മീര നനന്ദനും തമിഴിലേയ്ക്ക്

By Staff

നയന്‍താര, മീര ജാസ്മിന്‍, അസിന്‍ , ഭവന എന്നിവര്‍ക്ക് പിന്നാലെ മലയാളത്തിലെ ഏറ്റവും പുതിയ നായിക മീര നന്ദനും തമിഴിലേയ്ക്ക്. . 'മുല്ല" എന്ന ലാല്‍ജോസ് ചിത്രത്തിലൂടെ ദീലീപിന്‍റെ നായികയായാണ് മീര നന്ദന്‍ ചലച്ചിത്രവേദിയില്‍ അരങ്ങേറ്റം കുറിച്ചത്.

'വാത്മീകി" എന്ന ചിത്രത്തിലൂടെയാണ് തമിഴില്‍ മീര അരങ്ങേറ്റം നടത്തുന്നത്. സംവിധായകന്‍ ശങ്കറിന്‍റെ സഹായിയായ അനന്ത നാരായണനാണ് വാത്മീകി സംവിധാനം ചെയ്യുന്നത്. ഇളയരാജയുടെ സഹോദരനായ ആര്‍ ഡി ഭാസ്കറിന്‍റെ മകന്‍ ഹരിയാണ് ചിത്രത്തിലെ നായകന്‍. കുടുംബ പശ്ചാത്തലത്തിലുള്ള ഒരു പ്രണയകഥയാണ് ചിത്രത്തിന്‍റെ ഉള്ളടക്കം.

'മുല്ല' പ്രദര്‍ശനത്തിനെത്തിയതോടെ റിയാലിറ്റി ഷോ അവതാരക കൂടിയായ മീരാനന്ദന് ഏറെ ഓഫറുകള്‍ വരുന്നുണ്ട്. ശ്രദ്ധയോടെ മാത്രം പ്രൊജക്ടുകള്‍ തിരഞ്ഞെടുക്കുകയാണ് മീര. വാത്മീകി നായികാപ്രാധാന്യമുള്ള ചിത്രമായതുകൊണ്ടാണ് അതില്‍ അഭിനയിക്കാമെന്ന് തീരുമാനിച്ചതെന്നാണ് മീര പറയുന്നത്.

വികടന്‍ ടാക്കീസ് നിര്‍മ്മിക്കുന്ന വാത്മീകിയുടെ ചിത്രീകരണം മേയ് ആദ്യം ചെന്നൈയില്‍ ആരംഭിക്കും. ഇളയരാജയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. അഴകപ്പനാണ് ക്യാമറ.

ബന്ധപ്പെട്ട വാര്‍ത്തകള്‍


മുല്ല: ചിത്രങ്ങള്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X