ഉലകനായകന്റെ മര്‍മ്മയോഗി
രജനീകാന്തും കമലാഹാസനും തമ്മിലുളള മത്സരം തമിഴ് സിനിമാ രംഗത്ത് ഒരു രഹസ്യമല്ല. ആരാധകരുടെ ആള്ബലത്തില് രജനി ബഹുകാതം മുന്നില് നില്ക്കുമ്പോള്, സ്റ്റൈല് മന്നന്റേതിനെക്കാള് നിലവാരമുളള ചിത്രങ്ങളെടുക്കാനാണ് കമലിന്റെ ശ്രമം. അക്കാര്യത്തില് നിരൂപകരുടെയും സിനിമാ പ്രേമികളുടെയും മനസില് രജനിയെക്കാള് വലുതാണ് കമലിന്റെ സ്ഥാനം.
തകര്പ്പന് വിജയം മോഹിച്ച് അടുത്തകാലത്ത് തീയേറ്ററിലെത്തിയ രണ്ടു രജനി ചിത്രങ്ങളും, ശിവാജിയും കുസേലനും, പ്രതീക്ഷിച്ച വിജയങ്ങളായില്ല. കുസേലനാകട്ടെ പരാജയവുമായിരുന്നു. അതേസമയം ഉലകനായകനായി കമല് പ്രത്യക്ഷപ്പെട്ട ദശാവതാരമാകട്ടെ ലോകമെമ്പാടും സൂപ്പര് ഡ്യൂപ്പര് ഹിറ്റുമായി. താരങ്ങള് തമ്മിലുളള ഏറ്റുമുട്ടലില് തല്ക്കാലം ജയിച്ചു നില്ക്കുന്നത് കമലഹാസനാണെന്ന് അര്ത്ഥം.
ആ വിജയം നല്കിയ ബലത്തിലാകണം, തന്റെ പുതിയ മെഗാ പ്രോജക്ടുമായി കമലഹാസന് ഉത്സാഹത്തോടെ മുന്നേറുന്നത്. നൂറ്റി അമ്പത് കോടി രൂപ ചെലവിട്ട് ചിത്രീകരിക്കുന്ന മര്മ്മയോഗി ഹോളിവുഡ് ചിത്രത്തെ വെല്ലുന്ന സാങ്കേതിക മികവോടെയാണ് അണിയറയില് ഒരുങ്ങുന്നത്.
കമലിന്റെ ഉടമസ്ഥതയിലുളള രാജ് കമല് ഫിലിംസ്, പിരമിഡ് സായ്മീറ എന്നിവര് സംയുക്തമായാണ് ഈ ചിത്രം നിര്മ്മിക്കുന്നത്. ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യയാണ് ചിത്രത്തിന്റെ അണിയറ പ്രവര്ത്തകര് ഉപയോഗിക്കുന്നതത്രേ. റെഡ് വണ് എന്ന ഹൈ ഡെഫനിഷന് കാമറയിലാണ് ചിത്രം ഷൂട്ടു ചെയ്യുന്നത്.
മുപ്പതിനായിരം രൂപയാണ് ഈ കാമറയുടെ പ്രതിദിന വാടക. അതിനാല് കമല് സ്വന്തമായി ഈ കാമറ ഒരെണ്ണം വാങ്ങി. ആയിനത്തില് ചെലവ് 45 ലക്ഷം രൂപ. ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതില് അഗ്രഗണ്യനായ ഷങ്കര് പോലും റെഡ് വണ് കാമറയില് ഷൂട്ട് ചെയ്തിട്ടില്ല. ഇന്നുളളതിലേയ്ക്ക് ഏറ്റവും വ്യക്തതയേറിയ ദൃശ്യഭംഗിയാണ് റെഡ് വണ് ഒപ്പിയെടുക്കുന്നത്. അരുണ് വൈദ്യനാഥന്റെ അച്ചമുന്ദു അച്ചമുന്ദു എന്ന ചിത്രമാണ് ഇന്ത്യയിലാദ്യമായി റെഡ് വണ് കാമറയില് ചിത്രീകരിച്ചത്.
അടുത്ത പേജില്
ബന്ധപ്പെട്ട വാര്ത്തകള്


Click it and Unblock the Notifications