ഈ കഥയും ചരിത്രത്തില്‍ നിന്ന്

By Staff

ഉലകനായകന്റെ മര്‍മ്മയോഗി - 2
ഗ്ലാഡിയേറ്റര്‍, ബ്രേവ് ഹാര്‍ട്ട് പോലുളള ഒരു ചിത്രമായിരിക്കണം മര്‍മ്മയോഗിയെന്നാണ് കമല്‍ ആഗ്രഹിക്കുന്നത്. ഈ ലക്ഷ്യത്തോടെയാണ് ചിത്രത്തിന്റെ സംവിധാനച്ചുമതലയും അദ്ദേഹം ഏറ്റെടുത്തിരിക്കുന്നത്.

ഏഴാം നൂറ്റാണ്ടിലെ രണ്ട് രാജവംശങ്ങള്‍ തമ്മിലുളള പകയാണത്രേ, ചിത്രത്തിന്റെ പ്രമേയം. ഒരു രാജവംശം മറ്റൊന്നിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ചലച്ചിത്രാവിഷ്കാരമാണ് മര്‍മ്മയോഗി.

തന്റെ വംശത്തെ രക്ഷിക്കാനെത്തുന്ന പടനായകനാണ് മര്‍മ്മയോഗി. മര്‍മ്മയോഗിയുടെ എതിരാളിയാകട്ടെ മറ്റേ രാജവംശത്തിലെ റാണിയും. ഹേമമാലിനിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വില്ലനെയല്ല, വില്ലത്തിയെയാണ് നായകന്‍ എതിര്‍ക്കുന്നത്. രജനിയുടെ പടയപ്പയില്‍ രമ്യാ കൃഷ്ണന്‍ അവതരിപ്പിച്ച നീലാംബരിയെക്കാള്‍ ശക്തമായ കഥാപാത്രമായിരിക്കും ഹേമമാലിനിക്കെന്നറിയുന്നു.

അമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് എം ജി ആര്‍ നായകനായി അഭിനയിച്ച മര്‍മ്മയോഗിയെന്ന ചിത്രത്തിന്റെ കഥ തന്നെയാണ് കമലും സ്വീകരിച്ചിരിക്കുന്നത്. കഥയില്‍ കാലാനുസൃതമായ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കെ രാമനാഥ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ അഞ്ജലീ ദേവിയാണ് വില്ലത്തിയായ റാണിയുടെ റോള്‍ ചെയ്തത്.

എ ആര്‍ റഹ്മാനാണ് സംഗീത സംവിധാനം. രാജസ്ഥാന്‍, സ്വിറ്റ്സര്‍ലന്റ്, സ്വീഡന്‍ എന്നിവിടങ്ങളില്‍ വെച്ചാണത്രേ ചിത്രീകരണം.

ദശാവതാരത്തിനു ശേഷം മര്‍മ്മയോഗിയുമായി കമല്‍ വരുമ്പോള്‍ ഉലകനായകന്‍ എന്ന വിളിപ്പേര് പുതിയ അര്‍ത്ഥങ്ങളെ തേടും. തീര്‍ച്ച

മുന്‍പേജില്‍

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X