നയന്‍താരയുടെ പ്രതിഫലം വീണ്ടും വര്‍ധിച്ചു
ബോളിവുഡ് സിനിമയെ അനുസ്‌മരിപ്പിക്കുന്ന തരത്തിലുള്ള ആക്ഷന്‍ ചിത്രങ്ങളും വേഷവിധാനവുമായി നയന്‍താര തകര്‍ത്തഭിനയിച്ച ബില്ലയ്‌ക്കു ശേഷം നയന്‍താരയുടെ പ്രതിഫലം കുത്തനെ ഉയര്‍ന്നതായി വാര്‍ത്ത.
ഇപ്പോള്‍ തമിഴകത്തെ ഏറ്റവും വിലയേറിയ താരം നയന്‍താരയാണത്രേ. ബില്ലയ്‌ക്കു തൊട്ടുമുമ്പുവരെ ഒരു ചിത്രത്തിന് 25 ലക്ഷം മുതല്‍ 30 ലക്ഷം രൂപവരെയാണ് നയന്‍താര ഈടാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ 70 ലക്ഷം രൂപവരെയാണത്രേ നയന്‍താര ഈടാക്കുന്നത്.
ബില്ലയ്‌ക്കു പ്രേക്ഷകരില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോള്‍ തമിഴിന് പുറമെ തെലുങ്കിലും നയന്‍താരയ്‌ക്ക ഏറെ അവസരങ്ങള്‍ കിട്ടുന്നുണ്ട്.
ലക്ഷ്‌മി എന്ന ചിത്രത്തോടെയാണ് തെലുങ്കില്‍ നയന്‍സിന്റെ താരമൂല്യം ഉയര്‍ന്നത്. ലക്ഷ്‌മി മലയാളത്തിലേയ്‌ക്ക് മൊഴി മാറ്റിയപ്പോഴും വന്‍ ഹിറ്റായിരുന്നു.


Click it and Unblock the Notifications











