സത്യത്തില്‍ ചുംബനമില്ലെന്ന്‌ നയന്‍

By Super

പുറത്തിറങ്ങാനിരിക്കുന്ന 'സത്യം' എന്ന ചിത്രത്തില്‍ തന്റെ ചുംബന രംഗമുണ്ടെന്ന വാര്‍ത്ത ചിത്രത്തിലെ നായികകൂടിയായ നയന്‍താര നിഷേധിച്ചു.

നയന്‍താരയും വിശാലുമാണ്‌ സത്യത്തില്‍ നായികാനായകന്മാരാകുന്നത്‌. ഇവരിരുവരും ചേര്‍ന്നുള്ള ചൂടന്‍ ചുംബനരംഗം ചിത്രത്തിലുണ്ടെന്ന്‌ പ്രമുഖ തമിഴ്‌ മാധ്യമങ്ങളിലെല്ലാം വാര്‍ത്ത വന്നിരുന്നു. മാത്രമല്ല ചിത്രത്തില്‍ നയന്‍താര കൂടുതല്‍ ഗ്ലാമര്‍ പ്രദര്‍ശനം നടത്തുന്നുണ്ടെന്നും വാര്‍ത്തയുണ്ടായിരുന്നു.

എന്നാല്‍ ഈ രണ്ടു കാര്യങ്ങളും നയന്‍സ്‌ നിഷേധിച്ചിരിക്കുകയാണ്‌. ബാങ്കോക്കില്‍ നിന്നാണ്‌ നയന്‍താര ഈ വാര്‍ത്തയോട്‌ പ്രതികരിച്ചത്‌. സത്യം ഒരു പൊലീസ്‌ കഥയാണ്‌ ഇതില്‍ എനിക്ക്‌ വളരെ മാന്യമായ ഒരു വേഷമാണുള്ളത്‌.

ഇത്തരത്തിലൊരു ചുംബനരംഗത്തിന്റെയോ ഗ്ലാമര്‍ പ്രദര്‍ശനത്തിന്റെയോ ആവശ്യം ആ ചിത്രത്തിലില്ല. ഗ്ലാമര്‍ പ്രദര്‍ശനത്തെ ഞാന്‍ തെറ്റു പറയില്ല. എന്നാല്‍ ഈ ചിത്രത്തില്‍ അത്തരത്തിലൊന്നമില്ല- നയന്‍സ്‌ പറഞ്ഞു.

വാര്‍ത്ത നിഷേധിക്കുന്നതിന്‌ പുറമേ പ്രമുഖ മാധ്യമങ്ങളില്‍ ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വാര്‍ത്ത വന്നതില്‍ താന്‍ ഏറെ ദുഖിതയാണെന്നും താരം പറഞ്ഞിട്ടുണ്ട്‌.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X