ശ്രീയയെ മാറ്റി അജിത്തിന്റെ നായികാ സ്ഥാനം കത്രീനയ്‌ക്ക്
ബോളിവുഡ് താരം കത്രീന കെയ്‌ഫ് അജിത്ത് ചിത്രത്തിലൂടെ തിമിഴ് ചലച്ചിത്രലോകത്തെത്തുന്നു. രാജു സുന്ദരം അജിത്തിനെ നായികനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കത്രീനയ്‌ക്ക് നായികാ പദവി.
മുമ്പ് യെയായിരുന്നു ഈ ചിത്രത്തിലെ നായികിയായി തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് തീരുമാനം മാറ്റി നായികാ പദവിയുമായി അണിയറക്കാര്‍ കത്രീനയെ സമീപിക്കുകയായിരുന്നു.
വടിവേലുവിനൊപ്പം ഒരു നൃത്ത രംഗത്ത് പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്ന് അജിത്ത് തന്നെയാണത്രേ തന്റെ നായികയായി ശ്രിയ വേണ്ടെന്ന് പറഞ്ഞത്. തുടര്‍ന്ന് ശ്രിയ ഇനി ഐറ്റം നമ്പറുകള്‍ ചെയ്യില്ലെന്ന് അജിത്തിനെ നേരിട്ട് അറിയിച്ചെങ്കിലും അജിത് തീരുമാനം മാറ്റിയില്ല.
ഈയിടെ കത്രീന ചെന്നൈയിലെത്തിയപ്പോഴാണത്രേ അജിത്തും രാജു സുന്ദരവും അവരെക്കണ്ട് ചിത്രത്തിന്റെ കാര്യം സംസാരിച്ചത്. ഒരു കോടരൂപയാണ് കത്രീനയ്‌ക്ക് വാഗ്‌ദാനം ചെയ്‌തിരിക്കുന്നതെന്നും സൂചനയുണ്ട്. ഈ ചിത്രത്തോടെ കത്രീന തമിഴിലും സജീവമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


Click it and Unblock the Notifications