്കെ ഓര്‍മ്മിക്കപ്പെടുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാനും ജ്യോതിക്ക് കഴിഞ്ഞിട്ടുണ്ട്.
തമിഴിലും മലയാളത്തിലും ഇതേവരെ ഗൗരമാര്‍ന്ന കഥാപാത്രങ്ങളെയാണ് ജ്യോതിര്‍മയി കൈകാര്യം ചെയ്‌തത്. ഇപ്പോള്‍ ഇതാദ്യമായാണ് ഒരു മുഴുനീള ഹാസ്യചിത്രത്തില്‍ ജ്യോതിര്‍മയി അഭിനയിക്കുന്നത്.


Click it and Unblock the Notifications