»   » എണ്ണമല്ല, ഗുണമാണ് പ്രധാനം: ജ്യോതിര്‍മയി

എണ്ണമല്ല, ഗുണമാണ് പ്രധാനം: ജ്യോതിര്‍മയി

Posted By:
Subscribe to Filmibeat Malayalam
Jyothirmayi
എണ്ണത്തിലല്ല കഥാപാത്രങ്ങളുടെ ഗുണത്തിലാണ് കാര്യമെന്ന് ജ്യോതിര്‍മയി. അഭിനയപ്രാധാന്യമില്ലാത്ത നാല് സിനിമകളില്‍ പ്രത്യക്ഷപ്പെടുന്നതിനെക്കാള്‍ മെച്ചം ഒരു നല്ല സിനിമയുടെ ഭാഗമാവാന്‍ കഴിയുന്നതാണ്. അങ്ങനെയൊരു അവസരം കാത്തിരിയ്ക്കുകയാണ് നടി.

മലയാളിയാണെങ്കിലും തമിഴ് സിനിമാ ലോകത്തെ തനിയ്‌ക്കൊരിയ്ക്കലും മറക്കാനാവില്ലെന്നും നടി പറയുന്നു. എന്റെ ഉയര്‍ച്ചയുടെ പിന്നില്‍ തമിഴ് സിനിമയ്ക്ക് വലിയ പങ്കുണ്ട്. പണം കിട്ടാന്‍ വേണ്ടി സിനിമകളില്‍ അഭിനയിക്കുന്നതില്‍ ഇപ്പോള്‍ എനിയ്ക്ക് താത്പര്യമില്ല. അര്‍ത്ഥവത്തായ വേഷങ്ങള്‍ അവതരിപ്പിയ്ക്കുകയാണ് ഇനിയെന്റെ ലക്ഷ്യം ജ്യോതിര്‍മയി നിലപാട് വ്യക്തമാക്കുന്നു.

അഭിനയ പ്രാധാന്യമില്ലാത്തതിനാല്‍ തന്നെ തേടി വന്ന പല ഓഫറുകളും നിരസിച്ചുവെന്ന് നടി പറയുന്നു. നിലനില്‍പിന് വേണ്ടി ഗ്ലാമര്‍ റോളുകള്‍ സ്വീകരിച്ച ജ്യോതര്‍മയി താന്‍ ഇനിയും അത്തരംറോളുകളില്‍ തുടരില്ലെന്ന സൂചനയാണ് ഇതിലൂടെ നല്‍കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam